കോഴിക്കോട് ജില്ലയില്‍ 3790 പോളിംഗ് ബൂത്തുകള്‍, 25,58679 വോട്ടര്‍മാര്‍ നാളെ ബൂത്തിലെത്തും
കോഴിക്കോട്: പതിനഞ്ചാം നിയമസഭയിലേക്ക് ഏപ്രില്‍ ആറിനു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. 13 നിയോജകമണ്ഡലങ്ങളിലായി 3,790 പോളിങ് ബൂത്തുകളാണ് സജ്ജമായിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും വോട്ടെടുപ്പ്. 25,58,679 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെയാണ് പോളിങ് സമയം.
കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

80നു മുകളില്‍ പ്രായമുള്ളവര്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, കോവിഡ് രോഗികള്‍, ക്വാറന്‍െയിനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്ക് തപാല്‍ വോട്ട് ഏര്‍പ്പെടുത്തിയത് ഇത്തവണത്തെ സവിശേഷതയാണ്. ജില്ലയില്‍ ഈ വിഭാഗത്തില്‍ 33,734 വോട്ടര്‍മാര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തി. പോളിങ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തിയാണ് ഇവര്‍ക്ക് വോട്ടുചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയത്. ഓരോ നിയോജകമണ്ഡലത്തിലും 30 പോളിങ് ടീമുകളാണ് ഇതിനായി പ്രവര്‍ത്തിച്ചത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള അവശ്യസര്‍വീസുകാര്‍ക്കും ഇത്തവണ തപാല്‍വോട്ട് അനുവദിച്ചിരുന്നു.
ജില്ലയില്‍ ഈ വിഭാഗത്തില്‍പ്പെട്ട 4293 പേര്‍ 13 മണ്ഡലങ്ങളിലുമൊരുക്കിയ പ്രത്യേക പോളിങ് കേന്ദ്രത്തിലെത്തി വോട്ടു രേഖപ്പെടുത്തി.കോവിഡ് പശ്ചാത്തലത്തില്‍ ആയിരത്തില്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകളില്‍ അധിക ബൂത്ത് ഒരുക്കിയിട്ടുണ്ട്. ബൂത്തുകളിലെ തിരക്ക് കുറയ്ക്കാനും വോട്ടെടുപ്പ് നടപടികള്‍ വേഗത്തിലാക്കാനും ഇതുവഴി കഴിയും. വോട്ടെടുപ്പ് ദിവസം കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നവിധമാണ് ബൂത്തുകളുടെ പ്രവര്‍ത്തനം. സാമൂഹിക അകലം, തെര്‍മല്‍ സ്‌കാനിങ് ഉപകരണം, മാസ്‌ക്, സാനിറ്റൈസര്‍, സോപ്പും വെള്ളവും തുടങ്ങിയ സൗകര്യങ്ങള്‍ ബൂത്തുകളിലുണ്ടാവും.
കോവിഡ് രോഗികള്‍ക്കും രോഗമുണ്ടെന്ന് സംശയിക്കുന്നവര്‍ക്കും അവസാനമണിക്കൂറില്‍ ക്യൂവിലെ മുഴുവന്‍ വോട്ടര്‍മാരും വോട്ടു ചെയ്തതിനുശേഷം പി.പി.ഇ.കിറ്റ് ധരിച്ച് വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കും. ക്വാറന്റെയിനില്‍ കഴിയുന്നവര്‍ക്കും പനി ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ ഉള്ളവര്‍ക്കും അവസാന മണിക്കൂറില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ വോട്ടു ചെയ്യാം.
പരിസ്ഥിതി, ഭിന്നശേഷി സൗഹൃദ ബൂത്തുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കാഴ്ചപരിമിതിയുള്ള വോട്ടര്‍മാര്‍ക്ക് പരസഹായമില്ലാതെ വോട്ടു ചെയ്യാന്‍ ബ്രെയ് ലി ലിപിയിലുള്ള ഡമ്മി ബാലറ്റ് നല്‍കും.
തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications