Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഭാവന കാണിച്ച ആ ഒരു വലിയ ധൈര്യമുണ്ട്, അഭിമാനം': താരത്തെ ചേർത്ത് പിടിച്ച് മേയറുടെ സ്നേഹ ചുംബനം

കോഴിക്കോട്: നടി ഭാവനയെ കെട്ടിപ്പിടിച്ച് നെറ്റിയില്‍ സ്നേഹ ചുംബനം നല്‍കി കോഴിക്കോട് മേയർ ബീന ഫിലിപ്പ്. മിംസ് ഹോസ്പിറ്റലിന്റെ ആധുനിക ചികിത്സാ സൗകര്യങ്ങളുടെ ഉദ്ഘാടന വേദിയിലായിരുന്നു നടിയും മേയറും കണ്ടുമുട്ടിയത്. പരിപാടിയിൽ പ്രസംഗിക്കവെയാണ് മേയർ നടിയോടുള്ള സ്നേഹം പ്രകടിപ്പിച്ചത്.

ഭാവനയോട് ഒരു അമ്മയെന്ന നിലയിലുള്ള വികാരമാണ് തനിക്കുള്ളതെന്നായിരുന്നു മേയർ വ്യക്തമാക്കിയത്. താരത്തിന്റെ സിനിമാ രംഗത്തേക്കുള്ള തിരിച്ച് വരവില്‍ അതിയായ സന്തോഷമുണ്ടെന്നും ബീന ഫിലിപ്പ് പറഞ്ഞു.

ഈ വേദിയില്‍ ഭാവനയും ഉണ്ടെന്ന് ഇവിടെ

ഈ വേദിയില്‍ ഭാവനയും ഉണ്ടെന്ന് ഇവിടെ വന്നപ്പോഴാണ് അറിയാന്‍ കഴിഞ്ഞത്. ഭാവനയെ ആദ്യം കണ്ടപ്പോള്‍ ഒടിച്ചെന്ന് കെട്ടിപ്പിടിച്ച് നെറ്റിയില്‍ ഒരു ഉമ്മ കൊടുക്കാനാണ് തോന്നിയത്. ഒരോ സിനിമയും കാണുമ്പോള്‍ ഇനിയും വരില്ലേ എന്ന് ആലോചിച്ച് വേദനിച്ച നിമിഷങ്ങള്‍ക്ക് അപ്പുറത്ത് നിന്ന് തിരിച്ച് വരവിന്റെ വാർത്ത വായിച്ചപ്പോള്‍ എവിടെയൊക്കെയോ തൊണ്ട ഇടറുകയും കണ്ണുനീർ വരികയും ചെയ്തിരുന്നുവെന്നും മേയർ പറഞ്ഞു.

അമൃതയെ ചേർത്ത് നിർത്തി ചുംബിച്ച് ഗോപി സുന്ദർ; ഇതാണോ ഓണസമ്മാനമെന്ന് ആരാധകർ, വൈറല്‍ ചിത്രങ്ങള്‍

മഞ്ജു വാര്യർ അവിവാഹിത ആയപ്പോഴും എനിക്ക് ആ

മഞ്ജു വാര്യർ അവിവാഹിത ആയപ്പോഴും എനിക്ക് ആ സങ്കടം ഉണ്ടായിരുന്നു. ഹൌ ഓള്‍ഡ് ആർയുവിലൂടെ അവർ തിരിച്ച് വന്നപ്പോള്‍ വലിയ സന്തോഷമായി. പരസ്യത്തിലൊക്കെ മഞ്ജുവിനെ കാണുമ്പോള്‍ ഒരു അമ്മ നൊമ്പരം ബാക്കി നില്‍ക്കുന്നുണ്ട്. ഭാവനയെ കാണുമ്പോഴും അത് അങ്ങനെ തന്നെയാണ്. പിടിച്ച് നില്‍ക്കാന്‍ കാണിച്ച, പുറത്ത് പറയാന്‍ കാണിച്ച വലിയൊരു ധൈര്യമുണ്ട്. വീണ്ടും അവർ നമുക്ക് ഇടയിലേക്ക് വീണ്ടും വരുന്നു എന്നുള്ളത് അതീവ സന്തോഷമുള്ള കാര്യമാണെന്നും മേയർ കൂട്ടിച്ചേർക്കുന്നു.

