കേരളത്തിലേക്ക് ആദ്യ വന്ദേഭാരത് എത്തുന്നു; റൂട്ട് ഇങ്ങനെ, മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം
പത്തനംതിട്ട / കോട്ടയം: വന്ദേഭാരതിന് വേണ്ടിയുള്ള കേരളത്തിന്റെ കാത്തിരിപ്പിനും അവസാനമാകുന്നു. കേരളത്തിനുള്ള ആദ്യ വന്ദേഭാരത് ട്രെയിന്‍ അടുത്ത മാസം ലഭിക്കും എന്നാണ് വിവരം. മേയ് മാസം പകുതിയോടെ വന്ദേഭാരത് ട്രെയിനിന്റെ പരീക്ഷണയോട്ടം നടക്കും. കൊച്ചുവേളിയില്‍ വന്ദേഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം പൂര്‍ത്തിയായി കഴിഞ്ഞു. ഇതിനായി രണ്ട് പിറ്റ്‌ലൈനുകളും വൈദ്യുതീകരിച്ചിട്ടുണ്ട്.
ചെന്നൈ - കോയമ്പത്തൂര്‍ റൂട്ടിലെ പോലെ 8 കാര്‍ (കോച്ച്) വന്ദേഭാരത് ട്രെയിന്‍ ആയിരിക്കും കേരളത്തിന് ലഭിക്കുക എന്നാണ് അറിയാന്‍ കഴിയുന്നത്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പിന്നീട് ഇതിലെ കോച്ചുകളുടെ എണ്ണം കൂട്ടുകയും ചെയ്യും. നേരത്തെ തിരുവനന്തപുരം - മംഗളൂരു റൂട്ടില്‍ വന്ദേഭാരത് ഓടിക്കാന്‍ ആലോചിച്ചിരുന്നതാണ്. എന്നാല്‍ നിലവില്‍ കണ്ണൂര്‍ വരെ ഓടിക്കാന്‍ ആണ് സാധ്യത കാണുന്നത്.

ഇത് സംബന്ധിച്ച അന്തിമ തീരുമാനം അധികം വൈകാതെ തന്നെ ഉണ്ടാകും. കോട്ടയം വഴിയാകും വന്ദേഭാരത് സര്‍വീസ് നടത്തുക. ഇരട്ടപ്പാത ഉള്ളതിനാല്‍ ആണിത്. എറണാകുളം മുതല്‍ തിരുവനന്തപുരം വരെ മണിക്കൂറില്‍ 75, 90, 100 കിലോമീറ്റര്‍ എന്നിങ്ങനെയാണ് വേഗത അനുവദിച്ചിരിക്കുന്നത്. മറ്റ് ട്രെയിനുകളില്‍ നിന്നു വ്യത്യസ്തമായി പെട്ടെന്ന് വേഗം കൈവരിക്കാന്‍ വന്ദേഭാരത് ട്രെയിനുകള്‍ക്ക് കഴിയും.
അതിനാല്‍ ശരാശരി വേഗം 65 ന് മുകളില്‍ നിലനിര്‍ത്താനും വന്ദേഭാരത് ട്രെയിനുകള്‍ക്ക് കഴിയും. ഇത് കൂടാതെ കൂടുതല്‍ സ്റ്റോപ്പുകള്‍ നല്‍കുന്നത് വേഗം കുറയ്ക്കും എന്നതിനാല്‍ പ്രധാന നഗരങ്ങളില്‍ മാത്രമായിരിക്കും വന്ദേഭാരതിന് സ്റ്റോപ് അനുവദിക്കുക. അതേസമയം ദിവസങ്ങള്‍ക്ക് മുന്‍പ് കേരളത്തിന് വന്ദേഭാരത് അനുവദിക്കുന്നത് പരിഗണിക്കുന്നില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.
നിലവില്‍ അടിയന്തരമായി അത്തരം ശുപാര്‍ശകളൊന്നും പരിഗണിക്കുന്നില്ല എന്നാണ് കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ ചോദ്യത്തിന് പാര്‍ലമെന്റില്‍ റെയില്‍വേ മന്ത്രി മറുപടി നല്‍കിയിരുന്നത്. വിവിധ റൂട്ടുകളില്‍ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നതിനുള്ള പ്രക്രിയകള്‍ തുടരുകയാണ് എന്നും സര്‍വീസിന്റെ സാധ്യതയും റെയില്‍ ട്രാഫിക്കും കോച്ചുകളുടെ ലഭ്യതയും അനുസരിച്ചാവും പുതിയ സര്‍വീസുകള്‍ ആരംഭിക്കുക എന്നുമായിരുന്നു മന്ത്രി പറഞ്ഞത്.
Vastu Tips: വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കേണ്ടത് ഇവിടെ.. ഇരട്ടിയാകും, വാസ്തു പറയുന്നത് കേള്‍ക്കാം
ഏതെങ്കിലും സംസ്ഥാനത്തിന് വേണ്ടിയല്ല വന്ദേഭാരത് അനുവദിക്കുന്നത് എന്നും രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് വന്ദേഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത് എന്നും മന്ത്രി പറഞ്ഞിരുന്നു. അതിനിടെ കേരളത്തിലേക്ക് ആദ്യ വന്ദേഭാരത് തീവണ്ടി ഉടന്‍ തന്നെ പ്രഖ്യാപിക്കും എന്ന് കേന്ദ്ര ബജറ്റിന് പിന്നാലെ മന്ത്രി വാഗ്ദാനം നല്‍കിയിരുന്നു.












Click it and Unblock the Notifications