Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈക്കിളില്‍ നിന്നും കുട്ടിയെ കടിച്ച് താഴെയിട്ടു, വലിച്ചു കൊണ്ടുപോവാന്‍ ശ്രമം: ഞെട്ടിക്കുന്ന ദൃശ്യം

കോഴിക്കോട്: സംസ്ഥാനത്ത് തെരുവ് നായയുടെ ആക്രമണം രൂക്ഷമായി തന്നെ തുടരുന്നു. കോഴിക്കോട് ജില്ലയില്‍ ഇന്നലെ മാത്രം മൂന്ന് വിദ്യാർത്ഥികള്‍ക്കാണ് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. അരക്കിണറിയില്‍ ഏഴാംക്ലാസ് വിദ്യാർത്ഥിനി നൂറാസിനാണ് കഴിഞ്ഞ ദിവസം കടിയേറ്റത്. നൂറാസിനെ തെരുവ് നായ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

സൈക്കിളിലില്‍ ഇരിക്കുന്ന കുട്ടിയെ നായ അക്രമിക്കുന്നതിന്റെ ഭീകരമായ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സൈക്കിലില്‍ ഇരിക്കുകയായിരുന്ന നൂറാസിന് നേരെ നായ ചാടിവീഴുകയായിരുന്നു. നിലത്ത് വീണ കുട്ടിയെ കയ്യില്‍ കടിച്ച് വലിച്ച് കൊണ്ടുപോവാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഭാഗ്യത്തിന് മാത്രമാണ് വലിയ അപകടത്തില്‍ രക്ഷപ്പെട്ടത്.

ഇന്നലെ ഉച്ചയോടെയാണ് അരക്കിണർ ഭാഗത്ത് തെരുവ്

ഇന്നലെ ഉച്ചയോടെയാണ് അരക്കിണർ ഭാഗത്ത് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ നാല് പേർക്ക് നായയുടെ കടിയേറ്റു. അരക്കിണർ ഗോവിന്ദപരും സ്കൂളിന് സമീപത്ത് വെച്ചാണ് നൂറാസിനും ആറാം ക്ലാസ് വിദ്യാർത്ഥിയായ വൈഗയ്ക്കും കടിയേല്‍ക്കുന്നത്. നൂറാസിന്റെ കൈയിലും കാലിലും വൈഗയുടെ തുടയുടെ പിന്‍ഭാഗത്തുമാണ് ആഴത്തിലുള്ള കടിയേറ്റത്.

എന്താ ഒരു മൊഞ്ച്: അഴകിന്‍ നിറകുടം, വീണ്ടും വൈറല്‍ ചിത്രങ്ങളുമായി ഭാവന

നായയുടെ ആക്രമണത്തില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍

നായയുടെ ആക്രമണത്തില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് 44 കാരനായ ഷാജുദ്ദീനും കടിയേറ്റത്. തെരുവ് നായയുടെ ആക്രമണം ഏറ്റവും രൂക്ഷമായ പ്രദേശമാണ് ഗോവിന്ദപുരം സ്കൂള്‍ മേഖലയെന്നാണ് നാട്ടുകാർ പറയുന്നത്. കോഴിക്കോട് ജില്ലയിലെ തന്നെ വിലങ്ങാടും ഇന്നലെ തെരുവ്നായയുടെ ആക്രമണത്തില്‍ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റു.

വിലങ്ങാട് മലയങ്ങാട് സ്വദേശി ജയന്റെ മകൻ ജയസൂര്യനാണ്

വിലങ്ങാട് മലയങ്ങാട് സ്വദേശി ജയന്റെ മകൻ ജയസൂര്യനാണ് നായയുടെ കടിയേറ്റത്. സഹോദരനൊപ്പം കടയില്‍ പോയി വരുന്നതിനിടെ തെരുവ് നായ ആക്രമിക്കുകയായിരുന്നു. തുടയിൽ കടിയേറ്റ കുട്ടിയെ നാദാപുരം ആശുപത്രിയിലെത്തിച്ച് ആദ്യ ഡോസ് വാക്സിന്‍ നല്‍കി. ഇതിന് പുറമെ കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്താകെ നിരവധി പേർക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്.

അതേസമയം, തെരുവുനായ ശല്യം രൂക്ഷമാവുന്ന

അതേസമയം, തെരുവുനായ ശല്യം രൂക്ഷമാവുന്ന സാഹചര്യത്തിലും തെരുവുനായ വന്ധ്യംകരണത്തിനായി പേരാമ്പ്രയില്‍ ആരംഭിച്ച എബിസി സെന്റര്‍ അടച്ചുപൂട്ടിയതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്. പേരാമ്പ്രയിലും സമീപ പ്രദേശങ്ങളിലുമായി തെരുവുനായ ശല്യം അടിക്കടി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തെരുവനായ ശല്യം പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പ്രധാനമായും കാണുന്ന മാര്‍ഗമാണ് വന്ധ്യംകരണം. എന്നാല്‍ കോഴിക്കോട് ജില്ലയില്‍ തന്നെ നിലവില്‍ ഉണ്ടായിരുന്ന രണ്ട് സെന്ററുകളിലൊന്നാണ് പേരാമ്പ്രയില്‍ അടച്ചുപ്പൂട്ടിപ്പോയിരിക്കുന്നത്.

2018ലാണ് പേരാമ്പ്രയില്‍ എല്ലാ സജ്ജീകരണങ്ങളോടും

2018ലാണ് പേരാമ്പ്രയില്‍ എല്ലാ സജ്ജീകരണങ്ങളോടും കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു വന്ധ്യംകരണ കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നത്. എന്നാല്‍ അധികംതാമസിയാതെ തന്നെ കേന്ദ്രത്തിന് പൂട്ടിടുകയായിരുന്നു. ഒരു പ്രദേശത്തുനിന്ന് വന്ധ്യംകരിക്കാനായി കൊണ്ടുപോകുന്ന നായകളെ അതിനു ശേഷം തിരിച്ച് അതേ പ്രദേശത്തുതന്നെ കൊണ്ടുവിടുകയായിരുന്നു ചെയ്തത്. ഇത് നാട്ടുകാരുടെ വലിയ എതിർപ്പിനിടയാക്കി. ഇതോടെയാണ് സെന്റർ അടച്ചു പൂട്ടേണ്ടി വന്നതെന്നാണ് ജില്ലാ പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.

അതേസമയം, സംസ്ഥാനത്ത് തെരുവ് നായ ശല്യം

അതേസമയം, സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും പൊതുജന പങ്കാളിത്തത്തോടെ ഈ പ്രതിസന്ധിക്ക് പ്രശ്‌ന പരിഹാരം കാണാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കി മന്ത്രി എംബി രാജേഷും കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+