മനസ്സിലാകില്ലെന്ന് കരുതി മാറി നിന്നു; ചേർത്ത് പിടിച്ച് വിനോദ് കോവൂർ, വിതുമ്പിക്കരഞ്ഞ് മഞ്ജുള
കോഴിക്കോട്: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് വിനോദ് കോവൂർ. നാടക വേദിയില്‍ നിന്നും ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ഇന്ന് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു കഴിഞ്ഞു. മീഡിയ വണ്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന എം80 മൂസയിലെ മൂസ, മഴവില്‍ മനോരമയില്‍ ഇപ്പോഴും സംപ്രക്ഷേണം തുടരുന്ന മറിമായത്തിലെ മൊയ്തു എന്നീ കഥാപാത്രങ്ങളാണ് താരത്തെ കൂടതല്‍ ജനകീയനാക്കിയത്.
ഇത് ഡാന്‍സ് മാസ്റ്റർ വിക്രം.. സോറി പ്രഭുദേവേ സ്റ്റാർ; 'സാറി'നൊപ്പമുള്ള ചിത്രവുമായി മഞ്ജു വാര്യർ
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു അപൂർവ്വ സൗഹൃദത്തിന്റെ കഥ പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് താരം. കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടിയെ വർഷങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായ കണ്ട് മുട്ടിയ കഥയാണ് വിനോദ് കോവൂർ തന്റേ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.

ഒരു കാലത്ത് ചില്‍ഡ്രന്‍സ് ഹോമിലെ നിത്യസന്ദർശകനായിരുന്നു വിനോദ് കോവൂർ. അന്ന് അവിടെയുണ്ടായിരുന്ന മഞ്ജുളയെന്ന ഒരു കുട്ടിയുമായി സഹോദരീതുല്യമായ ബന്ധമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ആ സഹോദരിയെ വർഷങ്ങൾക്കു ശേഷം അപ്രതീക്ഷിതമായി വിനോദ് കോവൂർ വീണ്ടും കണ്ടുമുട്ടുകയായിരുന്നു. ആ സംഭവം അദ്ദേഹം തന്നെ വിവരിക്കുന്നത് ഇങ്ങനെയാണ്..
സുപ്പർ ഗ്ലാമറസ് ചിത്രങ്ങളുമായി കനിഹ: ഫിറ്റ്ന്സ് ഫ്രീക്കിന്റെ രഹസ്യം

സന്തോഷവും സങ്കടവും ഇടകലർന്ന ഒരു നിമിഷം . പെരിന്തൽമണ്ണക്കടുത്ത് പച്ചീരി എൽ പി സ്കൂളിന്റെ നൂറാം വാർഷിക ആഘോഷത്തോടനുബന്ധിച്ചുള്ള പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ അതിഥിയായ് ചെന്നതായിരുന്നു. ആകസ്മികമായ് അവിടെ വെച്ച് ഒരുപാട് കാലത്തിന് ശേഷം കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ ഉണ്ടായിരുന്ന അനിയത്തി കുട്ടി മഞ്ജുളയെ കാണാനിടയായ്.

ഹോമിലെ സന്ദർശകനായിരുന്ന എനിക്ക് കുട്ടി കാലം മുതലേ മഞ്ജുളയെ അറിയാം പിന്നീട് വർഷങ്ങൾക്ക് മുമ്പ് മഞ്ജുളയെ പെരിന്തൽമണ്ണക്കടുത്തുള്ള ഒരു സഹൃദയൻ വിവാഹം ചെയ്ത് കൊണ്ടുപോവുകയായിരുന്നു. പിന്നീട് വലിയ ഒരു ഇടവേളക്ക് ശേഷം ഈ ചടങ്ങിൽ വെച്ചാണ് കണ്ടുമുട്ടിയത്. ഞാൻ അവളെ തിരിച്ചറിയില്ല എന്നവൾ തെറ്റിദ്ധരിച്ചു.

ചടങ്ങിൽ നാടൻ പാട്ട് പാടി ഓഡിയൻസിനിടയിലേക്ക് ചെന്ന ഞാൻ മഞ്ജുളയെ ചേർത്ത് നിർത്തി ഓഡിയൻസിന് പരിചയപ്പെടുത്തി കൊണ്ട് പാടി . എല്ലാവരും താളം പിടിച്ച് പാട്ട് ആസ്വദിച്ചപ്പോൾ .സന്തോഷം കൊണ്ടാവാം അവൾ മാത്രം കരഞ്ഞു. വികാരനിർഭരമായ രംഗം പ്രിയ സുഹൃത്ത് ഫൈസൽക്ക ക്യാമറയിൽ പകർത്തി.

ഒരുപാട് ഇഷ്ട്ടം തോന്നിയ ഫോട്ടോ . മനസിന് വലിയ സന്തോഷം തോന്നിയ നിമിഷം ഏറെ സന്തോഷം തോന്നിയ ദിനം . അടുത്ത ദിവസം ഹോമിൽ നിന്ന് വിവാഹം കഴിഞ്ഞ് പോയ കുറേ അനിയത്തിമാർ എന്നെ വിളിച്ചു സന്തോഷം അറിയിച്ചു. അത് മനസിന് ഇരട്ടിമധുരം സമ്മാനിച്ചു.












Click it and Unblock the Notifications