Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ജില്ലയില്‍ രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി ക്രിട്ടിക്കലായി പ്രഖ്യാപിച്ചു

കോഴിക്കോട്: മുക്കം മുനിസിപ്പാലിറ്റി, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് എന്നിവയെ ക്രിട്ടിക്കല്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളായി ജില്ലാ കളക്ടര്‍ എസ് സാംബശിവറാവു പ്രഖ്യാപിച്ചു.ടെസ്റ്റ് പോസിറ്റീവ് നിരക്ക് 30 ശതമാനം കടന്ന സാഹചര്യത്തിലാണ് ഇവയെ ക്രിട്ടിക്കല്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളായി പ്രഖ്യാപിച്ചത്.

1

ഈ പ്രദേശങ്ങളില്‍ ചികിത്സ ആവശ്യങ്ങള്‍, മറ്റ് അടിയന്തര ആവശ്യങ്ങള്‍ എന്നിവയ്ക്കല്ലാതെ ആളുകള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങരുത്. ഇവിടങ്ങളില്‍ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് തുറന്നു പ്രവര്‍ത്തിക്കാം. അനുവദിക്കപ്പെട്ട കടകള്‍ രാത്രി ഏഴ് മണി വരെ തുറന്നു പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ രാത്രി ഒന്‍പത് മണി വരെ പാഴ്‌സല്‍ സംവിധാനം അനുവദനീയമാണ്.

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. അത്യാവശ്യ കാര്യങ്ങള്‍ക്കോ ചികിത്സയുടെ ആവശ്യത്തിനോ അല്ലാതെ ഇത്തരം പ്രദേശങ്ങളില്‍നിന്ന് പുറത്തേക്കോ മറ്റു പ്രദേശങ്ങളില്‍നിന്ന് ഇവിടേയ്‌ക്കോ പ്രവേശിക്കാന്‍ അനുവാദമില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തില്‍ കുറയുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരും.

പോലീസ്, സെക്ടര്‍ മജിസ്‌ട്രേറ്റ്, ക്ലസ്റ്റര്‍ കമാന്‍ഡര്‍ എന്നിവര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ജില്ലാ പോലീസ് മേധാവികള്‍, താലൂക്ക് ഇന്‍സിഡന്റ് കമാന്‍ഡര്‍ എന്നിവരുടെ കര്‍ശന നിരീക്ഷണവും ഉണ്ടാവും.ഒളവണ്ണ, വേളം, പെരുവയല്‍, ചേമഞ്ചേരി, കടലുണ്ടി, മാവൂര്‍, ഫറോക്ക്, പനങ്ങാട്, ഉള്ളിയേരി, കക്കോടി എന്നിവയെ നേരത്തെ ക്രിട്ടിക്കല്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ആയി പ്രഖ്യാപിച്ചിരുന്നു.

അതേസമയം പുതുതായി വന്ന 6,005 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 1,14,409 പേര്‍
നിരീക്ഷണത്തിൽ. ഇതുവരെ 3,86,757 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 277 പേര്‍ ഉള്‍പ്പെടെ 2,859 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.പുതുതായി വന്ന 493 പേര്‍ ഉള്‍പ്പെടെ ആകെ 3,504 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 1,57,715 പ്രവാസികള്‍ നിരീക്ഷണം
പൂര്‍ത്തിയാക്കി.

12,513 സ്രവസാംപിള്‍ പരിശോധിച്ചു. ആകെ18,29,117 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 18,26,019 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 16,27,692 എണ്ണം നെഗറ്റീവാണ്.

മാനസികസംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ഹെല്‍ത്ത് ഹെല്‍പ്പ്‌ലൈനിലൂടെ 34 പേര്‍ക്ക്
കൗണ്‍സിലിംഗ് നല്‍കി. 3548 പേര്‍ക്ക് മാനസികസംഘര്‍ഷം
ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+