Get Updates
Get notified of breaking news, exclusive insights, and must-see stories!

വീടിരിക്കുന്ന ഭൂമി ഡാറ്റാ ബാങ്കില്‍: കൃഷി ഓഫീസറെ വിളിച്ച് വരുത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: മുതിര്‍ന്ന പൗരന്‍ 1998 മുതല്‍ വീടു നിര്‍മ്മിച്ച് താമസിക്കുന്ന സ്ഥലം നഞ്ചയാണെന്ന് തെറ്റായി രേഖപ്പെടുത്തി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്തിയ പുതിയറ ക്യഷി ഓഫീസര്‍ സിറ്റിംഗില്‍ നേരിട്ട് ഹാജരായി വിശദീകരണം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ അംഗം കെ ബൈജു നാഥിന്റെതാണ് ഉത്തരവ്.

1

ഓഗസ്റ്റ് 31ന് രാവിലെ 10.30 ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗിലാണ് ഉദ്യോഗസ്ഥന്‍ ഹാജരാകേണ്ടത്. കോട്ടൂളി സ്വദേശി കെ.ശ്രീനിവാസന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

1996 ല്‍ തരം മാറ്റിയ ഭൂമിയിലാണ് പരാതിക്കാരന്‍ വീടുവച്ചത്. തരം മാറ്റിയ സര്‍ട്ടിഫിക്കേറ്റ് ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകൊടുത്തതായി പരാതിയില്‍ പറയുന്നു. ഭൂരേഖ കമ്പ്യൂട്ടര്‍വത്കരിച്ച സമയത്ത് തരം മാറ്റല്‍ ശ്രദ്ധിക്കാതെ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്തും മുമ്പ് യാതൊരു പരിശോധനയും നടത്തിയില്ലെന്ന് പരാതിയില്‍ പറയുന്നു.

നേരത്തെ പട്ടികവര്‍ഗ്ഗത്തിലുള്‍പ്പെട്ടയാളുടെ വീടും സ്ഥലവും കരിങ്കല്‍ ക്വാറി ഉടമകള്‍ സൂത്രത്തില്‍ കൈക്കലാക്കി പകരം വനാതിര്‍ത്തിയോട് ചേര്‍ന്ന് ജണ്ട കെട്ടിയ സ്ഥലം നല്‍കിയെന്ന പരാതിയില്‍ പോലീസന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.

കോഴിക്കോട് ജില്ലാ റൂറല്‍ പോലീസ് മേധാവി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടു.

വനം, പട്ടികവര്‍ഗ്ഗ വകുപ്പുകളില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. എടവ ണ്ണ കൊടുമ്പുഴ ഫോറസ്റ്റ് സെക്ഷനിലാണ് ചേലക്കര കോരന്‍ ഇപ്പോള്‍ താമസിക്കുന്നതെന്ന് നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കമ്മീഷനെ അറിയിച്ചു.

സഞ്ജുവിന്റെ അടിയോടടി, ഹരാരെയില്‍ സിക്‌സര്‍ മഴ പെയ്യിച്ച് ഇന്ത്യ, ചിത്രങ്ങള്‍ കാണാം

കോരന് ക്വാറി ഉടമകള്‍ നല്‍കിയതായി പറയപ്പെടുന്ന സ്ഥലം വനഭാഗമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 10 സെന്റ് സ്ഥലം വനത്തിലേക്ക് കയറിയ നിലയിലാണ്.

2.5 ഏക്കറിലുള്ള ബാക്കി സ്ഥലം സ്വകാര്യ കൈവശത്തില്‍ തന്നെയാണ് ഇപ്പോഴുള്ളത്. കോരന്റെ സ്ഥലം രേഖപ്പെടുത്തി രേഖയില്ലാത്ത സ്ഥലം നല്‍കിയവര്‍ക്കെതിരെ പോലീസാണ് നിയമ നടപടികള്‍ സ്വീകരിക്കേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാലക്കല്‍ ഗ്രാനൈറ്റ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതിയു യര്‍ന്നിരിക്കുന്നത്.

കോരന് പകരം നല്‍കിയ സ്ഥലം വാസയോഗ്യമല്ലെന്ന് ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ കമ്മീഷനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. എ സി ഫ്രാന്‍സിസ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+