ലാപ്‌ടോപും നഷ്ടപരിഹാരവും വേണം; ഉമ്മന്‍ചാണ്ടിയുടെ വീട്ടില്‍ ബഹളം വെച്ച് ജോസ് തെറ്റയില്‍ കേസിലെ പരാതിക്കാരി
കോട്ടയം: മുന്‍മന്ത്രി ജോസ് തെറ്റയിലിനെതിരെ ലൈംഗിക ആരോപണമുയര്‍ത്തിയ യുവതി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ വീട്ടുമുറ്റത്ത് എത്തി ബഹളം വെച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ കൈവശമുള്ള തന്റെ ലാപ്‌ടോപ് തിരികെ വേണം എന്നും നഷ്ടപരിഹാരം ലഭിക്കാന്‍ ഇടപെടണം എന്നും ആവശ്യപ്പെട്ടാണ് ഉമ്മന്‍ചാണ്ടിയുടെ വീട്ടുമുറ്റത്ത് എത്തി യുവതി ബഹളം വെച്ചത്.
ഞായറാഴ്ച രാവിലെ 9:30 നായിരുന്നു സംഭവം. ഉമ്മന്‍ചാണ്ടി വീട്ടുമുറ്റത്ത് പല ആവശ്യങ്ങള്‍ക്കുമായി എത്തിയ ആളുകളെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു സംഭവം. തന്റെ ആവശ്യങ്ങള്‍ യുവതി ഉമ്മന്‍ചാണ്ടിയോട് പറയുകയായിരുന്നു. എന്നാല്‍ എം പി ബെന്നി ബഹനാനോട് കൂടി ആലോചിച്ച ശേഷം ലാപ്‌ടോപ് നല്‍കാം എന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചതായി യുവതി പറഞ്ഞു.

പര്‍പ്പിള്‍ നിറത്തിലുള്ള തന്റെ ലാപ്‌ടോപ് ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ ബെന്നി ബഹനാന്റെ വീട്ടില്‍ വെച്ച് കൈമാറി എന്നാണ് യുവതിയുടെ വാദം. ജോസ് തെറ്റയിലിനെതിരെ ആരോപണം ഉയര്‍ന്ന സമയത്തായിരുന്നു ഇത്. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ആ ലാപ്‌ടോപ്പിലാണ് എന്നാണ് യുവതി പറയുന്നത്.
പരാതി നല്‍കാന്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് വാങ്ങിയ ലാപ്‌ടോപ്പിലെ തെളിവുകള്‍ ഇവര്‍ മാധ്യമങ്ങള്‍ക്ക് കൈമാറുകയായിരുന്നു എന്നാണ് യുവതി പറഞ്ഞത്. സംഭവത്തിന് ശേഷം പലതവണ ലാപ്‌ടോപ് ആവശ്യപ്പെട്ടെങ്കിലും പലകാരണങ്ങള്‍ പറഞ്ഞ് ഒഴിയുകയായിരുന്നു എന്നും യുവതി വ്യക്തമാക്കി.
എന്നാല്‍ ലാപ്‌ടോപ് കോയമ്പത്തൂരിലാണ് എന്നും കിട്ടാന്‍ താമസമെടുക്കും എന്നുമാണ് പറഞ്ഞത്. തന്റെ സ്ഥലത്തിന്റേത് അടക്കം കുറച്ച് രേഖകള്‍ ലാപ്‌ടോപ്പിലാണ് എന്നും ഇതിനായാണ് ലാപ്‌ടോപ് ആവശ്യപ്പെട്ടത് എന്നും യുവതി വ്യക്തമാക്കി.
അതേസമയം തന്നെ കാണാന്‍ എത്തിയ എല്ലാവരെയും കണ്ടശേഷം 11 മണിയോടെ ഉമ്മന്‍ചാണ്ടി വീട്ടില്‍ നിന്ന് മടങ്ങിയിരുന്നു. ഇതിന് ശേഷം ലാപ്‌ടോപ് കിട്ടിയേ മടങ്ങൂ എന്ന് പറഞ്ഞ് യുവതി വീട്ടുമുറ്റത്ത് നിന്ന് ബഹളം വെക്കുകയായിരുന്നു.
കാണാന്‍ മാധവിക്കുട്ടിയെ പോലെ ഉണ്ടല്ലോ; സാരിയില്‍ കിടുക്കി അഭയ ഹിരണ്‍മയി
യുവതി മടങ്ങിപ്പോകാന്‍ കൂട്ടാക്കാതിരുന്നതോടെ പ്രവര്‍ത്തകര്‍ പൊലീസിനെ വിവരമറിയിച്ചു. ഇത് പ്രകാരം പിങ്ക് പൊലീസ് സ്ഥലത്ത് എത്തിയാണ് യുവതിയെ മടക്കി അയച്ചത്.












Click it and Unblock the Notifications