കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1984 ലെ സിഖ് വിരുദ്ധ കലാപം; യശ്പാൽ സിങിന് വധശിക്ഷ, നരേഷ് സെഹ്റാവത്തിന് ജീവപര്യന്തം...

Google Oneindia Malayalam News

ദില്ലി: 1984 ലെ സിഖ് വിരുദ്ധ കലാപ കേസിൽ യശ്പാൽ സിങിന് വധശിക്ഷ. ദില്ലിയിലെ പാട്യാല കോടതിയാണ് ശിക്ഷ വിധിച്ചത്. സിഖ് വിരുദ്ധ കലാപത്തിൽ ദില്ലിയിലെ മഹിപാൽപൂർ ഏരിയയിൽ രണ്ട് സിഖ് വംശജരെ കൊലപ്പെടുത്തി എന്നതാണ് യശിപാലിനെതിരായ കേസ്. മറ്റൊരു പ്രതി നരേഷ് ഷെഹ്രാവത്തിന് ജീവപര്യന്തവും പാട്യാല കോടതി ശിക്ഷ വിധിച്ചു.

<strong>സൊഹ്ഹാബുദ്ദീൻ ഏറ്റുമുട്ടൽ; സാമ്പത്തികമായും, രാഷ്ട്രീയമായും അമിത് ഷാ നേട്ടമുണ്ടാക്കി, വെളിപ്പെടുത്തൽ</strong>സൊഹ്ഹാബുദ്ദീൻ ഏറ്റുമുട്ടൽ; സാമ്പത്തികമായും, രാഷ്ട്രീയമായും അമിത് ഷാ നേട്ടമുണ്ടാക്കി, വെളിപ്പെടുത്തൽ

വൻ സുരക്ഷ സന്നാഹങ്ങളായിരുന്നു ദില്ലി പാട്യാല കോടതിക്ക് മുന്നിൽ ഒരുക്കിയിരുന്നത്. പാരാമിലിട്ടറി ഫോർട്, ഡിസിപി റിസർവ് ഫോർസ് അടക്കം നിരവധി ഉദ്യോഗസ്ഥരും പാട്യാല കോടതിക്ക് മുന്നിൽ മറ്റ് അക്രമ സംഭവങ്ങളൊന്നും തന്നെ ഉണ്ടാാകാതിരിക്കാൻ നിലയുറപ്പിച്ചിരുന്നു. ക്രിമിനൽ കുറ്റം, നിമവിരുദ്ധ കൂടിച്ചേരൽ, പലാപമുണ്ടാക്കാനുള്ള ശ്രമം, ആയുധം ഉപയോഗിക്കൽ, കൊലപാതക ശ്രമം തുടങ്ങിയ ചാർജുകളായിരുന്നു യശ്പാലിനും നരേഷിനും എതിരെ ചുമത്തിയിരുന്നത്.

Protest

ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി 1984 ഒക്ടോബർ 31-ന് സിഖുകാരായ രണ്ട് അംഗരക്ഷകരാൽ വധിക്കപ്പെട്ടതിനെ തുടർന്ന് സിഖ് വംശത്തിൽ പെട്ടവർക്കെതിരെ പ്രതികാര ലക്ഷ്യത്തോടെ നടത്തിയ ആക്രമണങ്ങളാണ് സിഖ് വിരുദ്ധ കലാപം എന്നറിയപ്പെടുന്നത്. സിഖ് വംശജർ കൂട്ടമായി താമസിച്ചിരുന്ന പ്രദേശത്താണ് അക്രമം കൂടുതലായി അരങ്ങേറിയത്. അക്രമത്തെത്തുടർന്ന് ഏതാണ്ട് 20000 ഓളം ആളുകൾ ദില്ലി വിട്ട് ഓടിപ്പോയിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ചുരുങ്ങിയത് ആയിരത്തോളം ആളുകൾക്ക് വീടുൾപ്പടെ നഷ്ടപ്പെട്ടുവെന്ന് പീപ്പിൾ യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് എന്ന സംഘടന നടത്തിയ പഠനത്തിൽ പറയുന്നു.

സിഖുകാരുടെ പുണ്യകേന്ദ്രമായ അമൃത്‌സറിലെ സുവർണക്ഷേത്രം സൈനിക നടപടിയിലൂടെ ആക്രമിക്കപ്പെട്ടപ്പെട്ടത് സിഖ് സമുദായത്തിന്റെ രോഷത്തിന് ഇട വരുത്തിയിരുന്നു. സ്വതന്ത്ര്യ സിഖ് രാജ്യമായ ഖാലിസ്ഥാന്റെ രൂപവത്കരണത്തിനായി പ്രക്ഷോഭം നടത്തുന്ന കലാപകാരികളെ നേരിടാൻ 'ഓപ്പറേഷൻ ബ്ലൂസ്റ്റാർ' എന്നറിയപ്പെടുന്ന സൈനിക നടപടി കൈക്കൊണ്ടിരുന്നു. ഇതിൽ നൂറ് കണക്കിനാളുകൾ കൊല്ലപ്പെട്ടു. ഇതിനെ തുടർന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് നേരെ വധ ഭീഷണികൾ മുഴങ്ങി. ഇതിന് പിന്നാലെയാണ് ഇന്ദിരാഗാന്ധിക്ക് വെടിയേറ്റത്.

English summary
1984 anti-Sikh riots: Convict Yashpal gets death sentence, Naresh given life imprisonment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X