കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ആനി ശിവയെ വീട്ടില്‍ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിച്ചു'; സികെ ആശ എംഎല്‍എ പറയുന്നത്...

Google Oneindia Malayalam News

കോട്ടയം: സബ് ഇന്‍സ്‌പെക്ടര്‍ ആനി ശിവ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ജീവിത പ്രതിസന്ധികളെ മറികടന്ന് എസ്‌ഐ ആയ അവരെ കുറിച്ച് മലയാളികള്‍ അഭിമാനത്തോടെയാണ് സംസാരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോട്ടയം വൈക്കത്ത് പ്രൊബേഷന്‍ എസ്‌ഐ ആയി ജോലി നോക്കിയിരുന്നു ആനി ശിവ. അന്ന് സികെ ആശ എംഎല്‍എ ആനി ശിവയെ വീട്ടില്‍ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിപ്പിച്ചു എന്നാണ് പുതിയ പ്രചാരണം.

p

ബെംഗളൂരു കെപിസിഎല്ലിലെ കൊവിഡ് കേന്ദ്രം സന്ദര്‍ശിക്കുന്ന കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍: ചിത്രങ്ങള്‍

ജില്ലയിലെ ബിജെപി നേതാവ് ഇതേ പറ്റി ഫേസ്ബുക്ക് പേജില്‍ കുറിച്ചപ്പോഴാണ് സംഭവം ചര്‍ച്ചയായത്. ആനി ശിവയോട് ഇടത് എംഎല്‍എ സികെ ആശ മോശമായി പെരുമാറിയെന്ന് സൂചിപ്പിക്കുന്നതാണ് ഫേസ്ബുക്ക് കുറിപ്പ്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് പോകവെ എംഎല്‍എയെ കണ്ടപ്പോള്‍ സല്യൂട്ട് ചെയ്തില്ലെന്ന കാരണത്താല്‍ വീട്ടില്‍ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിപ്പിച്ചെന്നും കുറിപ്പില്‍ സൂചിപ്പിക്കുന്നു. സംഭവത്തില്‍ പ്രതികരണവുമായി ആനി ശിവയും സികെ ആശ എംഎല്‍എയും രംഗത്തുവന്നു.

കാര്‍ത്തി നായകനായ സിനിമ കൈദി കൊല്ലം സ്വദേശിയുടെ കഥ!! രണ്ടാം ഭാഗം തടഞ്ഞു... റീമേക്കും പറ്റില്ലകാര്‍ത്തി നായകനായ സിനിമ കൈദി കൊല്ലം സ്വദേശിയുടെ കഥ!! രണ്ടാം ഭാഗം തടഞ്ഞു... റീമേക്കും പറ്റില്ല

ആ സംഭവത്തെ കുറിച്ച് പ്രതികരിക്കാനില്ല എന്നാണ് ആനി ശിവ പറഞ്ഞത്. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഒരു ദിവസം രാത്രി ആനി ശിവയെ കണ്ടകാര്യം ആശ എംഎല്‍എ സൂചിപ്പിച്ചു. രാത്രി എന്‍സിസി യൂണിഫോമില്‍ ഒരാള്‍ ഒറ്റയ്ക്ക് നടന്നുപോകുന്നത് കണ്ടു. കാര്‍ നിര്‍ത്തി എവിടെ പോകുന്നു എന്ന് ചോദിച്ചു. സംസാരത്തിനിടെയാണ് എസ്‌ഐ ആണെന്ന് അറിഞ്ഞത്. ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ പേര് പറഞ്ഞു. എന്നെ മനസിലായോ എന്ന് ചോദിച്ചപ്പോള്‍ നിങ്ങളുടെ പരിപാടിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്ന് മറുപടി കിട്ടി.

സുശാന്തിനും കാര്‍ത്തിക്കിനും ശേഷം സാറ അലി ഖാൻ വീണ്ടും പ്രണയത്തിലോ...

സംഭവം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ശേഷം മുഖ്യമന്ത്രിയെ അറിയിച്ചു. പിന്നീട് ആനി ശിവയും സിഐയും വീട്ടിലെത്തിയി. എംഎല്‍എ ആണെന്ന് അറിഞ്ഞിരുന്നില്ലെന്നും പോലീസ് വാഹനത്തിന്റെ ഡ്രൈവര്‍ വരാത്തതില്‍ ദേഷ്യത്തിലായിരുന്നുവെന്നും പറഞ്ഞു. സന്തോഷത്തോടെയാണ് അന്ന് പിരിഞ്ഞത് എന്നും സികെ ആശ എംഎല്‍എ പറഞ്ഞു.

Recommended Video

cmsvideo
BA Aloor presented in Court for Kiran Kumar in Kollam Vismaya Case,

English summary
Vaikom MLA CK Asha response to Anie Siva Salute incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X