പോലീസുകാരന്റെ ഭാര്യയുടെ ആശ്രിത നിയമനം: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍
കോഴിക്കോട്: പോലീസ് സര്‍വീസില്‍ ജോലി ചെയ്യവേ മരിച്ചയാളുടെ ഭാര്യക്ക് ആശ്രിത നിയമനം നല്‍കുന്നതുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പിലുള്ള ഫയലിന്റെ നിലവിലെ സ്ഥിതി റിപ്പോര്‍ട്ട് ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് നിര്‍ദ്ദേശം നല്‍കിയത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
2015 സെപ്റ്റംബര്‍ 30 വരെ പൊതുഭരണ വകുപ്പില്‍ ലഭിച്ച അപേക്ഷകള്‍ക്ക് സൂപ്പര്‍ ന്യൂമറി തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നല്‍കിയിട്ടുണ്ടെന്നും ഒഴിവുകളുടെ അപര്യാപ്തത കാരണമാണ് അപേക്ഷകക്ക് നിയമനം നല്‍കാന്‍ കാലതാമസം ഉണ്ടായതെന്നും പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.

എല്‍ഡി. ക്ലാര്‍ക്ക് സീനിയോറിറ്റി ലിസ്റ്റില്‍ പരാതിക്കാരി 124-ാം സ്ഥാനത്താണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമനകാര്യത്തില്‍ അനാവശ്യ കാല താമസം ഒഴിവാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. നന്‍മണ്ട സ്വദേശിനി എം ശാലിനി നല്‍കിയ പരാതിയിലാണ് നടപടി.
അതേസമയം മറ്റ് രണ്ട് പരാതികളും കഴിഞ്ഞ ദിവസങ്ങളിലായി കമ്മീഷന്‍ പരിഗണിച്ചിരുന്നു, അയല്‍വാസി നല്‍കിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ വീട്ടമ്മ നടത്തി വരുന്ന ചെറുകിട വ്യവസായ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കിയെന്ന പരാതിയില്‍ വിശദീകരണം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി.
Skin Care: റെഡ് വൈന്‍ അത്ര നിസ്സാരക്കാരനല്ല; ചര്‍മത്തിന് കിട്ടാന്‍ പോകുന്നത് ഇതാ ഈ ഗുണങ്ങള്‍!!
ചെറുവണ്ണൂര്‍ സ്വദേശിനി പ്രീതിയുടെ പരാതിയില്‍ വിശദീകരണം നല്‍കാനാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജൂ നാഥ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയര്‍ക്ക് നല്‍കിയ ഉത്തരവ്. പത്ത് ദിവസത്തിനകം വിശദീകരണം നല്‍കണം. കേസ് സിസംബര്‍ 27 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
അതേസമയം നിര്‍ദ്ധനയും രോഗിയുമായ വയോധികയുടെ പേരിലുള്ള സ്ഥലം ചില രാഷ്ട്രീയക്കാര്‍ മുന്‍ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ വെട്ടി പിടിച്ച് റോഡ് നിര്‍മ്മിക്കുകയാണെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
കുന്ദമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ക്കാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്.15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഡിസംബര്‍ 27ന് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. കുരിക്കത്തൂര്‍ സ്വദേശിനി ജാനകി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.ബി.ടെക് പാസായ മകന്‍ അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലാണ്. ചോര്‍ന്നൊലിക്കുന്ന ഓല മേഞ്ഞ വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്.












Click it and Unblock the Notifications