കോഴിക്കോട് ജില്ലയില്‍ ഇന്ന് 299 പേര്‍ക്ക് കൊവിഡ് രോഗമുക്തി, രോഗം സ്ഥിരീകരിച്ചത് 403 പേര്‍ക്ക്
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 403 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്ക് പോസിറ്റീവായി. ആറു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 395 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5,571 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 299 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. പുതുതായി വന്ന 1174 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 19206 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 351792 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.59 ശതമാനം.

വിദേശത്ത് നിന്ന് എത്തിയവര്‍ - 2
കോഴിക്കോട്-2
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 0
ഉറവിടം വ്യക്തമല്ലാത്തവര്‍ - 6
കോഴിക്കോട് - 2
കോട്ടൂര്‍ - 1
കുറ്റ്യാടി - 1
നൊച്ചാട് - 1
ഒളവണ്ണ - 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ - 117
വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധി പ്രാര്‍ഥനയ്ക്ക് എത്തിയപ്പോള്‍, ചിത്രങ്ങൾ കാണാം
(ചേവായൂര്‍, പണിക്കര്‍ റോഡ്, ഗോവിന്ദപുരം, എലത്തൂര്‍, മാളിക്കടവ്, മലാപറമ്പ്, അശോകപുരം, കാരപ്പറമ്പ്, ചേവരമ്പലം, കല്ലായി, മാങ്കാവ്, പാവങ്ങാട്, ഫ്രാന്‍സിസ് റോഡ്, മീഞ്ചന്ത, നടുവട്ടം, ചെലവൂര്‍, മെഡിക്കല്‍ കോളേജ്, ഈസ്റ്റ് ഹില്‍, പുതിയങ്ങാടി, നടക്കാവ്,
നെല്ലിക്കോട്, ബാലന്‍. കെ. നായര്‍ റോഡ്, പിയങ്കര, ബേപ്പൂര്‍, വെള്ളിമാട്കുന്ന്, മായനാട്, വെസ്റ്റ് ഹില്‍, വെളളയില്‍ ബീച്ച്, വേങ്ങേരി, എം.പി. റോഡ്, തൊണ്ടയാട്, സിവില്‍ സ്റ്റേഷന്‍)
അത്തോളി - 5
ചേളൂര്‍ - 7
ചേമഞ്ചേരി - 7
ചെങ്ങോട്ടുകാവ് - 7
ഏറാമല - 6
കൊടുവളളി - 5
കൊയിലാണ്ടി - 13
കോട്ടൂര്‍ - 5
കുന്ദമംഗലം - 6
മണിയൂര്‍ - 5
മൂടാടി - 16
ഒഞ്ചിയം - 14
പയ്യോളി - 8
പുറമേരി - 5
പുതുപ്പാടി - 12
രാമനാട്ടുകര - 19
തിക്കോടി - 10
തിരുവളളൂര്‍ - 8
ഉളളിയേരി - 6
ഉണ്ണികുളം - 5
വടകര - 14
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 0
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 4220
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 122
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -36
അതീവ ഗ്ലാമറസായി വ്യായാമം ചെയ്ത് അനിത ഭട്ട്, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications