കേരളത്തിന് നോവായി കൂട്ടിക്കൽ, ഉരുൾപൊട്ടൽ കൊണ്ട് പോയത് ഒരു കുടുംബത്തെ ഒന്നാകെ
കോട്ടയം: അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലും ഉരുള്‍ പൊട്ടലിലും വെള്ളപ്പൊക്കത്തിലും കേരളത്തിന് നോവായി കൂട്ടിക്കല്‍. കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ കൊണ്ടുപോയത് ഒരു കുടുംബത്തെ അപ്പാടെയാണ്. കൂട്ടിക്കലിലെ ഉരുള്‍പൊട്ടലില്‍ ഇതുവരെ 7 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തിരിക്കുന്നത്. അതില്‍ ആറ് പേരും ഒരു കുടുംബത്തില്‍ നിന്നുളളവരാണ്.
ഒറ്റലാങ്കല്‍ മാര്‍ട്ടിന്റെ കുടുംബമാണ് ഉരുള്‍പൊട്ടലില്‍ ഒന്നാകെ ദുരന്തത്തില്‍ അകപ്പെട്ടത്. മാര്‍ട്ടിനെ കൂടാതെ അമ്മ അന്നക്കുട്ടി, മാര്‍ട്ടിന്റെ ഭാര്യ സിനി എന്നിവരും മൂന്ന് പെണ്‍മക്കളുമാണ് മരണപ്പെട്ടത്. സ്‌നേഹ, സോന, സാന്ദ്ര എന്നിങ്ങനെ മൂന്ന് പെണ്‍കുട്ടികളായിരുന്നു മാര്‍ട്ടിന്‍-സിനി ദമ്പതികള്‍ക്ക്. മൂന്ന് പെണ്‍കുട്ടികളും സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളാണ്. ഉരുള്‍പൊട്ടലുണ്ടാകുമ്പോള്‍ എല്ലാവരും വീടിനകത്തുണ്ടായിരുന്നു.

കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലെ മൂന്ന് കുടുംബങ്ങളില്‍പ്പെട്ടവരാണ് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ടത്. കുടുംബത്തിലെ മറ്റുളളവര്‍ മഴ പെയ്ത് കെട്ടി നില്‍ക്കുന്ന വെള്ളം ഒഴുക്കി വിടാനായി പുറത്തേക്ക് പോയപ്പോഴാണ് ഉരുള്‍പൊട്ടലുണ്ടായി വീടുകള്‍ ഒലിച്ച് പോയത്. മൂന്ന് വീടുകളാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ച് പോയത്. തുടക്കത്തില്‍ ഈ പ്രദേശത്തേക്ക് എത്താന്‍ സാധിക്കാതെ രക്ഷാപ്രവര്‍ത്തകര്‍ ബുദ്ധിമുട്ടിയിരുന്നു. നാട്ടുകാരാണ് പ്രധാനമായും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. പിന്നാലെ ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു.
കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നതായി ജില്ലാ കളക്ടർ അറിയിച്ചു. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ-0481 2565400, 2566300, 9446562236, 9188610017. താലൂക്ക് കൺട്രോൾ റൂമുകൾ: മീനച്ചിൽ-04822 212325, ചങ്ങനാശേരി-0481 2420037, കോട്ടയം-0481 2568007, 2565007, കാഞ്ഞിരപ്പള്ളി-04828 202331, വൈക്കം-04829 231331.
കനത്ത മഴയെ തുടര്‍ന്നു നാശനഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ സഹായവും നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കി. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സ്ഥിതിഗതികള്‍ വിലയിരുത്താനുമായി മഴക്കെടുതി നേരിട്ട പ്രദേശങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പാലാ, കൂട്ടിക്കല്‍ പ്രദേശങ്ങളില്‍ മഴക്കെടുതി നേരിട്ട വീടുകളിലുമെത്തി. വെള്ളപ്പൊക്കക്കെടുതി അനുഭവിക്കുന്ന കുടുംബങ്ങളെ നേരില്‍ കണ്ടു. കൂട്ടിക്കല്‍ ചപ്പാത്തില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അടിയന്തര സംവിധാനങ്ങൾ ഒരുക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.
ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശത്ത് വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ക്യാമ്പുകള തുറക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂ അധികൃതര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.. ഫയര്‍ ഫോഴ്‌സ്-പൊലീസ് ഉദ്യോഗസ്ഥരുമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും മന്ത്രി സംസാരിച്ചു. അടിയന്തര ആവശ്യങ്ങൾ ശ്രദ്ധയിൽ പെടുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഏകോപനത്തിനുമായി മന്ത്രി വാസവൻ ഇവിടെ തുടരുകയാണ്.
'മാടമ്പള്ളിയിലെ മാനസികരോഗി ശ്രീദേവിയല്ല', നാഗവല്ലിയായി റിതു മന്ത്രയുടെ അത്യുഗ്രൻ മേക്കോവർ, ചിത്രങ്ങൾ
ആന്റോ ആന്റണി എം.പി., സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ എന്നിവരും മന്ത്രിക്കൊപ്പം ദുരിത മേഖലകൾ സന്ദർശിക്കാനുണ്ടായിരുന്നു. ആശങ്കപ്പെടാതെ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ജാഗ്രത പാലിക്കേണ്ട സമയമാണ്. ഏത് സമയത്തും എല്ലാ സഹായങ്ങൾക്കും സർക്കാർ സംവിധാനങ്ങൾ ജാഗരൂകരായി ഒപ്പമുണ്ടെന്ന് മന്ത്രി അറിയിച്ചു. എന്ത് ആവശ്യമുണ്ടെങ്കിലും ഉദ്യോഗസ്ഥരെയോ ജനപ്രതിനിധികളയോ ദുരിതാശ്വാസ പ്രവർത്തകരെയോ അറിയിക്കണം. കൺട്രോൾ റൂമുകളിലേയ്ക്കും ഏതു സമയത്തും വിളിക്കാവുന്നതാണ്. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ സഹായമെത്തിക്കാൻ സന്നദ്ധ പ്രവർത്തകരും സജീമാണ്. അതുകൊണ്ട് ആശങ്ക പെടാതെ കരുതലോടെയിരിക്കാം എന്നും വിഎൻ വാസവൻ വ്യക്തമാക്കി.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications