Get Updates
Get notified of breaking news, exclusive insights, and must-see stories!

വെഞ്ഞാറമൂട് ആക്രമണം സിപിഎം മറയാക്കുന്നു....കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കുന്നുവെന്ന് സുബ്രഹ്മണ്യന്‍

കോഴിക്കോട്: വെഞ്ഞാറമൂട് രണ്ടു യുവാക്കള്‍ കൊല ചെയ്യപ്പെട്ടതിന്റെ പേരില്‍ ജില്ലയിലെ കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ രണ്ടു ദിവസമായി ആക്രമണം അഴിച്ചു വീട്ടിരിക്കുകയാണെന്നു കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ ആരോപിച്ചു .നിരവധി കോണ്‍ഗ്രസ് ഓഫിസുകള്‍ അടിച്ചു തകര്‍ത്തു.കക്കോടി കോണ്‍ഗ്രസ് ഓഫിസ് തകര്‍ക്കുകയും കമ്പ്യൂട്ടറും ദേശീയ നേതാക്കളുടെ ഛായ ചിത്രങ്ങളും നശിപ്പിക്കുകയും ചെയ്തു .

1

കുരുവട്ടൂരില്‍ ഓഫിസിനു നേരെ കല്ലെറിയുകയും കൊടിമരം തകര്‍ക്കുകയും ചെയ്തു . കുണ്ടായിത്തോടില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ വായനശാലക്കു നേരെ പെട്രോള്‍ ബോംബെറിഞ്ഞു. നാദാപുരത്തു മണ്ഡലം കോണ്‍ഗ്രസ് ഓഫിസിലേക്കു സ്റ്റീല്‍ ബോംബെറിഞ്ഞു . പോയില്‍കാവ് , അരിക്കുളം, നൊച്ചാട്, ചാത്തമംഗലം എന്നിവിടങ്ങളിലും കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ ആക്രമണം നടത്തി .

സ്വര്‍ണക്കടത്തിലും കണ്‍സള്‍ട്ടന്‍സി , ലൈഫ് വിഷയങ്ങളിലും മുഖം നഷ്ടപ്പെട്ട സിപിഎം അക്രമത്തിലൂടെ അതു വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണ്. കൊലപാതകങ്ങളെ കോണ്‍ഗ്രസ് ന്യായീകരിക്കുകയോ പ്രതികളെ സംരക്ഷിക്കുകയോ ചെയ്യില്ല. കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ കിട്ടണം എന്നതാണ് പാര്‍ട്ടി നിലപാട്. എന്നാല്‍ അതിന്റെ പേരില്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ തകര്‍ക്കുന്നതും പാര്‍ട്ടിക്കാരെ ഭീഷണിപ്പെടുത്തുന്നതും സിപിഎം അവസാനിപ്പിക്കണമെന്ന് സുബ്രഹ്മണ്യന്‍ ആവശ്യപ്പെട്ടു .

അതേസമയം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും നേരത്തെ ഇതേ വിഷയത്തില്‍ സിപിഎമ്മിനെതിരെ രംഗത്തെത്തിയിരുന്നു. മരണങ്ങളെ ആഘോഷമാക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന് മുല്ലപ്പള്ളി പറഞ്ഞു. രക്തസാക്ഷികളുടെ പേരില്‍ പാര്‍ട്ടി ഫണ്ട് പിരിക്കുന്നതിലാണ് സിപിഎമ്മിന് താല്‍പര്യം. ഓരോ മരണവും തീവ്രമായ ദുഖമാണ്. വെഞ്ഞാറമൂട് നടന്ന കൊലപാതകത്തെ രാഷ്ട്രീയ കൊലയായി മാറ്റാനാണ് ശ്രമം നടക്കുന്നത്. ഇതിന് നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+