Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ്: കോഴിക്കോട് ജില്ലയില്‍ 28 തദ്ദേശസ്ഥാപനങ്ങളില്‍ ടിപിആര്‍ നിരക്ക് മുപ്പതിനു മുകളില്‍

കോഴിക്കോട്: ജില്ലയില്‍ മെയ് മൂന്നു മുതല്‍ ഏഴുവരെയുള്ള ദിവസങ്ങളിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പരിശോധിക്കുമ്പോള്‍ 28 തദ്ദേശ സ്ഥാപനങ്ങള്‍ മുപ്പത് ശതമാനത്തിനു മുകളില്‍. ഏപ്രില്‍ 12 മുതല്‍ 18 വരെയുള്ള ആഴ്ചയില്‍ അഞ്ച് തദ്ദേശസ്ഥാപനങ്ങളില്‍ മാത്രമായിരുന്നു ടിപിആര്‍ നിരക്ക് മുപ്പതിനു പുറത്ത്. മെയ് മൂന്നു മുതല്‍ ഏഴുവരെയുള്ള ദിവസത്തെ കണക്കുപ്രകാരം ഏറ്റവും ഉയര്‍ന്ന ടിപിആര്‍ നിരക്ക് രേഖപ്പെടുത്തിയത് 43.7 ശതമാനമുളള വേളം പഞ്ചായത്തിലാണ്.

1

പനങ്ങാട് (40.7%), രാമനാട്ടുകര(40.0%), ചെങ്ങോട്ടുകാവ് (39.3%), അരിക്കുളം (38.4%), നൊച്ചാട് (37.6%), ഫറോക്ക് (37.5%), ചോറോട്(37.4%), ഒളവണ്ണ(37.1%), കോട്ടൂര്‍(35.7%), മൂടാടി (35.4%),തലക്കുളത്തൂര്‍(35.2%), നന്മണ്ട(34.7%), തുണേരി(33.2%), ഉണ്ണികുളം(33.1%), പെരുമണ്ണ(33.1%), മണിയൂര്‍(33.0%), ചെറുവണ്ണൂര്‍(33.0%), ചെക്ക്യാട്(32.9%), തിക്കോടി(32.3%), ഏറാമല(32.0%), കൂത്താളി(31.8%), വടകര മുനിസിപ്പാലിറ്റി(31.6%), അഴിയൂര്‍(31.4%), കിഴക്കോത്ത്(30.4%), വാണിമേല്‍(30.3%), കായക്കോടി(30.2%), തിരുവള്ളൂര്‍(30.0%) എന്നിങ്ങനെയാണ് ടി പിആര്‍ 30ന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങള്‍.

ടിപിആര്‍ നിരക്ക് 20 ശതമാനത്തിനും 30 ശതമാനത്തിനും ഇടയിലുള്ള 45 തദ്ദേശസ്ഥാപനങ്ങളാണുള്ളത്. അഞ്ച് തദ്ദേശസ്ഥാപനങ്ങളില്‍ ടിപിആര്‍ 20 ശതമാനത്തില്‍ താഴെയാണ്. അത്തോളി(19.9%), ചക്കിട്ടപ്പാറ(19.7%), കട്ടിപ്പാറ(19.3%), കുന്ദമംഗലം(18.3%), ചങ്ങരോത്ത്(18.3%) ശതമാനം എന്നിവയാണവ. ഇതില്‍ അത്തോളി, ചക്കിട്ടപ്പാറ എന്നിവ തൊട്ടുമുന്‍പത്തെ ആഴ്ചയില്‍ മുപ്പതിനുമുകളില്‍ ടിപിആര്‍ ഉള്ളവയായിരുന്നു.

ഏപ്രില്‍ 26 മുതല്‍ മെയ് രണ്ടു വരെയുള്ള തൊട്ടു മുമ്പത്തെ ആഴ്ചയില്‍ 28 തദ്ദേശസ്ഥാപനങ്ങളില്‍ ടിപിആര്‍ മുപ്പതിനു മുകളിലുണ്ടായിരുന്നു. ഏപ്രില്‍ 19 മുതല്‍ 25 വരെയുള്ള ആഴ്ചയില്‍ 12 തദ്ദേശ സ്ഥാപനങ്ങള്‍ ടിപിആര്‍ നിരക്ക് മുപ്പതില്‍ കൂടുതല്‍ ഉള്ളവയായിരുന്നു.

അതേസമയം ലോക്ഡൗണ്‍ കാലയളവില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലേക്കുള്ള ഭക്തജനങ്ങളുടെ പ്രവേശനവും മതപരമായ കൂടിച്ചേരലും നിര്‍ത്തിവെച്ചതായി ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ അറിയിച്ചു. ക്ഷേത്രങ്ങളിലെ നിത്യപൂജയൊഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ചടങ്ങുകളും നിര്‍ത്തിവെക്കും. ഏറ്റവും കുറഞ്ഞ ജീവനക്കാരെ മാത്രം ഉപയോഗപ്പെടുത്തി നിത്യപൂജകള്‍ നടത്തണം. നിത്യപൂജകള്‍ക്കായി നിയോഗിക്കപ്പെട്ട ജീവനക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ക്ഷേത്രഭരണാധികാരികള്‍ ഉറപ്പുവരുത്തണം.

Recommended Video

cmsvideo
    കടൽകടന്നെത്തിയ ആശ്വാസം | Oneindia Malayalam

    കേന്ദ്ര മന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തെ വെസ്റ്റ് മിഡ്‌നാപൂരില്‍ ടിഎംസി ഗുണ്ടകള്‍ ആക്രമിച്ചു, ചിത്രങ്ങള്‍ കാണാം

    ക്ഷേത്രപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍/ജില്ലാ ഭരണകൂടം എന്നിവ അതാത് സമയങ്ങളില്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. നിത്യപൂജകള്‍ നിര്‍വഹിക്കുന്നതിനായി വേണ്ടിവരുന്ന യാത്രകള്‍ക്ക് ക്ഷേത്രഭരണാധികാരികള്‍ സാക്ഷ്യപത്രം നല്‍കണമെന്നും ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ അറിയിച്ചു.

    മാളവിക മോഹന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+