• search
 • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഫ്‌ളാറ്റ് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടി: പിടി ഉഷ അടക്കം 7 പേര്‍ക്കെതിരെ കേസ്

Google Oneindia Malayalam News

കോഴിക്കോട്: മുന്‍ അത്‌ലറ്റിന്റെ പരാതിയില്‍ ഒളിമ്പ്യന്‍ പിടി ഉഷ അടക്കം ഏഴ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഫ്‌ളാറ്റ് നല്‍കാമെന്ന് പറഞ്ഞ് പണം തിട്ടിയെന്നാണ് കേസ്. വഞ്ചനാ കുറ്റം ചുമത്തിയാണ് ഉഷയ്ക്കും മെല്ലോ ഫൗണ്ടേഷന്‍ എന്ന നിര്‍മാണ കമ്പനിയുടെ ഡയറക്ടര്‍മാര്‍ അടക്കം ആറ് പേര്‍ക്കെതിരെ കേസെടുത്തത്. കോഴിക്കോട് വെള്ളയില്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. മുന്‍ രാജ്യാന്തര താരമായിരുന്ന എമ്മ ജോസഫാണ് പരാതി നല്‍കിയത്. ഇവര്‍ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനില്‍ പിടി ഉഷയുടെ ജൂനിയര്‍ കൂടിയായിരുന്നു. പറഞ്ഞ സമയത്ത് ഫ്‌ളാറ്റ് രജിസ്റ്റര്‍ ചെയ്ത് നല്‍കിയില്ലെന്നും പണം തിരികെ നല്‍കിയില്ലെന്നും എമ്മയുടെ പരാതിയില്‍ പറയുന്നു.

വനിതാ പ്രാതിനിധ്യമുണ്ട്, സംഘടനയുടെ പേര് അച്ഛന്‍ എന്നല്ലല്ലോ, മണിയന്‍പ്പിള്ള രാജുവിന്റെ മറുപടി വൈറല്‍വനിതാ പ്രാതിനിധ്യമുണ്ട്, സംഘടനയുടെ പേര് അച്ഛന്‍ എന്നല്ലല്ലോ, മണിയന്‍പ്പിള്ള രാജുവിന്റെ മറുപടി വൈറല്‍

പിടി ഉഷ 40 വര്‍ഷമായി തന്റെ അടുത്ത സുഹൃത്താണ്. അവര്‍ പ്രേരിപ്പിച്ചിട്ടാണ് താന്‍ ഫ്‌ളാറ്റിനായി ഇത്രയും വലിയ തുക മുടക്കിയത്. എന്നാല്‍ ഉഷ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും എമ്മാ ജോസഫ് പരാതിയില്‍ വ്യക്തമാക്കി. ഫ്‌ളാറ്റ് വാങ്ങുന്നതിനായി 46 ലക്ഷം രൂപയാണ് ചെലവായത്. ഇത് പല ഗഡുകളായി നിര്‍മാണ കമ്പനി എംഡിയായ ആര്‍ മുരളീധരന് നല്‍കിയെന്നും എമ്മ പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ച് എട്ടിന് രണ്ട് ലക്ഷം അഡ്വാന്‍സായി നല്‍കി. മാര്‍ച്ച് പതിനഞ്ചിന് 44 ലക്ഷം രൂപ ചെക്ക് മുഖേനയും നല്‍കിയെന്ന് എമ്മ വെളിപ്പെടുത്തി. നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് പേഴ്‌സണല്‍ ഓഫീസറായ തന്റെ നെയ്‌വേലിയിലെ വീട്ടില്‍ എത്തിയാണ് ഇവര്‍ പണം കൈപറ്റിയതെന്നും പരാതിയില്‍ പറയുന്നു.

അതേസമയം പണം കൃത്യമായി വാങ്ങി കൊണ്ടുപോവുകയും, എന്നാല്‍ ഫ്‌ളാറ്റ് കൈമാറാതിരിക്കുകയുമാണ് ഉണ്ടായത്. പറഞ്ഞ സമയത്ത് തനിക്ക് ഫ്‌ളാറ്റ് കിട്ടിയില്ല. തുടര്‍ന്ന് താന്‍ പണം മടക്കി ചോദിച്ചപ്പോള്‍ പല കാര്യങ്ങള്‍ പറഞ്ഞ് ഒഴിയുകയാണ് ചെയ്തതെന്ന് പരാതിയില്‍ എമ്മ പറയുന്നു. ഇതോടെയാണ് കോഴിക്കോട് സിറ്റി പോലീസ് മേധാവി എവി ജോര്‍ജിന് എമ്മ പരാതി നല്‍കിയത്. ഈ പരാതി പിന്നീട് വെള്ളയില്‍ പോലീസിന് കൈമാറുകയായിരുന്നു. ഇവര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉഷയ്ക്ക് അടക്കം കേസില്‍ കുരുക്ക് മുറുകുമെന്നാണ് സൂചന.

പ്രോവിഡന്റ് ഫണ്ടില്‍ നിന്ന് വായ്പയെടുത്താണ് ഫ്‌ളാറ്റിനുള്ള തുക നല്‍കിയത്. എന്നാല്‍ ഫ്‌ളാറ്റ് കാണാന്‍ തന്നെ അനുവദിച്ചില്ല. താനും ഉഷയും തമ്മില്‍ ഫോണില്‍ നിരന്തരം ബന്ധപ്പെടാറുണ്ടായിരുന്നുവെന്ന് എമ്മ പറയുന്നു. എന്നാല്‍ പിന്നീട് തന്റെ നമ്പര്‍ ഉഷ ബ്ലോക് ചെയ്‌തെന്ന് അവര്‍ വ്യക്തമാക്കി. പണം തിരിച്ചുനല്‍കാമെന്ന് പറഞ്ഞ ശേഷം വാക്കുമാറ്റുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഫ്‌ളാറ്റ് നില്‍ക്കുന്നത് നഗര മധ്യത്തിലാണെന്നും, 76 ലക്ഷം രൂപയുടെ മൂല്യമുള്ളതാണ് ഈ ഫ്‌ളാറ്റെന്ന് തന്നെ ഉഷ തെറ്റിദ്ധരിപ്പിച്ചതായും പരാതിയില്‍ ഇവര്‍ ആരോപിക്കുന്നുണ്ട്.

സാരി അഴകില്‍ ഇഷാനി കൃഷ്ണ; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

cmsvideo
  ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗ സാധ്യത, ജാഗ്രത
  Kozhikode
  English summary
  case registered against olmypian pt usha and 7 others in flat fraud case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X