കോഴിക്കോട് ജില്ലയില്‍ കൊവിഡ് ആശുപത്രികളില്‍ ഒഴിവുള്ളത് 64 ശതമാനം കിടക്കകള്‍
കോഴിക്കോട്: ജില്ലയിലെ 65 കോവിഡ് ആശുപത്രികളില്‍ 64 ശതമാനം കിടക്കകള്‍ ഒഴിവുണ്ട്. 3,460 കിടക്കകളില്‍ 2,216 എണ്ണം ഒഴിവുണ്ട്. 159 ഐ.സി.യു കിടക്കകളും 37 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 675 കിടക്കകളും ഒഴിവുണ്ട്. 17 ഗവണ്‍മെന്റ് കോവിഡ് ആശുപത്രികളിലായി 811 കിടക്കകള്‍, 62 ഐ.സി.യു, 22 വെന്റിലേറ്റര്‍, 397 ഓക്‌സിജന്‍ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

14 സി.എഫ്.എല്‍.ടി.സികളിലായി 1,710 കിടക്കകളില്‍ 1,316 എണ്ണമാണ് ബാക്കിയുള്ളത്. നാല് സി.എസ്.എല്‍. ടി.സികളിലായി ആകെയുള്ള 630 കിടക്കകളില്‍ 443 എണ്ണം ഒഴിവുണ്ട്. 87 ഡോമിസിലറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 2,558 കിടക്കകളില്‍ 1,943 എണ്ണം ഒഴിവുണ്ട്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെ വേര്‍തിരിച്ചു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത് ഫലം കാണുന്നു. കഴിഞ്ഞ ഒരാഴ്ചയായി താരതമ്യേന കുറഞ്ഞ ടി.പി.ആര്‍ ആണ് രേഖപ്പെടുത്തിയത്. മൂന്നു ദിവസമായി 10 ശതമാനത്തിന് താഴെയാണ് ജില്ലയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജൂണ്‍ 12ന് 9.26 ശതമാനമാണ് ടി.പി.ആര്‍. ജൂണ്‍ ആറിന് 9.55, ഏഴിന് 11.21, എട്ടിന് 11.80, ഒന്‍പതിന് 10.87, പത്തിന് 9.84, പതിനൊന്നിന് 9.41 ശതമാനം എന്നിങ്ങനെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
15 ശതമാനത്തിന് മുകളില്‍ ടി.പി.ആര്‍ ഉള്ള തദ്ദേശ സ്ഥാപനങ്ങള്‍ വെരി ഹൈ കാറ്റഗറിയായും 20 ശതമാനത്തിന് മുകളിലുള്ളവ ക്രിട്ടിക്കലായും 25 ശതമാനത്തിന് മുകളിലുള്ളവ ഹൈലി ക്രിട്ടിക്കല്‍ തദ്ദേശ സ്ഥാപനങ്ങളുമായി വേര്‍തിരിച്ചിട്ടുണ്ട്. ഈ തദ്ദേശ സ്ഥാപനങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയുള്ള നിയന്ത്രണങ്ങളാണ് തുടരുന്നത്.
14 ദിവസത്തേക്കാണ് ഇവിടങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നത്. പ്രതിവാര ടി.പി.ആറിലെ മാറ്റമനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ വിഭാഗങ്ങളില്‍ മാറ്റം വരുത്തും. ജൂണ്‍ ആറു മുതല്‍ 12 വരെയുള്ള പ്രതിവാര ടി.പി.ആര്‍ പ്രകാരം മൂന്നു തദ്ദേശ സ്ഥാപനങ്ങളാണ് 20 ശതമാനത്തിന് മുകളിലുള്ളത്. പെരുമണ്ണ 23 ശതമാനം, പെരുവയല്‍ 22 ശതമാനം, കാരശ്ശേരി 22 ശതമാനം എന്നിങ്ങനെയാണ് നിരക്കുകള്‍.
15 ശതമാനത്തിനും 20 ശതമാനത്തിനുമിടയില്‍ ഒന്‍പത് തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. കുന്നമംഗലം 19, മുക്കം 19, മണിയൂര്‍ 18, ഫറോക്ക് 18, പുതുപ്പാടി 16,ചാത്തമംഗലം 16, മാവൂര്‍ 16, ചേളന്നൂര്‍ 16, ഒളവണ്ണ 15 ശതമാനം എന്നിങ്ങനെയാണ് നിരക്കുകള്‍. 10 ശതമാനത്തിനും 15 ശതമാനത്തിനുമിടയില്‍ 26 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. മറ്റു തദ്ദേശ സ്ഥാപനങ്ങള്‍ 10 ശതമാനത്തിന് താഴെയാണ്.
Recommended Video
അതേസമയം ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 430 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയില്‍ 57 കേസുകളും റൂറലില്‍ 59 കേസുകളുമാണെടുത്തത്. മാസ്‌ക് ധരിക്കാത്തതിന് നഗര പരിധിയില്‍ 157 കേസുകളും റൂറലില്‍ 157 കേസുകളുമെടുത്തു.












Click it and Unblock the Notifications