Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനത്തിൽ ജമീലയുടെ ഒഴിവിലേക്ക് ഈ വനിതാ നേതാവ്?സിപിഎം ചർച്ച ഇങ്ങനെ..ഉണ്ണിക്കുളത്ത് നിർണായകം

കോഴിക്കോട്; കാനത്തിൽ ജമീയും ലിന്റോ ജോസഫും രാജിവെച്ച വാർഡുകൾ ഉൾപ്പെടെ കോഴിക്കോട് ജില്ലയിലെ മൂൂന്ന് വാർഡുകളിലേക്കുള്ള തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക്. ജില്ലാ പഞ്ചായത്തിലെ നന്‍മണ്ട ഡിവിഷന്‍, കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ വാര്‍ഡ്, ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്ത് വാര്‍ഡ് എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

പൊളിയെന്ന് പറഞ്ഞാൽ വൻ പൊളി.. ഇഷാനിയുടെ പിറന്നാൾ അടിച്ചുപൊളിച്ച് അഹാനയും അനിയത്തിമാരും

1

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാനത്തിൽ ജമീല കൊയിലാണ്ടി മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് നൻമണ്ട ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ലിന്റോ ജോസ് തിരുവമ്പാടിയിൽ നിന്നും നിയമസഭയിലേക്ക് ജയിച്ചതോടെ കൂമ്പാറ വാർഡിലും സീറ്റ് ഒഴിവ് വന്നു. ഉണ്ണികുളം പഞ്ചായത്തിലെ യു ഡി എഫ് അംഗമായ ഇ ഗംഗാധരന്‍ മരിച്ചതിനെത്തുടര്‍ന്നാണ് വള്ളിയോത്ത് വാര്‍ഡില്‍ ഒഴിവ് വന്നത്.

2

കാനത്തിൽ ജമീല രാജിവെച്ചതോടെ നേരത്തേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ഷീജ ശശിയെ തിരഞ്ഞെടുത്തിരുന്നു. എന്നാൽ ഏതെങ്കിലും മുതിർന്ന വനിതാ നേതാവിനെ ഇവിടെ മത്സരിപ്പിക്കണമെന്നതാണ് പാർട്ടി നേതൃത്വം ആലോചിക്കുന്നത്. സി പി എം മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച നന്‍മണ്ട ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ നേടാനാകുമെന്ന കാര്യത്തിൽ സി പി എമ്മിന് സംശയമില്ല.

3

മുൻ എം എൽ എയും സി പി എം കൺട്രോൾ കമ്മിഷൻ അംഗവുമായ കെ കെ ലതികയുടെ പേരിനാണ് മുൻതൂക്കം. നേരത്തേ തന്നെ ലതികയുടെ പേരായിരുന്നു ഇവിടെ നിന്നും ഉയർന്ന് കേട്ടത്. സതീ ദേവിയുടെ പേരും തുടക്കത്തിൽ ഇവിടെ നിന്ന് പരിഗണിച്ചിരുന്നു. എന്നാൽ അവർ വനിതാ കമ്മീഷൻ അധ്യക്ഷയായതോടെ ആ ചർച്ചകൾ അവസാനിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ പുഷ്പജയുടെ പേരും പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം കൂമ്പാറ വാര്‍ഡിലേക്കും ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.

4

അതേസമയം ഉണ്ണിക്കുളം പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് നിർണായകമാകും. നിലവിൽ നറുക്കെടുപ്പിലൂടെയാണ് യു ഡി എഫിന് ഉണ്ണിക്കുളം പഞ്ചായത്ത് ലഭിച്ചത്.ഇവിടെ 23 വാര്‍ഡുകളില്‍ യു ഡി എഫിന് 10 സീറ്റ്, എൽ ഡി എഫിന് 10, ബി ജെ പി ക്ക് 3 സീറ്റ് എന്നിങ്ങനെയാണ് ലഭിച്ചത്. തുടർന്നാണ് നറുക്കെടുപ്പിലൂടെ ഭരണം തിരുമാനിച്ചത്.

5

അതേസമയം യു ഡി എഫ് അംഗം മരിച്ചതോടെ കക്ഷിനില യു ഡി എഫ് 9, എൽ ഡി എഫ് എന്നായി. ഉപതിരഞ്ഞെടുപ്പില്‍ ജയിക്കുന്ന മുന്നണിക്കാകും ഉണ്ണികുളം പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം ലഭിച്ചേക്കുക. ഈ വാര്‍ഡുകളിലേക്കുള്ള വോട്ടര്‍പട്ടികയില്‍ നവംബര്‍ 5 മുതല്‍ 8 വരെ പേരു ചേര്‍ക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. 17 നാണ് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.

നവ്യയുടെ ഫോട്ടോ കണ്ട് കണ്ണു തള്ളി ആരാധകർ.. ഇതൊക്കെയാണ് തിരിച്ചുവരവ്..പ്രായം വെറും നമ്പർ

Recommended Video

cmsvideo
    നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+