കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് നഗരത്തില്‍ റോഡപകടങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്നു: മനുഷ്യാവകാശ കമ്മീഷന്‍

Google Oneindia Malayalam News

കോഴിക്കോട്: അടുത്ത കാലത്തായി കോഴിക്കോട് നഗരത്തില്‍ വാഹനാപകടങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുകയാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ്. വിലപ്പെട്ട ജീവനുകള്‍ കവരുന്ന റോഡപകടങ്ങള്‍ മനുഷ്യരാശിക്ക് എതിരായ ഹീനമായ കുറ്റകൃത്യമാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.

നഗരത്തിലെ റോപകടങ്ങള്‍ നിയന്ത്രിക്കുന്നതിന് ഗതാഗത വകുപ്പും പോലീസും സ്വീകരിക്കുന്ന നടപടികള്‍ ആര്‍ടിഒയും സിറ്റി പോലീസ് കമ്മീഷണറും നവംബര്‍ 29 ന് മുമ്പായി സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

1

പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കേസ് നവംബര്‍ 29 ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. അശാസ്ത്രീയമായ ഗതാഗത സംവിധാനങ്ങളും വാഹനയാത്രക്കാര്‍ കാണിക്കുന്ന തിടുക്കവുമാണ് വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.

20 കൊല്ലത്തോളം ഭാഗ്യമില്ലാതെ കനേഡിയക്കാരി, ഇത്തവണ ലോട്ടറിയില്‍ ശുക്രനുദിച്ചു, അടിച്ചെടുത്തത് 30 കോടി20 കൊല്ലത്തോളം ഭാഗ്യമില്ലാതെ കനേഡിയക്കാരി, ഇത്തവണ ലോട്ടറിയില്‍ ശുക്രനുദിച്ചു, അടിച്ചെടുത്തത് 30 കോടി

അതേസമയം ഒവുങ്ങരയിലെ സ്വകാര്യ ബാര്‍ ഹോട്ടലില്‍ നിന്നും മലിനജലം സമീപത്തെ റോഡിലും തോട്ടിലും ഒഴുക്കി വിടുന്നതായുള്ള പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം ആവശ്യപ്പെട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

സിംഗപ്പൂരില്‍ ഒരു യാത്ര പോയാലോ; ഈ സ്ഥലങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കണം

അതേസമയം കളക്ടറേറ്റ് വളപ്പിലും കോടതി സമുച്ചയത്തിലും ജീവന്‍ രക്ഷാ സംവിധാനത്തോടെയുള്ള മെഡിക്കല്‍ ഫസ്റ്റ് എയ്ഡ് സൗകര്യം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

ആദ്യം അടിച്ചത് 54000, ഒരാഴ്ച്ചയ്ക്കുള്ളില്‍ 5 കോടി, ഓസ്‌ട്രേലിയന്‍ യുവതിക്ക് ഇരട്ട ഭാഗ്യംആദ്യം അടിച്ചത് 54000, ഒരാഴ്ച്ചയ്ക്കുള്ളില്‍ 5 കോടി, ഓസ്‌ട്രേലിയന്‍ യുവതിക്ക് ഇരട്ട ഭാഗ്യം

വയോധികരും നിരാലംബരുമായ നിരവധിയാളുകള്‍ ദിനംപ്രതിയെത്തുന്ന കളക്ടറേറ്റിലും കോടതി സമുച്ചയത്തിലും മെഡിക്കല്‍ ഫസ്റ്റ് എയ്ഡ്‌സ സൗകര്യം സ്ഥാപിക്കുകയാണെങ്കില്‍ നിരവധിയാളുകളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് കമ്മീഷന്‍ ഇടക്കാല ഉത്തരവില്‍ പറഞ്ഞു.

കോഴിക്കോട് ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും ഇക്കാര്യം പരിശോധിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഡിസംബര്‍ 29 ന് കേസ് പരിഗണിക്കും. പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കളക്ടറേറ്റില്‍ കടിക്കാഴ്ചക്കെത്തിയ ആള്‍ കുഴഞ്ഞുവീണ് ആശുപത്രിയില്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് ഉത്തരവ്.

Kozhikode
English summary
accidents in kozhikode city is increasing, human rights commission warns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X