പെരുമാറ്റചട്ട ലംഘനം: കോഴിക്കോട് ജില്ലയിൽ 39 ഫ്ലയിംഗ് സ്‌ക്വാഡുകൾ, അനധികൃത പണവും മദ്യം കണ്ടെത്തും!
കോഴിക്കോട്: തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം, ചെലവ് നിരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് ഫ്‌ളൈയിങ് സ്‌ക്വാഡ്, വീഡിയോ വ്യൂവിങ്, വീഡിയോ സർവൈലൻസ്, സ്റ്റാറ്റിക് സർവൈലൻസ്, ഡിഫെയ്‌സ്‌മെന്റ് ടീമുകളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. ജില്ലയിൽ 13 മണ്ഡലങ്ങളിലായി 39 ഫ്‌ളൈയിങ് സ്‌ക്വാഡുകളെയാണ് വിന്യസിക്കുക. മൂന്നു ഫ്‌ളൈയിങ് സ്‌ക്വാഡുകൾ വീതം ഓരോ മണ്ഡലത്തിലും ഉണ്ടാവും. 39 സ്റ്റാറ്റിക് സർവൈലൻസ് ടീമാണ് ജില്ലയിൽ പ്രവർത്തനനിരതരാവുന്നത്.
ഗോവ മുഖ്യമന്ത്രിയായി ബിജെപി നേതാവ് പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു! സത്യപ്രതിജ്ഞ രാത്രി 2മണിക്ക്
വീഡിയോ സർവൈലൻസ് ടീം 13 മണ്ഡലങ്ങളിലായി ഓരോന്നു വീതം ഉണ്ടാവും. എല്ലാ സ്‌ക്വാഡുകളുടെയും പൂർണമായ വിന്യാസം ജില്ലയിൽ ഉടനീളം ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറയിച്ചു.അനധികൃതമായി കൈവശം വെക്കുന്ന പണം, മദ്യം, ആയുധങ്ങൾ തുടങ്ങിയവ കണ്ടെത്തുകയാണ് സ്റ്റാറ്റിക് സർവയ്‌ലൈൻസ് ടീമിന്റെ ദൗത്യം. പരിശോധനയിൽ 50,000 ത്തിലധികം രൂപ കണ്ടെത്തിയാൽ പണം കണ്ടുകെട്ടി എക്‌സ്‌പെന്റിച്ചർ മോണിറ്ററിംഗ് സെല്ലിൽ ഹാജരാക്കും. പിന്നീട് രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് പിടുച്ചെടുക്കപ്പെട്ട പണം ഉടമസ്ഥന് കൈമാറും. ഇതിനായി ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് പരിശോധന നടത്തും. പരിശോധന നടപടികൾ വീഡിയോയിൽ ചിത്രീകരിക്കും.

അനധികൃതമായി സൂക്ഷിച്ച പണവും മദ്യവും മറ്റ് വസ്തുക്കളും കണ്ടെത്തി പിടിച്ചെടുക്കുകയാണ് ഫ്‌ളൈംഗ് സ്‌ക്വാഡിന്റെ ദൗത്യം. തെരഞ്ഞെടുപ്പ് പ്രചാരണം, ബോർഡ്, ബാനർ, തുടങ്ങി പ്രചരണ മാർഗ്ഗങ്ങളും പരിപാടികളും വീഡിയോയിൽ ചിത്രീകരിക്കുകയാണ് വീഡിയോ സർവെയ്‌ലൻസ് ടീമിന്റെ ചുമതല. പിന്നീട് ഈ വീഡിയോ വഴി സ്ഥാനാർത്ഥിയുടെ തെരഞ്ഞടുപ്പ് ചെലവ് കണക്കാക്കും.
ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ജില്ലാ ഫിനാൻസ് ഓഫിസർ എം.കെ.രാജൻ ക്ലാസെടുത്തു. ജില്ലയിലെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകൻ ഡോ.ആർ.എൽ.ദീപക്, അസിസ്റ്റന്റ് അക്കൗണ്ടൻസ് ഓഫിസർമാരും മണ്ഡലങ്ങളിലെ ചെലവ് നിരീക്ഷകരുമായ എ.കെ.ധനേശൻ, കെ.പി.ജയദേവ്, എ.കെ.കൃഷ്ണദാസ്, സി.കൃഷ്ണൻ, കെ.എം.മധുസൂദനൻ, ഇ.പ്രഭാകരൻ, വി.പി.പ്രഭാകരൻ, ബി.വിനോദ്കുമാർ എന്നിവർ പ്രസംഗിച്ചു.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications