കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്ട് 61 കോവിഡ് ആശുപത്രികളിലായി 1290 കിടക്കകള്‍ ഒഴിവ്

Google Oneindia Malayalam News

കോഴിക്കോട്: കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ 61 കോവിഡ് ആശുപത്രികളിലായി 3298 കിടക്കകളില്‍ 1290 എണ്ണം ഒഴിവുണ്ട്. 58 ഐ. സി.യു കിടക്കകളും 26 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 350 കിടക്കകളും ഒഴിവുണ്ട്. 15 ഗവണ്‍മെന്റ് കോവിഡ് ആശുപത്രികളിലായി 333 കിടക്കകള്‍, 17 ഐ.സി.യു, 20 വെന്റിലേറ്റര്‍, 196 ഓക്‌സിജന്‍ ഉള്ള കിടക്കകളുമുണ്ട്.

1

12 സി.എഫ്.എല്‍.ടി.സികളിലായി ആകെയുള്ള 1505 കിടക്കകളില്‍ 1076 എണ്ണവും നാല് സി.എസ്.എല്‍. ടി.സികളിലായി ആകെയുള്ള 630 കിടക്കകളില്‍ 304 എണ്ണവും ഒഴിവുണ്ട്. 81 ഡോമിസിലറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 2317 കിടക്കകളില്‍ 1618 എണ്ണവും ഒഴിവുണ്ട്.

ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 432 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയില്‍ 26 കേസുകളും ഗ്രാമ പ്രദേശത്ത് 44 കേസുകളുമാണെടുത്തത്. മാസ്‌ക് ധരിക്കാത്തതിന് നഗര പരിധിയില്‍ 262 കേസുകളും ഗ്രാമ പ്രദേശത്ത് 100 കേസുകളുമെടുത്തു.

മുഖ്യമന്ത്രിയുടെ കോവിഡ് വാക്‌സിന്‍ ചലഞ്ചിലേക്ക് ജില്ലയില്‍ നിന്നും ഇതുവരെ 1, 31, 27,120 രൂപ സമാഹരിച്ചിട്ടുണ്ട്. ഡോ.സി.കെ.ശശിധരന്‍ (എരഞ്ഞിപ്പാലം) 1,00,000 , വി.വി.ഷമീം(ഫാറൂഖ് കോളേജ്) 20,000 , ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ 1,00,000 , ഒളവണ്ണ ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍ 1,01,120 രൂപ വീതം നല്‍കി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ ഫണ്ടിലേക്ക് നല്‍കിയിരുന്നു. ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നാണ് തുക നല്‍കിയത്.

അതേസമയം കുന്ദമംഗലം മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിയുക്ത എംഎല്‍എ പിടിഎ റഹീമിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ സന്നദ്ധ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. കണ്‍ട്രോള്‍ റൂം നമ്പറുകള്‍ - 0495 2801020, 9447802157, 8891728265, 8156852551.

Kozhikode
English summary
1290 covid beds available in 61 hospitals in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X