Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ജില്ലയില്‍ ടിപിആര്‍ 20 ശതമാനത്തിനു മുകളില്‍ നാല് തദ്ദേശസ്ഥാപനങ്ങള്‍

കോഴിക്കോട്: ജില്ലയിലെ ജൂണ്‍ മൂന്നു മുതല്‍ ഒമ്പത് വരെയുള്ള ദിവസങ്ങളിലെ കണക്കുപ്രകാരം നാല് തദ്ദേശസ്ഥാപനങ്ങളില്‍ ടിപിആര്‍ 20 ശതമാനത്തിനു മുകളില്‍. പെരുമണ്ണ 23 ശതമാനം, കാരശ്ശേരി 22 ശതമാനം, മുക്കം 21 ശതമാനം, മണിയൂര്‍ 20 ശതമാനം എന്നിങ്ങനെയാണ് നിരക്കുകള്‍. 29 തദ്ദേശസ്ഥാപനങ്ങളില്‍ ടിപിആര്‍ പത്തുശതമാനത്തിനു താഴെയാണ്.

1

തൂണേരി(9), കോട്ടൂര്‍(9), ഉണ്ണികുളം(8), ചെറുവണ്ണൂര്‍(8), അഴിയൂര്‍(8), നരിപ്പറ്റ(8), ബാലുശ്ശേരി(7), കുറ്റ്യാടി(6), മേപ്പയ്യൂര്‍(6), നന്മണ്ട(6), മൂടാടി(6), അത്തോളി(6), അരിക്കുളം (6), എടച്ചേരി(6), ചങ്ങരോത്ത്(6), പേരാമ്പ്ര(5), പുറമേരി(5), കൂത്താളി(5), വളയം(5), കിഴക്കോത്ത്(4), കീഴരിയൂര്‍(4), ആയഞ്ചേരി(4), കൂരാച്ചുണ്ട് (4), നൊച്ചാട്(4), വേളം (3), ചക്കിട്ടപ്പാറ(3), കായണ്ണ(3), നടുവണ്ണൂര്‍(3), മറുതോങ്കര (2). 10 ശതമാനത്തിനും 20 ശതമാനത്തിനുമിടയില്‍ ടിപിആര്‍ നിരക്കുള്ള 45 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ബുധനാഴ്ചയിലെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10.87 ശതമാനമാണ്.

അതേസമയം അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിച്ച് വീടുകളിലും ഡൊമിസിലറി കെയര്‍ സെന്ററിലും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കി . കോറോത്ത് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലറി കെയര്‍ സെന്ററില്‍ ഒരു ഓക്‌സിജന്‍ കോണ്‍സെന്റെറ്ററും രണ്ട് സിലിണ്ടറുകളും 24 മണിക്കൂറും ഓക്‌സിജന്‍ ലഭിക്കുന്ന രീതിയില്‍ സജ്ജീകരിച്ചു. ഓക്‌സിജന്‍ ആവശ്യമായി വരുന്ന ഘട്ടത്തില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഈ സൗകര്യം സൗജന്യമായി ഉപയോഗപ്പെടുത്താം. രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ മാസ്‌കും കരുതിയിട്ടുണ്ട്.

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം | Oneindia Malayalam

    ജില്ലയില്‍ ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 324 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയില്‍ 40 കേസുകളും റൂറലില്‍ 37 കേസുകളുമാണെടുത്തത്. മാസ്‌ക് ധരിക്കാത്തതിന് നഗര പരിധിയില്‍ 189 കേസുകളും റൂറലില്‍ 58 കേസുകളുമെടുത്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+