കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ബാലസംഘം കൂട്ടുകാരിയും; ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി സിയ

  • By Desk
Google Oneindia Malayalam News

നാദാപുരം: മഴക്കൊടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാലസംഘം കൂട്ടുകാരിയുടെ സമ്പാദ്യവും. ഡിവൈഎഫ്‌ഐ സ്വരൂപിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് സിസിയുപി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സിയാ രാജേഷ് തന്റെ സഞ്ചികാ സമ്പാദ്യമായ 3500 രൂപ സംഭാവന ചെയ്തു.

റോഡ് വെള്ളത്തിനടിയില്‍; ദുരിതാശ്വാസക്യാംപുകളില്‍ 19063 പേര്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

കല്ലാച്ചി ഒന്തത്ത് മലയില്‍ രാജേഷിന്റെയും ഷൈമയുടേയും മകളും ബാലസംഘം കല്ലാച്ചി യൂണിറ്റിലെ പ്രവര്‍ത്തകയുമാണ് സിയാ രാജേഷ്. മുന്‍ ജില്ലാ പഞ്ചായത്തംഗവും സിപിഎം നേതാവുമായ വി പി കുഞ്ഞികൃഷ്ണന്‍ തുക ഏറ്റു വാങ്ങി. സിപിഎം നേതാവ് കെ പി കുമാരന്‍, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ടി അഭീഷ് , മേഖലാ സെക്രട്ടറി ബിജിത്ത് , ഷാജന്‍ എന്നിവര്‍ പങ്കെടുത്തു.

Siya Rajesh

ദുരിതബാധ പ്രദേശത്തുള്ളവരെ സഹായിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും പരമാവധി തുക ശേഖരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ സംഭവാന ചെയ്യണമെന്നും വി പി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. മഴക്കെടുതി അനുഭവിക്കുന്ന വയനാടന്‍ ജനതക്ക് വേണ്ടി ഡിവൈഎഫ് ഐ ബ്ലോക്ക് കമ്മിറ്റി ശേഖരിച്ച ഭക്ഷണം ഉള്‍പ്പെടെയുള്ള ആവശ്യ വസ്തുക്കള്‍ അടങ്ങിയ വണ്ടി വയനാട്ടിലേക്ക് പുറപ്പെട്ടു. സിപിഎം നാദാപുരം ഏരിയാ സെക്രട്ടറി പി പി ചാത്തു ഫ്ഌഗ് ഓഫ് ചെയ്തു.

Kozhikode
English summary
Balasangam member donated amount to disaster relief activities of chief minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X