തീരദേശ മേഖലയില്‍ ജാഗ്രതയുമായി ശശീന്ദ്രന്‍, വിവാദങ്ങളൊന്നുമില്ലാതെ സൂക്ഷ്മ പ്രചാരണം!!
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ മേഖലയിലെ തീരദേശ പ്രദേശങ്ങളിലുള്‍പ്പെടെയായിരുന്നു ഇന്നലെ എലത്തൂര്‍ മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മന്ത്രി എ.കെ. ശശീന്ദ്രന്റെ പര്യടനം. സൂപ്പിക്കുനി, ചാപ്പവളപ്പ്, നവചേതന, പുതിയാപ്പ എന്നീ തീരമേഖയില്‍ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് സ്ഥാനാര്‍ത്ഥിയെ വരവേറ്റത്. സ്ഥാനാര്‍ത്ഥിയുടെ വരവും കാത്ത് വന്‍ ജനക്കൂട്ടം എല്ലായിടത്തും നിലയുറപ്പിച്ചിരുന്നു.

നഗരത്തിലെ തീരപ്രദേശങ്ങള്‍ക്കു പിന്നാലെ തലക്കുളത്തൂര്‍, നന്മണ്ട എന്നി പഞ്ചായത്തുകളിലാണ് പര്യടനം നടത്തിയത്. വോട്ടയോട്ടുമ്മല്‍, കുറുമണ്ണില്‍, പുനത്തില്‍ത്താഴം, എരഞ്ഞിക്കല്‍, പെരുന്തുരുത്തി, പറമ്പിന്‍മുകളില്‍, ഇടുവനിലം, മൊകവൂര്‍ സബ് സെന്റര്‍, വടക്കുമ്പ്രം വയല്‍, നടുത്തുരുത്തി പാലം, വായര്‍ കുനി, കൈതയില്‍ കോളനി, ചെന്തോട്ട് പാലം, കണിയാം കുന്ന്, വള്ളില്‍ക്കടവ്, മുന്നൂര്‍ക്കയില്‍, കൊളത്തൂര്‍ നോര്‍ത്ത് എന്നിവിടങ്ങള്‍ പിന്നിട്ട് ഹെല്‍ത്ത് സെന്റര്‍ പരിസരത്ത്് പര്യടനം അവസാനിച്ചു.
നന്മണ്ട, കാക്കൂര്‍, ചേളന്നൂര്‍ പഞ്ചായത്തുകളിലായിരുന്നു എലത്തൂര്‍ മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എ.കെ.ശശീന്ദ്രന്റെ ഇന്നലത്തെ പര്യടനം. ഉച്ചകഴിഞ്ഞ് രണ്ടരയോടെ നന്മണ്ട പഞ്ചായത്തിലെ കോളിയോട് നിന്ന് തുടക്കം. നന്മണ്ടയിലെ കുഴിക്കാട്ട്, മഠത്തില്‍ത്താഴം, കാരാട്ടു മുക്ക്. കുന്നത്തെരു, പേരാറ്റും പൊയില്‍, കാഞ്ഞാം കുളങ്ങര എന്നീ സ്ഥലങ്ങളിലെ പര്യടനത്തിനു ശേഷം കാക്കൂര്‍ പഞ്ചായത്തിലെ ഭഗവതിക്കണ്ടി മുക്കിലേക്ക്.
എല്ലായിടത്തും ഉത്സാവന്തരീക്ഷം, ബാന്റ്മേളങ്ങള്‍ മുഴക്കിയും പടക്കം പൊട്ടിച്ചുമാണ് മിക്കയിടങ്ങളിലും സ്ഥാനാര്‍ത്ഥിയെ വരമേറ്റത്. സ്വീകരിക്കാന്‍ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ പതിച്ച പ്ലക്കാര്‍ഡുകളേന്തിയ യുവനിരയുണ്ടായിരുന്നു.മഴക്കായി ഒരുക്കം കൂട്ടുകയായിരുന്നു അന്തരീക്ഷം. അതിനാല്‍ ഇന്നലെ ചുട്ടുപൊള്ളുന്ന വെയിലുണ്ടായിരുന്നില്ല. അതിനാല്‍ അണികള്‍ക്കും സ്ഥാനാര്‍ത്ഥിക്കും ആവേശമേറെ. തുറന്ന ജീപ്പിലായിരുന്നു പര്യടനം തുടങ്ങിയത് എന്നാല്‍ കാഞ്ഞാം കുളങ്ങരയെത്തിയപ്പോള്‍ മഴ തുടങ്ങി. അല്‍പ്പനേരത്തെ കാത്തിരിപ്പിനു ശേഷം ജീപ്പ് ഒഴിവാക്കി യാത്ര കാറിലേക്കു മാറ്റി.
സാക്ഷി അഗര്‍വാളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications