കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടത്തുന്ന സ്വർണ്ണം മറിച്ച് വില്‍ക്കുമെന്ന് സംശയം: കോഴിക്കോട് സ്വദേശിയായ യുവാവിന് ദുബായില്‍ മർദ്ദനം

Google Oneindia Malayalam News

കോഴിക്കോട്: ഇർഷാദിന്റെ മരണത്തിലെ ദുരൂഹത നീങ്ങുന്നതിന് മുമ്പ് പേരാമ്പ്രയെ നടുക്കി വീണ്ടും സ്വർണ്ണക്കടത്ത് സംഘത്തിന്റെ ക്രൂരത. സ്വർണ്ണക്കടത്ത് സംഘത്തിന്റെ കാരിയറായ പേരാമ്പ്ര സ്വദേശിയായ യുവാവിനെ സ്വര്‍ണ്ണം മറിച്ചു നല്‍കുമെന്ന സംശയത്തില്‍ തടങ്കലിൽ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ദുബായിലെ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുടെ കേന്ദ്രത്തില്‍ വച്ച് നടന്ന മർദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് വിട്ടിരിക്കുന്നത്.

കൈതപ്പൊയില്‍ സ്വദേശി സ്വാലിഹുമായി ബന്ധമുള്ള സംഘമാണ് യുവാവിനെ മർദ്ദിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. പന്തിരിക്കര സ്വദേശി ഇര്‍ഷാദ് വധക്കേസിലെ മുഖ്യ പ്രതി നാസർ എന്ന സ്വാലിഹ്. ഇദ്ദേഹത്തെ പിടുകൂടാനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

'സിനിമയില്ലാത്ത ശങ്കറും ജയിലില്‍ പോയ ശാലുവും ദിലീപിനെ വെളുപ്പിക്കാന്‍ ഇറങ്ങിയിട്ടുണ്ട്: വന്‍ പിആർ''സിനിമയില്ലാത്ത ശങ്കറും ജയിലില്‍ പോയ ശാലുവും ദിലീപിനെ വെളുപ്പിക്കാന്‍ ഇറങ്ങിയിട്ടുണ്ട്: വന്‍ പിആർ'

യുവാവ് നാട്ടില്‍ നിന്നും ഗള്‍ഫിലെത്തിയത്

മാസങ്ങള്‍ക്ക് മുമ്പായിരുന്നു യുവാവ് നാട്ടില്‍ നിന്നും ഗള്‍ഫിലെത്തിയത്. ഇവിടെ വെച്ച് സ്വർണ്ണക്കടത്ത് സംഘം യുവാവിനെ ബന്ധപ്പെട്ടു. സംഘം നൽകുന്ന സ്വർണ്ണം നാട്ടിലെത്തിച്ച് മറ്റൊരു വ്യക്തിക്ക് കൈമാറണമെന്നായിരുന്നു ധാരണ. എന്നാല്‍ ഇനിതിനടയിലാണ് യുവാവ് സ്വർണ്ണം മറിച്ച് മറ്റൊരു സംഘത്തിന് കൈമാറിയേക്കുമെന്ന വിവരം സ്വർണ്ണക്കടത്ത് സംഘത്തിന് ലഭിക്കുന്നത്.

'അല്ല പ്രിയേ കോട്ടും സ്യൂട്ടുമിട്ടാണോ ഇപ്പോ കുളി'; പ്രിയ വാര്യറുടെ പുതിയ ചിത്രം വൈറലാവുന്നു

ഇതോടെ യുവാവിനെ സംഘം തടങ്കലില്‍ വെച്ച് പീഡിപ്പിച്ചത്

ഇതോടെ യുവാവിനെ സംഘം തടങ്കലില്‍ വെച്ച് പീഡിപ്പിച്ചത്. തങ്ങളുടെ അടുത്ത് നിന്നും കൊണ്ടുപോകുന്ന സ്വർണ്ണം ആർക്കാണ് സ്വർണ്ണം മറിച്ചുനൽകുന്നതെന്നും ഏത് സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും മനസിലാക്കാൻ വേണ്ടിയായിരുന്നു പീഡനം. സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട യുവാവ് ഇപ്പോള്‍ നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്. പന്തിരിക്കര സ്വദേശി ഇർഷാദിന്റെ കാര്യത്തിലും ഇതിന് സമാനമായ കാര്യമായിരുന്നു സംഭവിച്ചത്.

വിദേശത്ത് നിന്നും കൊടുത്തുവിട്ട സ്വര്‍ണ്ണം

വിദേശത്ത് നിന്നും കൊടുത്തുവിട്ട സ്വര്‍ണ്ണം, മറ്റൊരു സംഘത്തിന് കൈമാറിയതോടെ ഇത് തിരിച്ചെടുക്കാനാണ് ഇര്‍ഷാദിനെ സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് നിഗമനം. അറുപത് ലക്ഷം വില വരുന്ന സ്വര്‍ണ്ണമാണ് ഇര്‍ഷാദ് നാട്ടിലെത്തിച്ച ശേഷം മറ്റൊരു സംഘത്തിന് കൈമാറിയത്. ഇതേ തുടർന്നാണ് സ്വാലിഹിന്റെ സംഘം ഇർഷാദിനെ തേടിയെത്തെയതെന്നും പൊലീസ് അനുമാനിക്കുന്നു.

ഇർഷാദിനെ തട്ടിക്കൊണ്ടു പോയി

അതേസമയം ഇർഷാദിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ കീഴടങ്ങിയ മൂന്നു പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വയനാട് റിപ്പണ്‍ പാലക്കണ്ടി ഷാനവാസ്(32), വൈത്തിരി കൊടുങ്ങയിപ്പറമ്പില്‍ മിസ്ഫര്‍(28), കൊടുവള്ളി കളത്തിങ്കല്‍ ഇര്‍ഷാദ്(37) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇന്നലെ രാത്രി എട്ടരയോടെ പേരാമ്പ്ര ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) ഡിൻസി ഡേവിഡ് മുമ്പാകെയാണ് പ്രതികള്‍ ഹാജരാവുകയായിരുന്നു.

Recommended Video

cmsvideo
എന്തിനാടി ചെറിയ ഉടുപ്പ്, ജെറിയെ പഞ്ഞിക്കിട്ട് ഹനാൻ | Hanan Hameed Interview | *Interview
പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക്

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയരാക്കിയ പ്രതികളെ കൊയിലാണ്ടി സബ് ജയിലിലേക്ക് മാറ്റി. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് മൂവരും അഭിഭാഷകനൊപ്പം കോടതിയില്‍ കീഴടങ്ങാനെത്തിയത്. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചെങ്കിലും കേസ് ഈ കോടതിയുടെ പരിധിയില്‍ അല്ലാത്തതിനാല്‍ ആവശ്യം പരിഗണിച്ചില്ല. പ്രതികളെ പേരാമ്പ്ര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടില്‍ ഹാജരാക്കാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.ആര്‍ സുനില്‍കുമാര്‍ ഉത്തരവിടുകയായിരുന്നു.

ഈ പറയുന്നവനാണോ ചിലവിന് തരുന്നത്: ഫോട്ടോകള്‍ നാട്ടുകാർ വരെ ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചു: ജാനകി സുധീർഈ പറയുന്നവനാണോ ചിലവിന് തരുന്നത്: ഫോട്ടോകള്‍ നാട്ടുകാർ വരെ ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചു: ജാനകി സുധീർ

Kozhikode
English summary
A young man from Kozhikode in Dubai Brutally beaten by the gold smuggling gang
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X