കോഴിക്കോട് ജില്ലയിലെ 56 കോവിഡ് ആശുപത്രികളിലായി ബാക്കിയുള്ളത് 1056 കിടക്കകള്‍
കോഴിക്കോട്: കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 56 കോവിഡ് ആശുപത്രികളിലെ 3221 കിടക്കകളില്‍ 1056 എണ്ണം ഒഴിവുണ്ട്. 76 ഐസിയു കിടക്കകളും 23 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 345 കിടക്കകളും ഒഴിവുണ്ട്. 13 ഗവണ്‍മെന്റ് കോവിഡ് ആശുപത്രികളിലായി 301 കിടക്കകള്‍, 22 ഐസിയു, 11 വെന്റിലേറ്റര്‍, 175 ഓക്‌സിജന്‍ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

10 സിഎഫ്എല്‍ടിസികളിലായി ആകെയുള്ള 916 കിടക്കകളില്‍ 486 എണ്ണം ബാക്കിയുണ്ട്. എസ്എല്‍ടിസികളായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ 50 കിടക്കകളും, കാരപ്പറമ്പ് ഹോമിയോ കോളേജില്‍ 26 എണ്ണവും, എന്‍.ഐ. ഇ. എല്‍. ടിയില്‍ 100 എണ്ണവും എന്‍ഐടിഎംബി. എ ഹോസ്റ്റലില്‍ 195 കിടക്കകളും ഒഴിവുണ്ട്. 79 ഡോമിസിലറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 2015 കിടക്കകളില്‍ 1570 എണ്ണം ഒഴിവുണ്ട്.
അതേസമയം ജില്ലയില്‍ ഇതുവരെ 705938 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിനെടുത്തു. ഇതില്‍ 541822 ആളുകളാണ് ആദ്യ ഡോസ് സ്വീകരിച്ചത്. 164106 പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു. 253881 പുരുഷന്‍മാരും 287872 സ്ത്രീകളും 69 ട്രാന്‍സ്‌ജെണ്ടേഴ്‌സുമാണ് വാക്‌സിന്‍ സ്വികരിച്ചത്. 671130 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 34798 കോവാക്‌സിനുമാണ് ഇതുവരെ വിതരണം ചെയ്തത്.
ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 831 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിന്റെയും പേരില്‍ നഗര പരിധിയില്‍ 46 കേസുകളും റൂറലില്‍ 84 കേസുകളുമാണെടുത്തത്. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ നഗര പരിധിയില്‍ 398 കേസുകളും റൂറലില്‍ 303 കേസുകളുമെടുത്തു. ഇവരില്‍ നിന്ന് പിഴ ഈടാക്കി.
ഇതിനിടെ കൊടുവള്ളി നഗരസഭയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാര്‍ റൂം, ഹെല്‍പ്പ് ഡസ്‌ക് എന്നിവ പ്രവത്തനമാരംഭിച്ചു. ബസ്സ്റ്റാന്റിന് സമീപത്തെ പഴയ സി.ഐ.ഓഫീസിലാണ് വാര്‍ റൂമും ഹെല്‍പ്പ് ഡസ്‌ക്കും സജ്ജമാക്കിയത്. നഗരസഭയിലെ യുവജന, സന്നദ്ധ സംഘടനകളില്‍ അംഗങ്ങളായ100-ലധികം പേരും 10 വാഹനങ്ങളും ഏഴ് ആംബുലന്‍സുകളും വാര്‍ റൂമിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് മൂന്നു ഷിഫ്റ്റിലായി 15 അദ്ധ്യാപകരാണ്. നഗരസഭയിലെ ഒരോ ഡിവിഷനിലും അദ്ധ്യാപകരെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications