യാത്രക്കാരനെ കടിച്ചത് എലിയല്ല പാമ്പെന്ന് സഹയാത്രികര്‍; ഗുരുവായൂര്‍ എക്‌സ്പ്രസിന്റെ ബോഗി ഒഴിപ്പിച്ചു
കോട്ടയം: ഏറ്റുമാനൂരില്‍ ട്രെയിനില്‍ വെച്ച് യുവാവിന് പാമ്പുകടിയേറ്റു. എന്നാല്‍ ഇക്കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. എലിയാണ് കടിച്ചതെന്നും അഭ്യൂഹങ്ങളുണ്ട്. ഗുരുവായൂര്‍-മധുര എക്‌സ്പ്രസിലെ യാത്രക്കാരനാണ് പാമ്പ് കടിയേറ്റതായി പറയുന്നത്. ഏഴാം നമ്പര്‍ ബോഗിയിലെ യാത്രക്കാരനായിരുന്നു ഇയാള്‍.
തെങ്കാശി സ്വദേശിയാണ് കടിയേറ്റയാള്‍. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇയാളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഏഴാം നമ്പര്‍ ബോഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ചാണ് ട്രെയിന്‍ പിന്നീട് യാത്ര തുടര്‍ന്നത്. അതേസമയം ബോഗിയില്‍ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായിട്ടില്ല.

തെങ്കാശി സ്വദേശിയായ കാര്‍ത്തി സഞ്ചരിച്ചിരുന്ന ബോഗി കാടുപിടിച്ച് കിടക്കുന്നതിന് സമീപത്തായിരുന്നു നിര്‍ത്തിയത്. ഇവിടെ നിന്നാണ് പാമ്പ് ട്രെയിനിനുള്ളില്‍ കയറിയതെന്നാണ് കരുതുന്നത്. അതേസമയം പരിശോധന നടത്തി ബോഗി സീല്‍ ചെയ്തിട്ടുണ്ട്. പാമ്പാണോ എലിയാണോ കടിച്ചത് എന്ന് പരിശോധിക്കുന്നുണ്ട്.
യാത്രക്കാര്‍ പറയുന്നത് പാമ്പിനെ കണ്ടുവെന്നാണ്. പോലീസ് സംശയിക്കുന്നത് ട്രെയിനില്‍ വെച്ച് കടിച്ചത് എലിയാണെന്നാണ്. സഹയാത്രികര്‍ എലിയാണെന്ന വാദങ്ങളെ തള്ളുന്നു. ഏറ്റുമാനൂരാണ് ട്രെയിന്‍ നിര്‍ത്തിയത്. അപ്പോഴാണ് ഒരാള്‍ക്ക് കാലില്‍ കടിയേറ്റ പാടുകള്‍ കണ്ടത്. ചോര വരുന്നുണ്ടായിരുന്നുവെന്നും സഹയാത്രികര്‍ പറഞ്ഞു.
അതേസമയം സീറ്റിന് അടിയിലായിരുന്നു പാമ്പ് എന്നും, ഞങ്ങള്‍ കണ്ടുവെന്നും മറ്റ് രണ്ട് സഹയാത്രികര്‍ പറഞ്ഞു. ഇവരാണ് പാമ്പിനെ കണ്ടുവെന്ന് പറഞ്ഞത്. ട്രെയിനിലുണ്ടായിരുന്ന ഹോള്‍ വഴിയാണ് പാമ്പ അകത്തേക്ക് വന്നതെന്നും കടിയേറ്റതെന്നും പറയുന്നതെന്ന് റെയില്‍വേ പറഞ്ഞു.
എന്നാല്‍ പാമ്പാണെന്ന് അവര്‍ പറയുന്നുണ്ട്. വേറെ ആരും കണ്ടിട്ടില്ല. എല്ലാവരെയും ട്രെയിനില്‍ നിന്ന് ഇറക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. അതേസമയം പാമ്പാണോ എലിയാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് റെയില്‍വേ പറഞ്ഞു.












Click it and Unblock the Notifications