പൃഥ്വിരാജിന്റെ റെക്കോഡ് പഴങ്കഥ; ഇഷ്ട നമ്പറിനായി കാറുടമ ചെലവാക്കിയത് 8.80 ലക്ഷം രൂപ!
കോട്ടയം: ഇഷ്ടപ്പെട്ട വാഹനം വാങ്ങുന്നത് നമ്മുടെ നാട്ടില്‍ പുതുമയുള്ള കാര്യമല്ല. എന്നാല്‍ ചിലര്‍ക്ക് ഇഷ്ടപ്പെട്ട വാഹനം മാത്രം വാങ്ങിയാല്‍ പോര. ഇഷ്ടപ്പെട്ട രജിസ്ട്രേഷന് നമ്പറും ഇഷ്ട വാഹനത്തിന് നല്‍കണം. അത്തരമൊരു കഥയാണ് കോട്ടയം അയര്‍ക്കുന്നം കുടകശേരില്‍ ടോണി വര്‍ക്കിച്ചന്റേത്. ആഗ്രഹിച്ച് വാങ്ങിയ വാഹനത്തിന് ഫാന്‍സി നമ്പര്‍ സ്വന്തമാക്കാന്‍ ടോണി വര്ക്കിച്ചന് മുടക്കിയത് 8.80 ലക്ഷം രൂപയാണ്.
കോട്ടയം ആര്‍ടി ഓഫിസില്‍ നിന്നുളള കെ എല്‍ 05 എ വെ 7777 എന്ന നമ്പരിനാണ് ടോണി വര്ക്കിച്ചന് ലക്ഷങ്ങള്‍ മുടക്കിയത്. തന്റെ പക്കലുള്ള ജാഗ്വാറിനും കിയയുടെ സെല്‍ടോസിനുമെല്ലാം 7777 എന്നാണ് നമ്പര്‍. ഇതേ നമ്പര്‍ തന്നെ പുതിയ വാഹനമായ കിയ മോട്ടേഴ്സിന്റെ പുതിയ മോഡലായ കാര്‍ണിവല്‍ ലിമിസിന്‍ പ്ലസ് കാറിനും വേണമെന്നാണ് ടോണി വര്ക്കിച്ചന് ആഗ്രഹിച്ചത്. ഇതിനായാണ് 8.80 ലക്ഷം രൂപ മുടക്കാന്‍ ടോണി വക്കച്ചന് തയ്യാറായാത്.

കിയയുടെ കാര്‍ണിവലിന് 35 ലക്ഷം രൂപയാണ് വില. തെള്ളകത്തെ ഷോറൂമില്‍ നിന്നാണ് കിയയുടെ ഏറ്റവും പുതിയ മോഡല്‍ കാര്‍ണിവല്‍ ലിമിസിന്‍ പ്ലസ് ടോണി വക്കച്ചന് ബുക്ക് ചെയ്തത്. ഓണ്‍ലൈനായാണ് കെ എല്‍ 05 എവൈ 7777 എന്ന നമ്പരിന് വേണ്ടി അദ്ദേഹം ബുക്ക് ചെയ്തത്. അതേസമയം എന്നാല്‍ ചിങ്ങവനം സ്വദേശി ആകാശ് പി എബ്രഹാമും ഇതേ നമ്പറിനായി കോട്ടയം ആര് ടി ഓഫീസിനെ സമീപിച്ചിരുന്നു.
ഇതോടെയാണ് നമ്പര്‍ ലേലം വിളിയിലേക്ക് കടന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ മുഖേനയാണ് വാശിയേറിയ ലേലം നടന്നത്. സര്‍ക്കാര്‍ നേരത്തെ 50,000 രൂപയാണ് നമ്പറിന്റെ തുക നിശ്ചയിച്ചത്. തുക ഓണ്‍ലൈനായി അടച്ച് ബുക്കിംഗ് ചെയ്ത ശേഷമായിരുന്നു ലേലം ആരംഭിച്ചത്. ലേലത്തില്‍ 7,83,000 രൂപ വരെ ആകാശ് പി എബ്രഹാം വിളിച്ചു. എന്നാല്‍ 8,30,000 രൂപയ്ക്ക് വിളിച്ച് ടോണി വര്ക്കിച്ചന് ലേലം ഉറപ്പിക്കുകയായിരുന്നു.
ബുക്കിംഗിനായി അടച്ച തുക കൂടിയായതോടെ നമ്പരിന്റെ മൂല്യം 8,80,000 രൂപയായി. മുമ്പ് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് ഇഷ്ട നമ്പര്‍ ലഭിക്കുന്നതിനായി നടന് പൃഥ്വിരാജ് സുകുമാരന്‍ ഏഴര ലക്ഷം മുടക്കിയിരുന്നു. ഈ റെക്കോര്‍ഡാണ് ടോണി വര്ക്കിച്ചന് മറികടന്നത്. കൂടാതെ കോട്ടയം ജില്ലയിലെ റെക്കോര്‍ഡ് തുകയുമായിത്.
തുര്‍ക്കിയിലായാലും പോസ് ചെയ്യാന്‍ മറക്കരുത്; കനിഹയുടെ കിടിലന്‍ ചിത്രങ്ങള്‍
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications