കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ജില്ലയിലെ കോവിഡ് ആശുപത്രികളില്‍ 45.3 ശതമാനം കിടക്കകള്‍ ഒഴിവ്

Google Oneindia Malayalam News

കോഴിക്കോട്: കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 61 കോവിഡ് ആശുപത്രികളില്‍ 45.3 ശതമാനം കിടക്കകള്‍ ഒഴിവ്. 3401 കിടക്കകളില്‍ 1540 എണ്ണം ഒഴിവുണ്ട്. 76 ഐ. സി.യു കിടക്കകളും 31 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 501 കിടക്കകളും ഒഴിവുണ്ട്. 15 ഗവണ്‍മെന്റ് കോവിഡ് ആശുപത്രികളിലായി 548 കിടക്കകള്‍, 30 ഐസിയു, 28 വെന്റിലേറ്റര്‍, 350 ഓക്‌സിജന്‍ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

1

12 സി.എഫ്.എല്‍.ടി.സികളിലായി ആകെയുള്ള 1505 കിടക്കകളില്‍ 1079 എണ്ണം ബാക്കിയുണ്ട്. നാല് സി.എസ്.എല്‍. ടി.സികളിലായി ആകെയുള്ള 630 കിടക്കകളില്‍ 314 എണ്ണം ഒഴിവുണ്ട്. 86 ഡോമിസിലറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 2446 കിടക്കകളില്‍ 1705 എണ്ണം ഒഴിവുണ്ട്. ജില്ലയില്‍ ഇതുവരെ 7,34,760 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിനെടുത്തു. ഇതില്‍ 5,62,475 ആളുകള്‍ ആദ്യ ഡോസും 1,72,285പേര്‍ രണ്ട് ഡോസും സ്വീകരിച്ചു.

അതേസമയം കോവിഡ് വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി കേരള പോലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മറ്റി മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടര ലക്ഷം രൂപ സംഭാവന ചെയ്തു. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി.സി.രാജന്‍, ട്രഷറര്‍ എന്‍.വി.സത്യനാഥന്‍ എന്നിവര്‍ കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന് സംഭാവന കൈമാറി. മെമ്പര്‍മാരില്‍നിന്ന് സ്വരൂപിച്ചുകൊണ്ടിരിക്കുന്ന തുകയുടെ ആദ്യഗഡുവാണ് നല്‍കിയത്.

കോഴിക്കോട് അരീക്കര സുധീഷ് , സിത്താര ദമ്പതികളുടെ മക്കളായ ശിവനന്ദ (5 വയസ്സ്) , ആദ്യ നന്ദ ( 3 വയസ്സ്) എന്നിവരുടെ സമ്പാദ്യക്കുടുക്കയില്‍ നിന്ന് 1571 രൂപ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ഇതിനിടെ പാലിയേറ്റീവ് രോഗികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ വിതരണത്തിന് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ആരോഗ്യ വകുപ്പും കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തും കൊടിയത്തൂര്‍ പെയിന്‍ & പാലിയേറ്റീവ് കെയറും സംയുക്തമായാണ് പഞ്ചായത്തിലെ മുഴുവന്‍ കിടപ്പു രോഗികള്‍ക്കും സുരക്ഷയൊരുക്കുന്ന പദ്ധതി നടപ്പാക്കുന്നത്.

Recommended Video

cmsvideo
Virus cause damage to men's $exual life

ഇതിനായി പ്രത്യേക മെഡിക്കല്‍ യൂണിറ്റിന് രൂപം നല്‍കി. പാലിയേറ്റീവ് വളണ്ടിയര്‍മാരുടെ സേവനവും ലഭ്യമാണ്. 118 പേരടങ്ങിയ പട്ടികയാണ് തയ്യാറാക്കിയത്.വാര്‍ഡ് അടിസ്ഥാനത്തിലാണ് വാക്‌സിനേഷന്‍. പ്രതിദിനം 25 പേര്‍ക്ക് വാക്‌സിനേഷന്‍ നടത്താനാണ് ലക്ഷ്യമിടുന്നത്.

Kozhikode
English summary
5 percent beds remaining in hospitals in ernakulam districts for covid patients
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X