ചടങ്ങിൽ കൈതപ്രം ദാമോദരൻ നമ്പൂതിരിയും മുഖ്യാതിഥി

ചടങ്ങിൽ കൈതപ്രം ദാമോദരൻ നമ്പൂതിരിയും മുഖ്യാതിഥിയായിരുന്നു. "ഭാവന എനിക്ക് എന്റെ മകളെ പോലെയാണ്. അവളുടെ സ്വപ്നക്കൂട്, നമ്മള്‍ രണ്ട് സിനിമകൾക്ക് ഞാൻ പാട്ടുകൾ എഴുതിയിട്ടുണ്ട്. അവളെ വീണ്ടും കണ്ടുമുട്ടിയതിൽ എനിക്ക് സന്തോഷമുണ്ട്," കൈതപ്രം ദാമോദരന്‍ നമ്പൂതിരി വ്യക്തമാക്കി.

എന്താണ് ഈ വേദിയില്‍ വെച്ച് പറയേണ്ടതെന്ന് സത്യത്തില്‍

എന്താണ് ഈ വേദിയില്‍ വെച്ച് പറയേണ്ടതെന്ന് സത്യത്തില്‍ അറിയില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഭാവനയുടെ മറുപടി പ്രസംഗം തുടങ്ങിയത്. ''എല്ലാവർക്കും നമസ്കാരം, സത്യം പറഞ്ഞാല്‍ ഈ വേദിയില്‍ വെച്ച് എന്താണ് പറയേണ്ടത് എന്നത് സംബന്ധിച്ച് എനിക്ക് ഒരു ഐഡിയയയും ഇല്ല. മെഡിക്കല്‍ സയന്‍സിനെക്കുറിച്ച് ഒരു എട്ടുംപൊട്ടും അറിയില്ല. ആകെക്കൂടി ക്രെയിസ് അനാട്ടമി സീരിസ് കണ്ടിട്ടുള്ള പരിചയം മാത്രമാണ് ഉള്ളത്. അതില്‍ നിന്നാണ് സർജറി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊക്കെ കേട്ടത്'' ഭാവന പറയുന്നു.

ഈ പരിപാടിയിലേക്ക് വിളിച്ചപ്പോള്‍ തന്നെ ഞാന്‍

ഈ പരിപാടിയിലേക്ക് വിളിച്ചപ്പോള്‍ തന്നെ ഞാന്‍ ചോദിച്ചത് ഞാന്‍ അവിടെ പോയി എന്ത് പറയാനാണെന്നാണ്. ആരോഗ്യത്തെ കുറിച്ചൊന്നും കൂടുതല്‍ ചിന്തിക്കാതെ ജോലിയുടെ തിരക്കൊക്കെയായി ജീവിക്കുന്ന സമയമാണമല്ലോ. അങ്ങനിയിരിക്കുമ്പോഴാണ് വീട്ടിലിരിക്കുമ്പോള്‍ മുപ്പതുകളില്‍ സ്ത്രീകള്‍ക്ക് ബലക്ഷയം ഉണ്ടാകുന്നു എന്നും പറഞ്ഞുകൊണ്ടുള്ള പരസ്യം കാണുന്നത്. അപ്പോള്‍ ഞങ്ങള്‍ കൂട്ടുകാരികള്‍ പരസ്പരം നോക്കി. പിന്നീട് ഞങ്ങള്‍ക്കിടയിലെ ഒരു നർമ്മത്തിന് ആ സംഭവത്തിന് ഇടയാക്കി.

എല്ലാ ഡോക്ടർമാർക്കും വലിയ നന്ദി അറിയിക്കുന്നു.

എല്ലാ ഡോക്ടർമാർക്കും വലിയ നന്ദി അറിയിക്കുന്നു. കോവിഡ് സമയത്തെ സേവനമൊക്കെ മറക്കാന്‍ കഴിയാത്ത കാര്യമാണ്. ഇവിടെ എനിക്ക് തന്ന സ്വീകരണവും സ്വാഗത പ്രസംഗവും കേട്ടപ്പോള്‍ കണ്ണ് നിറഞ്ഞ് പോയി. ഈ ഒരു പുതിയ സംരഭത്തിനും എന്നെ ഈ വേദിയിലേക്ക് വിളിച്ച എല്ലാവർക്കും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നുവെന്നും ഭാവന പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+