കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചു; ആള്‍ക്കൂട്ട ആക്രമണ കേസില്‍ വധശ്രമം കൂടി ചേര്‍ത്തു

Google Oneindia Malayalam News

കോഴിക്കോട്: ബാലുശേരി ആള്‍ക്കുട്ട ആക്രമണ കേസിലെ എഫ് ഐ ആറില്‍ വധശ്രമം കൂടി ചേര്‍ത്തു. ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ മര്‍ദ്ദിച്ച ശേഷം വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വധശ്രമം കൂടി ചേര്‍ത്തത്. നരഹത്യ അടക്കമുള്ള വകുപ്പുകളാണ് ആദ്യം ചേര്‍ത്തത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പൊലീസ് വധശ്രമം കൂടി ചേര്‍ത്തത്.

ബലാത്സംഗ കേസ്: നടൻ വിജയ്ബാബു ഇന്ന് മുതൽ ജൂലൈ 3 വരെ കസ്റ്റഡിയിൽ! ചോദ്യം ചെയ്യൽ എന്താകും?ബലാത്സംഗ കേസ്: നടൻ വിജയ്ബാബു ഇന്ന് മുതൽ ജൂലൈ 3 വരെ കസ്റ്റഡിയിൽ! ചോദ്യം ചെയ്യൽ എന്താകും?

എസ് ഡി പി ഐ നേതാവായ സഫീര്‍ എന്നയാളാണ് ജിഷ്ണുവിനെ മുക്കിക്കൊല്ലാന്‍ ശ്രമിച്ചത്. ഇയാള്‍ ഒളിവിലാണെന്നാണ് വിവരം. വെള്ളത്തില്‍ മുക്കിയതിന് ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയും പേരുകള്‍ പറയിപ്പിക്കാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്. അതേസമയം, ആയുധ പരിശീലനം ലഭിച്ചവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഡി വൈ എഫ് ഐ ആരോപിക്കുന്നത്. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്.

dyfi

സംഭവത്തില്‍ കണ്ടാല്‍ അറിയുന്ന 29 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആറ് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബാക്കിയുള്ളവര്‍ ഒളിവിലാണെന്നാണ് വിവരം. ഒളിവില്‍ പോയവരെ കണ്ടുപിടിക്കാനുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.

'തിരുമ്പി വന്തിട്ടെന്നു സൊല്ല്', അമേയ..ഈസ് ബാക്ക്; കൊറോണയെ പറപ്പിച്ച് തിരിച്ചെത്തിയെന്ന് ആരാധകര്‍

അതേസമയം, പാലോളിയില്‍ സംഭവിച്ച ആള്‍ക്കൂട്ട ആക്രമണം അപലപനീയമാണെന്നും സംഭവത്തെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ എസ് ഡി പി ഐ പ്രവര്‍ത്തകരെ പിടികൂടാന്‍ പോലീസ് ഇത് വരെ തയ്യാറായിട്ടില്ലെന്ന് യൂത്ത് ലീഗ് ആരോപിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും എസ് ഡി പി ഐ നേതാക്കളും തമ്മിലുള്ള ഒത്തു കളിയാണ് ഇതിലൂടെ പുറത്ത് വരുന്നതെന്നാണ് യൂത്ത് ലീഗ് വ്യക്തമാക്കുന്നത്.

സംഭവം നടന്ന ഉടനെ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ അവിടെ എത്തുകയും കൃത്യം നടത്തി അവിടെ ഓടിക്കൂടിയവരുടെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന പ്രതികളുടെ കോള്‍ലിസ്റ്റ് ഉള്‍പ്പെടെ പരിശോധിച്ചാല്‍ പോലീസിന് ഇത് വ്യക്തമാവും. ഇതിന് പോലീസ് തയ്യാറാവുന്നില്ല. പകരം ബഹളം കേട്ട് ഓടിക്കൂടിയ നിരപരാധികളായ പരിസരവാസികളെ വേട്ടയാടുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്.

മുസ്ലിം ലീഗിന് ഏറെ സ്വാധീനമുള്ള ഈ പ്രദേശത്ത് ഒരു സംഭവം നടന്നാല്‍ ആദ്യം എത്തിച്ചേരുക പരിസര വാസികളായ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തന്നെയായിരിക്കും ഇത് ഉപയോഗപ്പെടുത്തി നിരപരാധികളെ വേട്ടയാടാനുള്ള പോലീസ് നീക്കം അംഗീകരിക്കാന്‍ കഴിയില്ല.ഇതിന് എസ് പിയുള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് നേതൃത്വം നല്‍കുകയാണ്.

നാട്ടുകാര്‍ക്ക് വീട്ടില്‍ കഴിയാന്‍ പറ്റാത്ത അവസ്ഥയാണ്.അര്‍ദ്ധരാത്രിയില്‍ പ്രതിപട്ടികയില്‍ പെടാത്ത ആളുകളുടെ വീട്ടില്‍ പോലും പോലീസ് അതിക്രമമുണ്ടാവുകയാണ്. ഈ നിലപാടുമായി പോലീസ് മുന്നോട്ട് പോയാല്‍ ബഹുജനങ്ങളെ അണിനിരത്തി നേരിടാന്‍ മുസ്ലിം യൂത്ത് ലീഗ് നിര്‍ബന്ധിതരാവും. രണ്ട് വര്‍ഷമായി പാലോളി പ്രദേശത്ത് നടക്കുന്ന ആക്രമണങ്ങള്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ ജിഷ്ണുവിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അന്വേഷണ വിധേയമാക്കണമെന്നും പ്രദേശത്തെ സൗഹൃദാന്തരീക്ഷം പുന:സ്ഥാപിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

Kozhikode
English summary
Balussery mob attack case; Attempt to murder was added to the FIR based on Video footage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X