Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണീരായി യെമീന്റെ മരണം: സദ്യ കഴിച്ച വീട്ടില്‍ ആരോഗ്യ വകുപ്പ് പരിശോധന, അമ്മയും ആശുപത്രിയില്‍

കോഴിക്കോട്: കോഴിക്കോട് നരിക്കുനിയില്‍ രണ്ടരവയസുകാരന്‍ മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന. ഭക്ഷ്യ വിഷബാധയേറ്റാണ് കുട്ടി മരിച്ചതെന്ന സംയത്തെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെ ഇടപെടല്‍. കുട്ടി വിവാഹസദ്യ കഴിക്കാന്‍ പോയ വീട്ടില്‍ ആരോഗ്യവകുപ്പ് ‌പരിശോധന നടത്തി. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പന്നിക്കോട്ടൂർ കുണ്ടായി ചെങ്ങളംകണ്ടി അക്ബറിന്റെ മകൻ മുഹമ്മദ് യെമീനാണ് ഭക്ഷ്യ വിഷബാധ ലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസം മരിച്ചത്.

സായം സന്ധ്യയില്‍ ചെറായി ബീച്ചില്‍: നടി രമ്യ പണിക്കരുടെ ചിത്രങ്ങള്‍ വൈറല്‍

സമാന ലക്ഷണങ്ങളോടെ 11 കുട്ടികളെ കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ കഴിയുന്ന ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ചെങ്ങളകണ്ടിയിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തവരാണ് കുട്ടികളെല്ലാവരും. അയല്‍വാസികളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങി പങ്കെടുത്തിരുന്നത്.

 yameen

വിവാഹത്തിന്റെ പിറ്റേ ദിവസും യെമീന്‍ ഉള്‍പ്പടേയുള്ള കുട്ടികള്‍ക്ക് ഛര്‍ദ്ദിയും വയറ് വേദനയും അനുഭവപ്പെടുകയായിരുന്നു. ഛര്‍ദ്ദി വിട്ടുമാറാത്തതിനെ തുടര്‍ന്ന് യെമീനെ ആദ്യം വീടിന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രാത്രിയോടെ ആരോഗ്യ നില വഷളായതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശരീരം തളര്‍ന്ന് നീല നിറം ബാധിച്ച നിലയിലായിരുന്നു കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെ കുഞ്ഞ് മരണപ്പെടുകയായിരുന്നു.

ഖത്തറില്‍ ജോലി ചെയ്യുന്ന കുഞ്ഞിന്റെ പിതാവ് രാത്രിയോടെ നാട്ടിലെത്തിയതിന് ശേഷം ഇയ്യാട് ജുമാ മസ്ജിദിൽ ജനാസ നമസ്കാരം നടന്നു. അതേസമയം, വിവാഹ സദ്യ കഴിഞ്ഞ മുതിര്‍ന്നവര്‍ക്ക് വലിയ തോതിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കഴിഞ്ഞ ദിവസം ഉണ്ടായിരുന്നില്ല. അസ്വസ്ഥത അനുഭവപ്പെട്ടവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. എന്നാല്‍ ഇന്ന് രാവിലെയോടെ യമീന്റെ മാതാവിന്റെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് അവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം, ഒട്ടേറെ പേർക്ക് ഒരുമിച്ച് സമാന ലക്ഷണങ്ങളുണ്ടായതാണ് ഭക്ഷ്യ വിഷബാധയെന്ന പ്രാഥമി നിഗമനത്തിൽ എത്താൻ കാരണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്. അന്‍പതോളം പേരായിരുന്നു വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകൾ ഊർജിതമാക്കിയതായും അധികൃതർ പറഞ്ഞു. സ്ഥലം എംഎല്‍എ എംകെ മുനീര്‍ ആശുപത്രിയിലെത്തി രോഗികളെ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+