കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ജില്ലയില്‍ കൊവിഡ് ചികിത്സയ്ക്ക് 59 ആശുപത്രികളിലായി 1105 കിടക്കകള്‍ ഒഴിവ്

Google Oneindia Malayalam News

കോഴിക്കോട്: കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി ജില്ലയില്‍ മൂന്ന് കോവിഡ് ആശുപത്രികള്‍ കൂടി സജ്ജമാക്കി. നിലവില്‍ 59 കോവിഡ് ആശുപത്രികളിലെ 3272 കിടക്കകളില്‍ 1105 എണ്ണം ഒഴിവുണ്ട്. 78 ഐ. സി.യു കിടക്കകളും 22 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 352 കിടക്കകളും ഒഴിവുണ്ട്. 14 ഗവണ്‍മെന്റ് കോവിഡ് ആശുപത്രികളിലായി 323 കിടക്കകള്‍, 24 ഐ. സി. യു, 13 വെന്റിലേറ്റര്‍, 181 ഓക്‌സിജന്‍ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

1

10 സി.എഫ്.എല്‍.ടി.സികളിലായി ആകെയുള്ള 916 കിടക്കകളില്‍ 468 എണ്ണം ബാക്കിയുണ്ട്. എസ്. എല്‍. ടി.സികളായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ 73 കിടക്കകളും, കാരപ്പറമ്പ് ഹോമിയോ കോളേജില്‍ 33 എണ്ണവും, എന്‍.ഐ. ഇ. എല്‍. ടിയില്‍ 95 എണ്ണവും എന്‍. ഐ. ടി എം. ബി. എ ഹോസ്റ്റലില്‍ 197 കിടക്കകളും ഒഴിവുണ്ട്. 81 ഡോമിസിലറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 1999 കിടക്കകളില്‍ 1501 എണ്ണം ഒഴിവുണ്ട്.

അതേസമയം ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 567 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു.സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിന്റെയും പേരില്‍ നഗര പരിധിയില്‍ 60 കേസുകളും റൂറലില്‍ 51 കേസുകളുമാണെടുത്തത്. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ നഗര പരിധിയില്‍ 353 കേസുകളും റൂറലില്‍ 109 കേസുകളുമെടുത്തു. ഇവരില്‍ നിന്ന് പിഴ ഈടാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പനങ്ങാട് ഗ്രാമപഞ്ചായത്തിന്റെ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം.കുട്ടികൃഷ്ണന്‍ നിയുക്ത എം.എല്‍.എ അഡ്വ. കെ. എം സച്ചിന്‍ദേവിന് കൈമാറി. പഞ്ചായത്ത് മെമ്പര്‍മാരുടെ ഓണറേറിയവും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി പനങ്ങാട് സര്‍വ്വീസ് സഹകരണ ബാങ്ക് 7,42000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.

ബാങ്കിന്റ വിഹിതം, പ്രസിഡണ്ടിന്റ ഒരു മാസത്തെ ഓണറേറിയം, ഭരണസമിതി അംഗങ്ങളുടെ ഒരുമാസത്തെ സിറ്റിംഗ് ഫീസ്, ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളം എന്നിവ ചേര്‍ത്താണ് തുക നല്‍കിയത് ചെക്ക് ബാങ്ക് പ്രസിഡണ്ട് കെ.വി. ദാമോദരന്‍ മാസ്റ്റര്‍ നിയുക്ത എം.എല്‍.എ അഡ്വ. കെ. എം സച്ചിന്‍ദേവിന് കൈമാറി

Kozhikode
English summary
1105 beds remaining in hospitals in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X