ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ചു കയറ്റിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ടേക്കും
കോഴിക്കോട്: ഗോവ ഗവർണർ പിഎസ് ശ്രീധരൻപിള്ളയുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ച് കയറ്റിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെടുമെന്ന് അറിയിച്ച് വർണറുടെ ഓഫിസ്. സംഭവത്തിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്‌റ്ററുടെ മകനായ ജൂലിയസ് നികിതാസിനെ പോലീസ് പിഴ ഈടാക്കി വിട്ടയച്ചത് വിവാദമായിരുന്നു.
ഇതിന് പിന്നാലെയാണ് അന്വേഷണം ആവശ്യപ്പെടുമെന്ന് ഗവർണറുടെ ഓഫീസ് തന്നെ വ്യക്തമാക്കിയത്. കഴിഞ്ഞ ഞായറാഴ്‌ച പിഎസ് ശ്രീധരൻപിള്ള കോഴിക്കോട്ട് ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തി സമയത്തായിരുന്നു സംഭവം. ഇസെഡ് കാറ്റഗറി സുരക്ഷയോടെ ഗവർണറുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ എതിർദിശയിൽനിന്നു വാഹനം കയറ്റിയെന്നാണ് ആക്ഷേപം.

ഇൻസ്പെക്‌ടർ റാങ്കിലുള്ള പോലീസ് ഓഫീസറുടെ അകമ്പടിയും അഡ്വാൻസ് പൈലറ്റും ഒപ്പം മറ്റൊരു അകമ്പടിവാഹനവുമുള്ള സെഡ് കാറ്റഗറി സുരക്ഷയാണ് ഗവർണർക്കുള്ളത്. ഇതിനുപുറമേ ആംബുലൻസ്, അഗ്നിസുരക്ഷാ സേനാംഗങ്ങൾ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇത്തരത്തിൽ സുരക്ഷയൊരുക്കിയ വാഹനവ്യൂഹത്തിലേക്കാണ് ഇയാൾ എതിർ ദിശയിൽ നിന്ന് കാറോടിച്ചുകയറ്റിയത്.
മാറാട് അയ്യപ്പഭക്തസംഘം ഹിന്ദുസേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങി വരികയായിരുന്നു ഗവർണർ. ബേപ്പൂർ ബിസി റോഡിലുള്ള എടത്തൊടി കൃഷ്‌ണൻ മെമ്മോറിയൽ ഹാളിൽ നിന്ന് രാത്രി തിരിച്ച് തിരുത്തിയാടുള്ള ഗവർണറുടെ വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു സംഭവം.
സംഭവദിവസം തന്നെ യുവാവിനെ പോലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. കസബ പോലീസാണ് ജൂലിയസിനെ പിടികൂടിയത്. പിന്നീട് നിയമലംഘനത്തിന് 1000 രൂപ പിഴ ഈടാക്കി ഇയാളെ വിട്ടയയ്ക്കുകയായിരുന്നു. കോഴിക്കോട് മൊഫ്യൂസല്‍ സ്‌റ്റാന്‍ഡിന് അടുത്തുവെച്ചായിരുന്നു സംഭവം. പിന്നീട് ഗോവ രാജ്ഭവന്‍ സംഭവം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് അന്വേഷണം ആവശ്യപ്പെടാൻ തീരുമാനിക്കുകയായിരുന്നു.
മുതിർന്ന സിപിഎം ജില്ലാ നേതാവിന്റെ മകനായതിനാലാണ് ഇയാൾക്കെതിരെ കേസെടുക്കാതെ വിട്ടയച്ചത് എന്നാണ് ബിജെപി ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ശ്രീധരൻ പിള്ളയോ ഗോവ ഗവർണറുടെ ഓഫീസോ ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. എങ്കിലും, അന്വേഷണം ആവശ്യപ്പെടുമെന്നാണ് ഓഫീസ് ഇന്ന് അറിയിച്ചത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications