• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ശശീന്ദ്രന്റെ പ്രചാരണ സ്റ്റൈല്‍ മാറുന്നു, ഇനി ഗ്രാമങ്ങളിലേക്ക്, എലത്തൂരില്‍ നിന്ന് കോട്ടൂപ്പാടത്ത്

കോഴിക്കോട്: എലത്തൂര്‍ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എ.കെ ശശീന്ദ്രന്റെ തെരഞ്ഞെടുപ്പു പര്യടനത്തിന് ഇന്ന് കോട്ടൂപ്പാടത്ത് തുടക്കമായി. രാവിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗങ്ങള്‍ക്കു ശേഷം ഉച്ചതിരിഞ്ഞാണ് പര്യടനം ആരംഭിച്ചത്. അലംകൃതമായ തുറന്ന ജീപ്പില്‍ വന്ന സ്ഥാനാര്‍ഥിയെ കാണാനും വരവേല്‍ക്കാനും തിരക്കായിരുന്നു. കരോട്ട് താഴത്ത് ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് സ്ഥാനാര്‍ത്ഥിയെ വരവേറ്റത്.

പറമ്പില്‍ ബസാറിലെ ചടങ്ങിന് ബാന്റ് മേളത്തിന്റെ കൊഴുപ്പായിരുന്നു. മേളക്കൊഴുപ്പിന്റെ അകമ്പടിയോടെ സ്വീകരണ കേന്ദ്രങ്ങളിലേക്ക് നീങ്ങുന്ന സ്ഥാനാര്‍ത്ഥിയെ കാണാന്‍ റോഡിന്റെ ഇരുവശങ്ങളിലും ആളുകള്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. നോര്‍ത്ത് ബദിരൂര്‍, കരിപ്പാക്കടവ്, മാറോളിത്താഴം, കിഴക്കും മുറി, ഉമ്മട്ടം കുടിത്താഴം, പറമ്പില്‍ ബസാര്‍, കോഴി കുളങ്ങര, പോലൂര്‍ അമ്പലം, പുറ്റമണ്ണില്‍ത്താഴം, താമരത്ത് താഴം, കാരാട്ടു താഴം, കമ്മങ്ങോട്ട് താഴം, കൊല്ലേരിത്താഴം, കരോത്ത് താഴം, കുറ്റിയാടം കുളം, കമലക്കുന്ന്, എരക്കുളം, മൂട്ടോളി എന്നിവിടങ്ങളിലായിരുന്നു പര്യടനം.

നേരത്തെ വള്ളിക്കാട്ടുകാവില്‍ അദ്ദേഹം നടത്തിയ പ്രചാരണവും തരംഗം തീര്‍ത്തിരുന്നു. കുരങ്ങന്‍മാരുടെ കൂട്ടത്തിന് അദ്ദേഹം ഭക്ഷണം നല്‍കുന്നതും വള്ളിക്കാട്ട് കാവില്‍ അദ്ദേഹം വിശ്രമിക്കുന്നതും വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. കുരങ്ങന്‍മാര്‍ക്ക് കയ്യില്‍ കരുതിയിരുന്ന പഴങ്ങള്‍ ഓരോന്നായി നല്‍കുകയും ചെയ്തു ശശീന്ദ്രന്‍. പിന്നീടായിരുന്നു കാവിലെത്തിയവരോട് വോട്ടഭ്യര്‍ത്ഥന. കക്കോടി പഞ്ചായത്തിലെ ശാന്തിഗിരി ആശ്രമത്തിലേക്കായിരുന്നു പിന്നീടുള്ള യാത്ര. ആശ്രമത്തില്‍ സ്വാമി ഭക്തദത്തല്‍ ജ്ഞാന തപസ്വി സ്ഥാനാര്‍ത്ഥി മന്ത്രി എ.കെ. ശശീന്ദ്രനെ സ്വാഗതം ചെയ്തു.

പാലക്കാട് ബിജെപിക്ക് ആവേശമായി നരേന്ദ്ര മോദിയെത്തി, ചിത്രങ്ങൾ കാണാം

പിന്നീട് മാടത്തും പൊയിലിലേക്ക്. അവിടെ യുവാക്കളുടെ സംരഭമായ മത്സ്യകൃഷി കേന്ദ്രത്തില്‍ സംഘത്തലവന്‍ ശശോഭ് സ്വീകരിച്ചു. പിന്നെ വിളവെടുത്ത മീനുകളുടെ ഒരു കോമ്പലയും സമ്മാനിച്ചു. തൊട്ടു പിന്നാലെ വന്നു വറുത്തെടുത്ത മീനും. തൊട്ടടുത്ത് നാറാത്ത് മൈതാനിയില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്ന യുവാക്കളെ കണ്ടും ശശീന്ദ്രന്‍ വോട്ടഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസം എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്ററും ചേളന്നൂരില്‍ ശശീന്ദ്രന്‍ നടത്തിയ പ്രചാരണത്തിലെത്തിയിരുന്നു.

സാരിയില്‍ അതീവ ഗ്ലാമറസായി ശ്രദ്ധ ദാസ്, ആരാധകര്‍ ഞെട്ടലില്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

പിണറായി വിജയൻ
Know all about
പിണറായി വിജയൻ
Kozhikode

English summary
ak saseendran campaigned in rural areas of elathur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X