വീട്ടമ്മയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ചു, ദിവസം 50ന് മേൽ കോളുകൾ, മുഖ്യമന്ത്രി ഇടപെട്ടു, വിളിച്ചവർ കുടുങ്ങും
കോട്ടയം: വീട്ടമ്മയുടെ നമ്പര്‍ ലൈംഗിക തൊഴിലാളിയുടേത് എന്ന പേരില്‍ പ്രചരിപ്പിക്കുകയും ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്തവര്‍ക്കെതിരെ നടപടിയുമായി പോലീസ്. കോട്ടയം ചങ്ങനശേരി വാകത്താനം സ്വദേശിയായ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചങ്ങനാശേരി പോലീസ് ആണ് കേസെടുത്തത്. പോലീസ് വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തും.
ഫോണ്‍ നമ്പര്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടമ്മയുടെ ഫോണിലേക്ക് പ്രതിദിനം അന്‍പതിന് മുകളില്‍ ഫോണ്‍ കോളുകള്‍ ആയിരുന്നു വന്ന് കൊണ്ടിരുന്നത്. ഒരേ നമ്പറില്‍ നിന്ന് തന്നെ മുപ്പതില്‍ അധികം തവണയാണ് വീട്ടമ്മയ്ക്ക് ഫോണ്‍ കോളുകള്‍ ലഭിച്ചിരിക്കുന്നത്. പൊതു സ്ഥലങ്ങളിലെ ശുചിമുറികളില്‍ അടക്കം ഈ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ ലൈംഗിക തൊഴിലാളിയുടേതാണ് എന്ന് വ്യക്തമാക്കി എഴുതി വെച്ചിരുന്നു.. ഇതോടെയാണ് ഫോണില്‍ ഇവര്‍ക്ക് ശല്യം ആരംഭിച്ചത്.
കുപ്പിവളകളണിഞ്ഞ് സാരിയിൽ സ്വാസികയുടെ കിടിലൻ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ കാണാം

ഇവര്‍ പോലീസില്‍ പരാതിപ്പെട്ടുവെങ്കിലും നമ്പര്‍ മാറ്റണം എന്നുളള ഉപദേശമാണ് പോലീസുകാര്‍ നല്‍കിയിരുന്നത്. എന്നാല്‍ തുന്നല്‍ ജോലി ചെയ്യുന്ന ഇവര്‍ ജോലിയെ ബാധിക്കും എന്നതിനാല്‍ നമ്പര്‍ മാറ്റാന്‍ തയ്യാറായിരുന്നില്ല. ഫോണ്‍ വഴിയുളള ശല്യം തുടര്‍ന്നതോടെ വീട്ടമ്മ സോഷ്യല്‍ മീഡിയിയില്‍ അക്കാര്യം തുറന്ന് പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്തു. ഈ വീഡിയോ ചര്‍ച്ച ആയതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവത്തില്‍ ഇടപെട്ടു. ഇതിന് പിന്നാലെയാണ് പോലീസ് കേസെടുത്ത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചത്.
സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടപടി എടുക്കുമെന്ന് സോഷ്യൽ മീഡിയയിൽ ഉറപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ വാക്കുകൾ: '' ചില സാമൂഹ്യവിരുദ്ധർ ഫോൺ നമ്പർ മോശം രീതിയിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് അപമാനം നേരിടുകയും ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്ത വീട്ടമ്മയുടെ പരാതിയിൻ മേൽ എത്രയും പെട്ടെന്ന് ശക്തമായ നടപടികൾ സ്വീകരിക്കും. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കും. ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകൾ സമൂഹത്തിൻ്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായാണ് ഉപയോഗിക്കേണ്ടത്. അതുപയോഗിച്ച് മറ്റുള്ളവരെ ഉപദ്രവിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന കുറ്റകരമായ പ്രവണത വെച്ചു പൊറുപ്പിക്കാൻ ആകില്ല.
മനുഷ്യരുടെ സ്വാതന്ത്ര്യത്തിനും സ്വൈര്യജീവിതത്തിനും വിഘാതമാകുന്ന പ്രവർത്തനങ്ങൾ അനുവദിക്കില്ല. സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടയാൻ കൂടുതൽ കർശനമായ ഇടപെടലുകൾ ഉണ്ടാകും. സ്ത്രീകൾക്കെതിരെ ഇത്തരം ഹീനമായ ആക്രമണം നടത്തുന്നവർ കടുത്ത സമൂഹ വിരുദ്ധരാണെന്നതിനാൽ അവർക്ക് ഏറ്റവും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുക എന്ന ഉത്തരവാദിത്തം പൊലീസ് നിറവേറ്റും''.
വീണ്ടും മമ്മൂട്ടി... തരംഗമായി പുതിയ ഫോട്ടോ, താര രാജാവിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
ഹോട്ട് ലുക്കില്‍ പുതിയ മേക്കോവറുമായി ദീപ്തി സതി; ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications