മലദ്വാരത്തില്‍ ഒളിപ്പിച്ചത് 101 പവന്‍ സ്വർണ്ണം; കരിപ്പൂരില്‍ കൊടുവള്ളി സ്വദേശി പിടിയില്‍
മലപ്പുറം: മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 101 പവന്‍ സ്വർണ്ണവുമായി കൊടുവള്ളി സ്വദേശി പിടിയില്‍. കരിപ്പൂർ വിമാനത്താവളത്തില്‍ ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ബഹ്റൈനിൽ നിന്നുള്ള ഐ എക്സ് 474 വിമാനത്തിലെത്തിയ കൊടുവള്ളി സ്വദേശി ഉസ്മാൻ വട്ടംപ്പൊയ്യിലിനെയാണ് കസ്റ്റംസ് പിടികൂടിയത്. സ്വർണ്ണം കടത്തുന്നതായി കസ്റ്റംസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേതുടർന്നായിരുന്നു വിശദമായ പരിശോധന.
എക്സ്റേ പരിശോധനയിൽ യുവാവിന്റെ മലദ്വാരത്തിൽ ക്യാപ്സൂള്‍ രൂപത്തില്‍ സ്വർണ മിശ്രിതം ഒളിപ്പിച്ചുവച്ചതായി കസ്റ്റംസ് കണ്ടെത്തുകയായിരുന്നു. മൂന്ന് ക്യാപ്സൂളുകളായിരുന്നു ഉണ്ടായിരുന്നത്. ഏകദേശം 808 ഗ്രാമോളം വരും ഈ സ്വർണ്ണത്തിന്റെ തുക്കം. സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് അധികൃതർ ആദ്യം ഉസ്മാനെ ചോദ്യം ചെയ്തിരുന്നെങ്കിലും കുറ്റം സമ്മതിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഇതേ തുടർന്നാണ് എക്സറേ പരിശോധന നടത്തി സ്വർണ്ണം കണ്ടെത്തിയത്. കസ്റ്റംസ് അധികതര്‍ തുടർ നടപടികൾ സ്വീകരിച്ചു.

അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പും കരിപ്പൂർ വിമാനത്താവളത്തില്‍ നിന്നും അരക്കോടിയിലേറെ രൂപയുടെ സ്വർണ്ണം പിടികൂടിയിരുന്നു. ജിദ്ദയിൽ നിന്നും ബഹ്റൈൻ വഴി ഗൾഫ് എയർ വിമാനത്തിൽ കരിപ്പൂരിൽ വന്നിറങ്ങിയ മലപ്പുറം വെള്ളയൂർ സ്വദേശിയിൽ നിന്നായിരുന്നു 1132.400 ഗ്രാം സ്വർണ്ണം പിടികൂടിയത്. ഏകദേശം 582000 ത്തോളം രൂപ വില വരുന്ന സ്വർണ്ണമാണിത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം യുാവവിനെ പരിശോധിച്ചത് .
അതിന് മുമ്പത്തെ ഞായറാഴ്ച ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ വിമാനത്താവളത്തിൽ വന്നിറങ്ങിയ കോഴിക്കോട് വാവാട് സ്വദേശിയിൽ നിന്നും 45,40,000ത്തോളം രൂപ വില വരുന്ന 874.300 ഗ്രാം സ്വർണ്ണവും, കൊടുവള്ളി സ്വദേശിയിൽ നിന്നും 29,74,000ത്തോളം രൂപ വില വരുന്ന 572.650 ഗ്രാം വരുന്ന സ്വർണ്ണവും കസ്റ്റംസ് പിടികൂടിയിരുന്നു.
കരിപ്പൂരിന് പുറമെ കഴിഞ്ഞ ദിവസം കണ്ണൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വർണ്ണവും പിടികൂടിയിരുന്നു. തിങ്കളാഴ്ച പുലർച്ചെ ദുബായിൽനിന്ന് ഗോ ഫസ്റ്റ് വിമാനത്തിലെത്തിയ കാസർകോട് മേൽപ്പറമ്പ് സ്വദേശി എം വി ഹുസൈനി(42)ൽ നിന്നാണ് 50 ലക്ഷത്തിലധികം രൂപയുടെ സ്വർണം എയർപോർട്ട് പൊലീസ് പിടിച്ചത്. പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം പിടികൂടിയത്. പെട്ടിയുടെ അരികുവശത്തുള്ള ഇരുമ്പുപട്ടയുടെ രൂപത്തിലായിരുന്നു മെർക്കുറി പുരട്ടിയ സ്വർണം കണ്ടെത്തിയത്.












Click it and Unblock the Notifications