കുതിരവട്ടം മാനസികാരാഗ്യകേന്ദ്രത്തില്‍ പതിനേഴുകാരി ആത്മഹത്യ ചെയ്തു
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ പതിനേഴുകാരി ആത്മഹത്യ ചെയ്തു. പുതിയനിരത്ത് സ്വദേശി സുരേഷിന്റെ മകള്‍ അനാമികയാണ് ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച രാത്രി 12.20 ഓടെയാണ് സംഭവം. ഇക്കഴിഞ്ഞ ഒന്‍പതിനാണ് അനാമികയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി കുതിരവട്ടത്ത് പ്രവേശിപ്പിച്ചത്.
1984 ലെ സിഖ് വിരുദ്ധ കലാപം; യശ്പാൽ സിങിന് വധശിക്ഷ, നരേഷ് സെഹ്റാവത്തിന് ജീവപര്യന്തം...
മാനസികാസ്വാസ്ഥ്യം ഉള്ളതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ഫോറന്‍സിക് വാര്‍ഡിലായിരുന്നു പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വാര്‍ഡില്‍ വേറേയും ആളുകളുണ്ടായിരുന്നു. ബാത്ത്‌റൂമിന് സമീപത്താണ് തൂങ്ങിയ നിലയില്‍ കണ്ടെത്. മറ്റുള്ളവര്‍ ഉറങ്ങിയപ്പോള്‍ അനാമിക ആത്മഹത്യ ചെയ്തതാവാമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

മെഡിക്കല്‍ കോളജ് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.












Click it and Unblock the Notifications