കോട്ടയത്ത് അധ്യക്ഷനാവുക ഈ യുവ നേതാവ്? ഉമ്മൻചാണ്ടിയുടെ നിലപാട് നിർണായകം
കോട്ടയം; ഗ്രൂപ്പ് അതീതമായിട്ടായിരിക്കും ജില്ലാ അധ്യക്ഷൻമാരെ കണ്ടെത്തുകയെന്നായിരുന്നു നേരത്തേ കെപിസിസി നേതൃത്വം വ്യക്തമാക്കിയിരുന്നത്. എന്നാൽ ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ഗ്രൂപ്പുകൾ പിടിമുറുക്കിയത് പല ജില്ലകളിലും തർക്കം രൂക്ഷമാക്കിയിരിക്കുകയാണ്. ഒന്നിലേറെ പേരുകൾ ഉയർന്നുവന്നതാണ് പ്രതിസന്ധിക്ക് കാരണമായത്.
കോട്ടയം ജില്ലയിൽ നിവലിൽ 10 ഓളം പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നിട്ടുള്ളത്. എ, ഐ ഗ്രൂപ്പുകളാവട്ടെ ഇക്കാര്യത്തിൽ വ്യക്തമായ പട്ടിക കൈമാറിയിട്ടുമില്ല.
കിടിലം മേക്ക്ഓവറിൽ പ്രിയമണി; ഫൊട്ടോഷൂട്ട് വൈറൽ

എ ഗ്രൂപ്പിന്റെ ശക്തി കേന്ദ്രമാണ് കോട്ടയം. യുഡിഎഫ് കോട്ടയായിരുന്ന ജില്ലയിൽ ഇക്കുറി കനത്ത തിരിച്ചടിയായിരുന്നു കോൺഗ്രസ് നേരിട്ടത്. അതുകൊണ്ട് തന്നെ നഷ്ടപ്രതാപം തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെ സമുദായ സമവാക്യങ്ങൾ കൂടി പരിഗണിച്ചായിരിക്കണം അധ്യക്ഷ നിയമനം എന്നാണ് നേതാക്കളുടെ ആവശ്യം.

നിലവിൽ കത്തോലിക്ക സമുദായാംഗമായ ജോഷി ഫിലിപ്പാണ് അധ്യക്ഷൻ. ,സമുദായ അംഗമായ യുജിൻ തോമസിനാണ് മുൻഗണന.അതേസമയം യാക്കോബായ സമുദായത്തിൽ നിന്നുള്ള അഗത്തെ പരിഗണിച്ചാൽ ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഫിൽസൺ മാത്യൂസിന്റെ പേരിനാണ് സാധ്യത. ഇരുവരും സംഘടനയിൽ സ്വീകാര്യതയുള്ള നേതാക്കളാണ്.

സിബി ചേനപ്പാടി, ഫിലിപ് ജോസഫ്, ടോമി കല്ലാനി, ഫിൽസൻ മാത്യൂസ്, നാട്ടകം സുരേഷ്, ബിജുമോൻ പുന്നത്താനം, ജോമോൻ ഐക്കര, കുഞ്ഞ് ഇല്ലംപിള്ളി, ഐഎൻടിയുസി മുൻ ജില്ലാ പ്രസിഡന്റ് തോമസ് കല്ലാടൻ എന്നിവരുടെ പേരുകളും ചർച്ചയാകുന്നുണ്ട്. ഇതിൽ സിബി ചേനപ്പാടിയുടെ പേര് നേരത്തേ കാഞ്ഞരപ്പള്ളി സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം തഴയപ്പെടുകയായിരുന്നു. ടോമി കല്ലാനി നേരത്തേ പൂഞ്ഞാറിൽ നിന്നും മത്സരിച്ചിരുന്നു.

അതേസമയം സംസ്ഥാനത്ത് ഒട്ടുക്കെ ഗ്രൂപ്പ് അതീതമായി അധ്യക്ഷ നിയമനം നടന്നാൽ അവസാന നിമിഷം കോട്ടയത്തും പല അട്ടിമറികളും ഉണ്ടായേക്കാമെന്നാണ് സൂചന. തങ്ങളുടെ കൈവശം ഉണ്ടായിരുന്ന ജില്ലകൾ ഇക്കുറിയും വേണമെന്ന ഗ്രൂപ്പുകളുടെ ആവശ്യം അംഗീകരിക്കില്ലെന്നാണ് കെ സുധാകരൻ നേരത്തേ വ്യക്തമാക്കിയത്. അങ്ങനെയെങ്കിൽ ഐ ഗ്രൂപ്പിന്റെ കൈയ്യിലുള്ള ആലപ്പുഴയുമായി എ ഗ്രൂപ്പ് കോട്ടയം വെച്ച് മാറിയേക്കും.

അതേസമയം കോട്ടയം ഐ ഗ്രൂപ്പിന് കൈമാറുന്നതിൽ കടുത്ത എതിർപ്പ് എ ഗ്രൂപ്പ് നേതാക്കൾക്കുണ്ട്. എന്തായാലും മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുമായി കൂടിയാലോചിച്ച ശേഷം മാത്രമാകും കോട്ടയത്തിന്റെ കാര്യത്തിൽ അന്തിമ തിരുമാനം കൈക്കൊണ്ടേക്കുക. തർക്കം നീണ്ടാൽ കെസി ജോസഫിനെ ഡിസിസി പ്രസിഡന്റാക്കിയേക്കുമെന്നുള്ള ചർച്ചകളും ഉണ്ട്. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ കെസിക്ക് സീറ്റ് നൽകിയിരുന്നില്ല. മുൻപ് ജില്ലാ അധ്യക്ഷ പദവി വഹിച്ച നേതാവ് കൂടിയാണ് കെസി ജോസഫ്.

അതിനിടെ ഡിസിസി അധ്യക്ഷ നിയമനം സംബന്ധിച്ച ചർച്ചകൾക്കായി കെപിസിസി അധ്യക്ഷൻ സുധാകരൻ ദില്ലിയിൽ തുടരുകയാണ്. എ,ഐ ഗ്രൂപ്പുകൾ നൽകിയ പട്ടികകൾ അദ്ദേഹം ഹൈക്കമാനറിന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാനത്തെ ചർച്ചകൾ സംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനേയും അദ്ദേഹം കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്.
Recommended Video

ദില്ലിയിൽ നിന്നും തിരിച്ചെത്തിയാൽ ഗ്രൂപ്പ് നേതൃത്വങ്ങളുമായി ഒരിക്കൽ കൂടി സുധാകരൻ ചർച്ച നടത്തിയേക്കും. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും അവസാന പട്ടിക ഹൈക്കമാന്റിന് സമർപ്പിക്കുക. ഈ മാസം 25 ഓടെ നടപടികൾ പൂർത്തിയാക്കി പുതിയ അധ്യക്ഷൻമാരെ നിയമിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഓണത്തിന് ഒരുക്കം; നാടൻകുട്ടിയായി സാധിക
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications