ബഫർ സോണ്‍: കോഴിക്കോട് പ്രതിഷേധം ശക്തമാവുന്നു, ചക്കിട്ടപാറയില്‍ മനുഷ്യമതില്‍ സംഘടിപ്പിക്കും
കോഴിക്കോട്: മലയോര ജനതയുടെ ജീവിതം തകർക്കുന്ന ബഫർ സോൺ വിഷയത്തിൽ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മനുഷ്യ മതിൽ സംഘടിപ്പിക്കുന്നു. ജുലൈ 30 ന് പെരുവണ്ണാമൂഴി മുതൽ ചക്കിട്ടപാറ വരെ നീളുന്ന മനുഷ്യ മതിൽ പ്രക്ഷോഭത്തിൽ അയ്യായിരത്തിലേറെ ബഹുജനങ്ങൾ പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത് ഗ്രാമ പഞ്ചായത്തിലെ 90% ആളുകളുടെയും ജീവിതം ദുസ്സഹമാക്കുന്ന ബഫർ സോൺ വിഷയത്തിൽ, മത രാഷ്ട്രീയ സാംസ്കാരിക സാമൂഹിക പ്രവർത്തകരും ഉൾപ്പെടെ ഗ്രാമപഞ്ചായത്തിലെ അയ്യായിരത്തിലേറെ ബഹുജനങ്ങളും പങ്കാളികൾ ആകുന്ന മനുഷ്യാ മതിൽ സൃഷ്ടിക്കുവാൻ ആണ് സ്വാഗത സംഘം തീരുമാനിച്ചിരിക്കുന്നത്.
ബഫർ സോൺ വിരുദ്ധ മനുഷ്യ മതിൽ സമരത്തിൽ മുഴുവൻ ബഹുജനങ്ങളുടേയും പങ്കാളിത്തം ഉറപ്പു വരുത്താൻ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ജനകീയ കൺവെൻഷനുകളും നടന്ന് പരികയാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ വാർഡ് ഒന്നിൽ ബഫർ സോൺ വിരുദ്ധ മനുഷ്യ മതിൽ ജനകീയ കൺവെൻഷൻ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്തു
വാർഡ് മെമ്പർ എം എം പ്രദീപൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സി കെ ശശി,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ നടേരി ബാലകൃഷ്ണൻ, ശിവാനന്ദൻ, കെ. പി കുഞ്ഞിക്കണ്ണൻ എന്നിവരും സംസാരിച്ചു.

ബഫർ സോൺ നമ്മുടെ നാട്ടിലെ ഓരോ മനുഷ്യരുടെയും ജീവിതത്തെ എങ്ങനെ ബാധിക്കും എന്ന് സമൂഹത്തിന് എത്ര മാത്രം ബോധ്യം ഉണ്ട് എന്നതിൻ്റെ തെളിവായിരുന്നു കൺവൻഷനിൽ ഉണ്ടായ വൻ ജനപങ്കാളിത്തമെന്ന് കെ സുനില്‍ അഭിപ്രായപ്പെട്ടു.
സിംപിള്‍ ലൂക്കില്‍ കല്യാണ വേദിയില്‍ നിറഞ്ഞാടി മഞ്ജു വാര്യർ: വൈറലായി ചിത്രങ്ങള്‍
ബഫർ സോൺ വിരുദ്ധ മനുഷ്യ മതിൽ സമരത്തിൽ വാർഡ് ഒന്നിൽ നിന്നും അഞ്ഞൂറ് പേരെ പങ്കാളികളാകാൻ ആണ് കൺവൻഷൻ തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഇത്തരം കൺവൻഷനുകൾ നടത്തി ബഫർ സോൺ വിരുദ്ധ മനുഷ്യ മതിൽ സമരം വൻ വിജയമാക്കി തീർക്കാൻ ആവശ്യമായ പ്രവർത്തനങൾ ആണ് സ്വാഗത സംഘത്തിൻ്റെ നേതൃത്വത്തിൽ നടന്നു വരുന്നത്. വാർഡ് നാലിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു സംസാരിച്ച ഫാദർ ജോസഫ് മണ്ണൻചേരിയുടെ വിശിഷ്ട സാന്നിധ്യം ബഫർ സോൺ വിരുദ്ധ സമരത്തിന് കൂടുതൽ ജനപിന്തുണ ഉറപ്പ് വരുത്താൻ സാധിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications