Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം ലീഗിനെ ഞെട്ടിച്ച് കൂട്ടരാജി; പ്രമുഖ വനിത നേതാക്കൾ ഇനി ഐഎൻഎല്ലിന്റെ കൂടെ, പാർട്ടിക്ക് കുറ്റപ്പെടുത്തൽ

കോട്ടയം: ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത തിരിച്ചടിയാണ് യുഡിഎഫ് നേതൃത്വം നേരിട്ടത്. അധികാരം ലഭിച്ചില്ലെന്ന് മാത്രമല്ല, പ്രതീക്ഷിച്ച സീറ്റുകളില്‍ പോലും വന്‍ തോല്‍വി ഏറ്റു വാങ്ങേണ്ടി വന്നു. യുഡിഎഫിലെ ഒരു കക്ഷികള്‍ക്കും തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചല്ല. യു ഡി എഫിലെ പ്രധാന കക്ഷിയായ മുസ്ലീം ലീഗിനും കനത്ത തിരിച്ചടികളാണ് നേരിട്ടത്. പിന്നാലെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ മുസ്ലീം ലീഗിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു.

അനശ്വര നടന്‍ ദിലീപ് കുമാറിന്റെ ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങള്‍: ചിത്രങ്ങള്‍ കാണാം

1


എന്നാല്‍ ഇപ്പോഴിതാ കോട്ടയത്ത് നിന്ന് പുറത്തുവരുന്ന വാര്‍ത്ത ലീഗിന് കടുത്ത ആഘാതം സൃഷ്ടിക്കുന്ന ഒന്നാണ്. കോട്ടയം ജില്ലയിലെ വനിത ലീഗ് ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ പ്രമുഖ നേതാക്കള്‍ ഇപ്പോള്‍ പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവര്‍ പാര്‍ട്ടിയില്‍ കൂട്ടരാജിവയ്ക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

2

ഡോ കെകെ ബേനസീര്‍ ഉള്‍പ്പടെയുള്ള നേതാക്കളാണ് ഇപ്പോള്‍ പാര്‍ട്ടിവിടുമെന്ന് അറിയിച്ചിരിക്കുന്നത്. സ്ത്രീകള്‍ പാര്‍ട്ടിക്കകത്ത് നേരിടുന്ന കടുത്ത അവഗണനയും വിവേചനവുമാണ് കൂട്ടരാജിക്കുള്ള കാരണമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടി വിട്ട് ഐഎന്‍എല്ലില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ അറിയിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

3

ദിശാബോധമില്ലാത്ത രാഷ്ട്രീയ നയങ്ങളും ദിശാബോധമില്ലാത്ത നേതൃത്വവുമാണ് ഇന്ന് മുസ്ലീം ലീഗ് നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. സ്ത്രീ ശാക്തീകരണം എന്ന അജണ്ട വെറും നാമമാത്രമാണെന്നും അവര്‍ വിമര്‍ശിച്ചു. നേതാക്കളുടെ ഈ കൂട്ടരാജി കോട്ടയത്തെ ലീഗ് നേതൃത്വത്തെ സംബന്ധിച്ച കനത്ത തിരിച്ചടിയാണ്.

4

ഇന്ത്യയിലെ മര്‍ദിത നൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കും എന്ന് അവകാശപ്പെടുന്ന മുസ്ലിംലീഗിന് പാര്‍ശ്വവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജനങ്ങളിലേക്ക് ഇറങ്ങി ചെന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ ഇതുവരെ കഴിയാത്തതും രാജിക്ക് കാരണമാണെന്ന് നേതാക്കള്‍ വ്യക്തമാക്കി.

5

വനിതാലീഗിലെ പ്രവര്‍ത്തനത്തെ വേണ്ടത്ര മനസിലാക്കികൊണ്ട് പ്രവര്‍ത്തിക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാകുന്നില്ല. കോട്ടയം ജില്ലയിലെ വനിതാ ലീഗിന്റെ അമരത്ത് പ്രവര്‍ത്തിക്കുന്ന ഘട്ടത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചെങ്കിലും അന്യതാബോധവും മാറ്റിനിറുത്തലുകളുമാണ് ഉണ്ടായതെന്ന് കെ കെ ബേനസീര്‍ പറഞ്ഞു.

6

ഈ സാഹചര്യത്തില്‍ മുസ്ലിംലീഗിന്റെ എല്ലാ ഭാരവാഹിത്വത്തില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവയ്ക്കുകയാണെന്ന് അവര്‍ അറിയിച്ചു. കൂടാതെ ഐഎന്‍എല്ലിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയാണെന്നും ബേനസീര്‍ രാജിക്കത്തില്‍ വ്യക്തമാക്കി. നൂനപക്ഷ ശാക്തീകരണ രാഷ്ട്രീയത്തിലേക്ക് ചുവടുറപ്പിക്കുന്ന ഐഎന്‍എല്ലിന്റെ ഭാഗമാകുകയാണെന്ന് അവര്‍ പറഞ്ഞു.

ഞാന്‍ ശരീരഭാരം കുറച്ചു; വെയ്റ്റ് ലോസിന് ശേഷമുള്ള കിടിലന്‍ ചിത്രങ്ങളുമായി നടി അഹാന കൃഷ്ണ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+