പുതുപ്പള്ളിയില്‍ ആദ്യ ഫല സൂചന എട്ടേകാലോടെ, ആദ്യം എണ്ണുക അയര്‍ക്കുന്നം പഞ്ചായത്ത്
കോട്ടയം: പുതുപ്പള്ളിയില്‍ ആദ്യ തെരഞ്ഞെടുപ്പ് ഫലം രാവിലെ എട്ടേ കാലോടെ അറിയാം. കോട്ടയം ബസേലിയസ് കോളേജിലാണ് വോട്ടെണ്ണല്‍. ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോള്‍ തന്നെ ഏകദേശ സൂചന അറിയാം. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണി തുടങ്ങുക. അതേസമയം ഇരുമുന്നണികളും ഒരുപോലെ ജയിക്കുമെന്ന അവകാശവാദങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞു. റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് യുഡിഎഫ് അവകാശവാദം.
മൊത്തം ഇരുപത് മേശകളിലായിട്ടാണ് വോട്ടെണ്ണല്‍ നടക്കുക. 14 മേശകളില്‍ വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും, അഞ്ച് മേശകളില്‍ തപാല്‍ വോട്ടുകളും ഒരു മേശയില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇടിപിബിഎസ് വോട്ടുകളും എണ്ണും. യുഡിഎഫ്-ബിജെപി വോട്ട് കച്ചവടം നടന്നില്ലെങ്കില്‍ ജെയ്ക് സി തോമസ് വിജയിക്കുമെന്നാണ് ഇടതുമുന്നണിയുടെ പ്രഖ്യാപനം. മണ്ഡലത്തില്‍ 72.86 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എക്സിറ്റ് പോളുകള്‍ എല്ലാം യുഡിഎഫിന് അനുകൂലമാണ്. ആകെ പോള്‍ ചെയ്തതിന്റെ 53 ശതമാനം വോട്ട് നേടി ചാണ്ടി ഉമ്മന്‍ ജയിക്കുമെന്നാണ് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചനം. ആകെ 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തില്‍ ഉള്ളത്. 14 മേശകളിലായി 13 റൗണ്ടുകളിലായിട്ടാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടെണ്ണല്‍ നടക്കുക. ഒന്ന് മുതല്‍ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകള്‍ തുടര്‍ച്ചയായി എന്ന ക്രമത്തിലായിരിക്കും എണ്ണുക.തപാല്‍ വോട്ടുകളും, സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണി തുടങ്ങുക.
ഇടിപിബിഎസ് വോട്ടുകളില്‍ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ക്ക് നല്കിയ ശേഷമായിരിക്കും വോട്ടെണ്ണല്‍. അയര്‍ക്കുന്നം പുന്നത്തുറ സെന്റ് ജോസഫ് എച്ച്എസ്സിലെ വിവരങ്ങളാണ് ആദ്യം പുറത്തുവരിക. ആദ്യ റൗണ്ടില്‍ ഒന്ന് മുതല്‍ പതിനാല് വരെയുള്ള ബൂത്തുകളിലെ വോട്ടെണ്ണും. രണ്ടാം റൗണ്ടില്‍ പതിനഞ്ച് മുതല്‍ 28 വരെയുള്ള ബൂത്തുകളുമാണ് എണ്ണുകള്.
ഇത്തരത്തില്‍ പതിമൂന്ന് റൗണ്ടുകളിലായിട്ടാണ് ഇവിഎമ്മിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കുക. തുടര്‍ന്ന് റാന്‍ഡമൈസ് ചെയ്ത് തെരഞ്ഞെടുക്കുന്ന അഞ്ച് വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകള്‍ ഒന്നാം നമ്പര്‍ ടേബിളില്‍ എണ്ണും. അതേസമയം ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്സര്‍വര്‍, ഒരു കൗണ്ടിംഗ് സൂപ്പര്‍ വൈസര്‍, രണ്ട് കൗണ്ടിംഗ് സ്റ്റാഫ് എന്നിവരുമുണ്ടാവും. 14 ടേബിളുകളിലായി 44 കൗണ്ടിംഗ് ഓഫീസര്‍മാരുണ്ടാകും.
കൗണ്ടിംഗ് സെന്ററിന്റെ സുരക്ഷയ്ക്കായി 32 സിഎപിഎഫ് അംഗങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. 12 അംഗ സായുധ പോലീസ് ബറ്റാലിയനും കൗണ്ടിംഗ് സ്റ്റേഷന്റെ സുരക്ഷയ്ക്കായിട്ടുണ്ടാവും. നേരത്തെ 80 വയസ്സ് പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ തന്നെ വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയതിലൂടെ 2491 പേര് വോട്ട് രേഖപ്പെടുത്തിയിരുന്നു.
-
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത











Click it and Unblock the Notifications