• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പാലായില്‍ വീണ്ടും രാഷ്ട്രീയപ്പോര് രൂക്ഷമാവുന്നു; തിരിച്ചടിച്ച് മാണി സി കാപ്പന്‍

Google Oneindia Malayalam News

കോട്ടയം: പാലായില്‍ കേരള കോണ്‍ഗ്രസ് എമ്മും മാണി സി കാപ്പനും തമ്മിലുള്ള രാഷ്ട്രീയപ്പോര്‍ വീണ്ടും ശക്തമാക്കുന്നു. റോഡ് വികസനവുമായി ബന്ധപ്പെട്ടാണ് ഇത്തവണത്തെ ഏറ്റു മുട്ടല്‍. പാലാ നഗരത്തിലെ തിരക്കേറിയ ജങ്ഷനിലെ റോഡില്‍ രൂപപ്പെട്ട കുഴി മാസങ്ങളായിട്ടും അടയ്ക്കാത്തത് ചൂണ്ടിക്കാട്ടി രൂക്ഷവിമര്‍ശനമായിരുന്നു എംഎല്‍എയ്ക്കെതിരെ കേരള കോണ്‍ഗ്രസ് നടത്തിയത്. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി സന്ദര്‍ശനം നടത്തിയതിന് പിന്നാലെ കുഴികള്‍ അടയ്ക്കുകയും ചെയ്തു.

ജോസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഇത്രയും വേഗത്തിലുള്ള നടപടികള്‍ ഉണ്ടായതെന്നും അവര്‍ അവകാശപ്പെടുന്നു. എന്നാല്‍ മഴമൂലം പണികള്‍ വൈകിയതാണെന്നാണ് മാണി സി കാപ്പന്‍ അഭിപ്രായപ്പെടുന്നത്.

ബല്‍റാം ഉള്‍പ്പടെ 17 ജന:സെക്രട്ടറിമാര്‍, ഗോപിനാഥ് വൈസ് പ്രസിഡന്റാവും: അന്തിമ പട്ടിക ഇങ്ങനെബല്‍റാം ഉള്‍പ്പടെ 17 ജന:സെക്രട്ടറിമാര്‍, ഗോപിനാഥ് വൈസ് പ്രസിഡന്റാവും: അന്തിമ പട്ടിക ഇങ്ങനെ

അറ്റകുറ്റപ്പണികൾ

അപ്രതീക്ഷിതമായ മഴയെത്തുടർന്നു അറ്റകുറ്റപ്പണികൾ നടത്താൻ കഴിയാത്തതിനാൽ കേരളത്തിലുടനീളം റോഡുകളിൽ പലയിടങ്ങളിലും കുഴികൾ രൂപപ്പെട്ടതുമൂലം ആ പ്രദേശങ്ങളിൽ റോഡുഗതാഗതം ദുരിതമായിട്ടുണ്ട്. പാലായിലെ വഴികളിലും ഇത്തരത്തിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഇവയ്ക്ക് അടിയന്തിരമായി പരിഹാരം കാണണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ അപ്രതീക്ഷിതമായ മഴമൂലം കുഴികൾ അടയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ സാധിക്കാതെ വന്നിട്ടുണ്ടെന്ന കാര്യം ഉദ്യോഗസ്ഥർ അറിയിക്കുകയുണ്ടായെന്നും മാണി സി കാപ്പന്‍ പറയുന്നു.

സഹതാരങ്ങള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ ആര്‍ത്തുല്ലസിച്ച് നടി അനുശ്രി

മഴയുള്ള സമയത്ത് കുഴികളടച്ചാൽ

മഴയുള്ള സമയത്ത് കുഴികളടച്ചാൽ കാര്യക്ഷമമാകുകയില്ലെന്ന കാര്യമാണ് ഉദ്യോഗസ്ഥർ പങ്കുവച്ചത്. എങ്കിൽ കൂടിയും അടിയന്തിരമായി കുഴികളടയ്ക്കാൻ നിർദ്ദേശം നൽകുകയും നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ബി എം ബി സി ഓവർലേ ടാറിംഗ് നടത്തുന്നതോടെ ഈ പ്രശ്നത്തിന് ശ്വാശ്വത പരിഹാരമാകും. ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേ ബി എം ബി സി ടാറിംഗാണ് നടത്തിയിട്ടുള്ളത്. ചേർപ്പുങ്കൽ ഇന്ത്യാർ ഫാക്ടറി മുതൽ ഈരാറ്റുപേട്ട മുട്ടം ജംഗ്ഷൻ വരെയുള്ള ഭാഗം ബി എം ബി സി ഓവർലേ ടാറിംഗ് നടത്താൻ സർക്കാർ 6 കോടി 25 ലക്ഷം രൂപ അനുവദിക്കുകയും പയസ് ആൻ്റണി, രാജേഷ് മാത്യു എന്നീ കോൺട്രാക്ടർമാർ കരാർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

മഴ മാറിയാലുടൻ പണി ആരംഭിക്കും.

മഴ മാറിയാലുടൻ പണി ആരംഭിക്കും. മൂന്നു വർഷത്തെ മെയിൻ്റൻസ് ഉൾപ്പെടെയാണ് കരാർ നൽകിയിട്ടുള്ളത്. ഓവർ ലേ ടാറിംഗിനു ശേഷം അറ്റകുറ്റപ്പണികൾ കരാറുകാരൻ്റെ ഉത്തരവാദിത്വത്തിലാണ് നടക്കുക. വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കാൻ ചെത്തിമറ്റം - മൂന്നാനി ഭാഗത്ത് റോഡിൻ്റെ ഉയരം കൂട്ടുന്ന ജോലിയും ഇതോടൊപ്പം ചെയ്യും. കൊച്ചിടപ്പാടി പാലത്തിനു സമീപമുള്ള വെള്ളക്കെട്ടിനും പരിഹാരമായി ഇവിടെയും റോഡിനു ഉയരം വർദ്ധിപ്പിക്കും. ഇതിനായി റോഡ് സേഫ്റ്റി അതോററ്റി അനുവദിച്ച തുക ഉപയോഗിക്കും. റോഡിൽ സൈൻ ബോർഡുകളും ആവശ്യമായ ഓടകളും നിർമ്മിക്കും.

മൂന്നര വർഷം മുമ്പ് ചെയ്യേണ്ടിയിരുന്നത്

റോഡിൻ്റെ അവസ്ഥ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഇക്കാര്യത്തിനായി തുക അനുവദിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുകയാണ്. നമ്മുടെ റോഡ് ബി എം ബി സി ടാറിംഗ് നടത്തിയിട്ടു എട്ടര വർഷത്തോളം കഴിഞ്ഞു എന്നുള്ള കാര്യം ഓർമ്മിക്കുമല്ലോ. അഞ്ചു വർഷം കഴിമ്പോൾ ബി എം ബി സി ഓവർ ലേ ടാറിംഗ് ചെയ്യേണ്ടതായിരുന്നു. എന്നാൽ കഴിഞ്ഞ മൂന്നര വർഷം മുമ്പ് ചെയ്യേണ്ടിയിരുന്ന ബി എം ബി സി ഓവർ ലേ ടാറിംഗ് നാളിതുവരെ ചെയ്തിരുന്നില്ല. ഇത് റോഡിൽ കുഴികൾ രൂപപ്പെടാൻ കാരണമായിട്ടുണ്ട്.

കൊല്ലപ്പള്ളി മേലുകാവ്

കൊല്ലപ്പള്ളി മേലുകാവ് തൊടുപുഴ റോഡിൻ്റെയും ബി എം ബി സി ഓവർ ലേ ടാറിംഗ് നടത്തേണ്ട സമയം പിന്നിട്ടു കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യവും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഞാൻ എം എൽ എ ആയിട്ടു രണ്ടു വർഷത്തോളം മാത്രമേ ആയിട്ടുള്ളൂ എന്ന കാര്യം നിങ്ങൾക്കറിയാമല്ലോ? എങ്കിലും ഇതിൻ്റെയൊക്കെ പേരിൽ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഏതായാലും പാലായിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെടുത്തുവാൻ തയ്യാറായ രാഷ്ട്രീയ- സാമൂഹ്യ പ്രവർത്തകരെയും രാഷ്ട്രീയ കക്ഷികളെയും ഞാൻ അഭിനന്ദിക്കുകയാണ്.

പാലായോടുള്ള കരുതലാണ് കാണിച്ചു നൽകിയത്

സർക്കാരിൽ ഭരണകക്ഷിയായിട്ടും സർക്കാർ നടപടി സ്വീകരിക്കാത്തതിനെതിരെ മുഖം നോക്കാതെ വിമർശിക്കാൻ തയ്യാറായവർ പാലായോടുള്ള കരുതലാണ് കാണിച്ചു നൽകിയത്. ഇത് മാതൃകാപരമാണ്. പാലായുടെ സമഗ്രവികസനമാകണം നമ്മുടെ ലക്ഷ്യം. നാടിൻ്റെ വികസനത്തിനായി എല്ലാവരും പിന്തുണ നൽകുന്നതിനെ സ്വാഗതം ചെയ്യുന്നു. ഇനിയും എല്ലായ്പ്പോഴും എല്ലാവരുടെയും പിന്തുണ നിങ്ങളുടെ എളിയ പ്രതിനിധിയായ ഞാൻ അഭ്യർത്ഥിക്കുകയാണ്. രൂപപ്പെട്ട കുഴികൾ താത്കാലികമായി അടച്ചു തുടങ്ങിയിട്ടുണ്ട്. മഴ മാറിയാൽ ഉടൻ കരാറായ ബി എം ബി സി ഓവർലേ ജോലികൾ ആരംഭിക്കുമെന്നും നിങ്ങളെ വിനയപുരസരം അറിയിക്കുകയാണെന്നും ജോസ് കെ മാണി പ്രസ്താവനയിലൂടെ അറിയിച്ചു.

മഴ നനഞ്ഞ് അരുവിയില്‍ നീരാടി നിമിഷ സജയന്‍: വൈറലായി ചിത്രങ്ങള്‍

cmsvideo
  കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam
  English summary
  Political war intensifies again in Pala; Mani C Kappan hit back kerala congress m
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X