പിജെ ജോസഫിന് പത്തിടത്തും ട്രാക്ടര്‍ ചിഹ്നം, കര്‍ഷക സമരം കൊണ്ട് ചിഹ്നത്തിന് പ്രസക്തിയന്നെ് ജോസഫ്
കോട്ടയം: പിജെ ജോസഫ് വിഭാഗത്തിന് ചിഹ്നവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ അവസാനിച്ചു. ജോസഫ് വിഭാഗത്തിലെ സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും ട്രാക്ടര്‍ ഓടിക്കുന്ന കര്ഷകന് എന്ന ചിഹ്നത്തില്‍ മത്സരിക്കും. ചങ്ങനാശ്ശേരിയിലെ സ്ഥാനാര്‍ത്ഥി വിജെ ലാലി അടക്കം പത്ത് സ്ഥാനാര്‍ത്ഥികള്‍ക്കും ഇതോടെ ട്രാക്ടര്‍ ചിഹ്നം അനുവദിച്ചു. നേരത്തെ ചങ്ങനാശ്ശേരിയില്‍ ഇതേ ചിഹ്നം ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടിയും രംഗത്തുണ്ടായിരുന്നു. എന്നാല്‍ ജോസഫ് പക്ഷത്തിന് തന്നെയാണ് ചിഹ്നം ലഭിച്ചത്.

കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ചിഹ്നത്തിന് പ്രസക്തിയേറെയുണ്ടെന്നും ചിഹ്നം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ജോസഫ് പറഞ്ഞു. അതേസമയം താന്‍ പ്രചാരണത്തില്‍ സജീവമാകുമെന്നും, പത്ത് മണ്ഡലങ്ങളിലും വിജയപ്രതീക്ഷയുണ്ടെന്നും ജോസഫ് വ്യക്തമാക്കി. അതേസമയം പാലായില്‍ ജോസ് കെ മാണിക്കെതിരെ കളത്തില്‍ ഇറങ്ങുന്ന എന്‍സികെ സ്ഥാനാര്‍ത്ഥി മാണി സി കാപ്പനും ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്റെ ചിഹ്നമാണ് ലഭിച്ചത്. പിസി ജോര്‍ജിന് ചിഹ്നമായി തൊപ്പിയും ചങ്ങനാശ്ശേരിയിലെ സ്വതന്ത്ര ലതികാ സുഭാഷിന് ഓട്ടോറിക്ഷാ ചിഹ്നവുമാണ് ലഭിച്ചത്.
അതേസമയം ജോസഫിനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനത്തില്‍ വലിയ ആശ്വാസം ലഭിച്ചത്. രണ്ടില ചിഹ്നം നഷ്ടമായതിനെ തുടര്‍ന്ന് സ്വതന്ത്രരായി മത്സരിക്കേണ്ടി വരുമോ എന്ന് പോലും അവര്‍ കരുതിയിരുന്നു. താന്‍ സ്വയം കര്‍ഷകനാണെന്ന് പറയുന്ന ജോസഫിന് അതേ ചിഹ്നം തന്നെ ലഭിച്ചത് വലിയ ആശ്വാസമാണ്. പത്ത് മണ്ഡലങ്ങളും പിടിക്കുമെന്നാണ് ജോസഫിന്റെ വാദം. അതേപോലെ വാശിയേറിയ പോരാട്ടമാണ് ഏറ്റുമാനൂരില്‍ നടക്കുന്നത്. ഇവിടെ ലതികാ സുഭാഷിന് സിപിഎം പിന്തുണ കിട്ടിയാല്‍ ജോസഫ് പരാജയപ്പെടുമെന്ന കാര്യം ഉറപ്പാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍ കാണാം
ലതികയ്ക്ക് സിപിഎമ്മിന്റെ പിന്തുണയുണ്ടെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ വാദം ഇത് മുന്‍കൂട്ടി കണ്ടുള്ളതായിരുന്നു. അതേ പോലെ പാലായിലും അഭിമാന പോരാട്ടമാണ് നടക്കുന്നത്. കര്‍ഷകരുടെ പാര്‍ട്ടിയെന്ന് പറയുന്ന കേരള കോണ്‍ഗ്രസും അവരുടെ ഏറ്റവും വലിയ എതിരാളിയുമായ മാണി സി കാപ്പനും തമ്മിലുള്ള പോരാട്ടം എല്‍ഡിഎഫിന് നിര്‍ണായകമാണ്. മുന്നണി വിട്ട് യുഡിഎഫിനൊപ്പമുള്ള കാപ്പനെ അതിനുള്ള തിരിച്ചടിയായി പരാജയപ്പെടുത്തേണ്ടത് സിപിഎമ്മിന് ആവശ്യമാണ്. പാലായില്‍ പിണറായി വിജയന് കാപ്പനെ വിമര്‍ശിച്ചതും വഞ്ചകനെന്നാണ്. അവിടെയും ചിഹ്നത്തിന് പ്രസക്തിയുണ്ട്.
കൂടുതല്‍ മനോഹരിയായി മാളവിക ശര്‍മ; ചിത്രങ്ങള്‍
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications