ആറളം മോഡല്‍ ആനമതില്‍ നിര്‍മ്മിക്കുമെന്ന ഉറപ്പ്: പെരുവണ്ണാമൂഴിയിലെ കര്‍ഷക സമരം അവസാനിപ്പിച്ചു
കോഴിക്കോട്: പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് പരിധിക്കകത്തെ വന്യമൃഗ ശല്യത്തിനെതിരെ ഫോറസ്റ്റ് ഓഫീസിന് മുന്നിൽ വി.ഫാം കർഷക സംഘടന നടത്തിവന്ന രാപ്പകൽ സമരം അവസാനിച്ചു. താമരശേരി രൂപത ബിഷപ്പും, വി.ഫാം രക്ഷാധികാരിയുമായ മാർ റമീജീയോസ് ഇഞ്ചനാനിയലിന് വനം വകുപ്പ് മന്ത്രിയായ എ.കെ.ശശീന്ദ്രനും, സ്ഥലം എം എൽ.എയായ ടി.പി. രാമകൃഷണനും കോഴിക്കോട് ഡി.എ. ഒ. രാജീവും നൽകിയ ഉറപ്പിൻമേലാണ് സമരം അവസാനിപ്പിച്ചത്.

പെരുവണ്ണാമൂഴിയിലെ കർഷകനായ ബാബു പൈകയിലിന്റെ (വിഫാം ജില്ലാ സെക്രട്ടറി ) കൃഷിയിടത്തിലിറങ്ങിയ കാട്ടാന വൻ കൃഷിനാശമാണ് ഉണ്ടാക്കിയത്. സമീപത്തെ കർഷകർക്കും സമാന സംഭവങ്ങൾക്ക് സാക്ഷിയാവേണ്ടി വന്നു. തുടർന്നാണ് ഫോറസ്റ്റ് ഓഫീസിന് മുന്നിൽ രാപ്പകൽ സമരത്തിന് വി.ഫാം നിർബ്ബന്ധിതരായതെന്ന് വി ഫാം. കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് വിടി തോമസ് വ്യക്തമാക്കി.
അന്ന് ഞാന്‍ ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞവരുണ്ട്; വൈറലായി പേളി മാണിയുടെ വാക്കുകള്‍..
വൈകീട്ട് 5 മണിക്ക് താമരശ്ശേരി രൂപത ബിഷപ് സമരസ്ഥലത്തെത്തുകയും വകുപ്പ് മന്ത്രി, എം. എൽ. എ, ഡി.എഫ്.ഒ എന്നിവരുമായി സംസാരിക്കുകയും ചെയ്തിരുന്നു. കണ്ണൂർ ജില്ലയിലെ ആറളത്ത് അനുവദിച്ചത് പോലെ ആനമതിൽ നിർമ്മാണം വന്യമൃഗ ശല്യം രൂക്ഷമായ പെരുവണ്ണാമൂഴി റേഞ്ചിന് കീഴിലുള്ള പ്രദേശത്ത് മൂന്ന് കി.മീറ്റർ ദൂരത്തിൽ നിർമ്മിക്കാമെന്നും , പ്രാരംഭ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
സോളാർ ഫെൻസിംഗിന്റെ പണി പുരോഗമിക്കുന്നുണ്ടെന്നും ഉടൻ പൂർത്തിയാവുമെന്നും, വനാതിർത്തിയിൽ നിന്നും കർഷകന്റെ കൃഷി ഭൂമിയിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരത്തിന്റെ ശിഖിരങ്ങൾ മുറിച്ച് മാറ്റി കുരങ്ങ് ശല്യത്തിൽ നിന്നും കർഷകർക്ക് സംരക്ഷണം നൽകുമെന്നും അധികാരികൾ താമരശ്ശേരി രൂപതാ ബിഷപ്പിനെ അറിയിച്ചു. മന്ത്രിയും ബന്ധപ്പെട്ട അധികാരികളും നൽകിയ ഉറപ്പിൻമേൽ വി.ഫാം കർഷക സംഘടന നടത്തിവന്ന കർഷകന്റെ അതിജീവന രാപ്പകൽ സമരം അവസാനിപ്പിച്ചതായും കർഷക അവകാശ സമരത്തിനെ നയിച്ച മുഴുവൻ കർഷക സുഹൃത്തുക്കൾക്കും അഭിവാദ്യങ്ങൾ അര്‍പ്പിക്കുന്നതായും വിടി തോമസ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications