എന്തും പറയുന്നയാളായി, കേന്ദ്രം ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് എംകെ രാഘവന് എംപി
കോഴിക്കോട്: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്രം തിരിച്ചുവിളിക്കണമെന്ന് എം.കെ.രാഘവന് എം.പി. ലക്കും ലഗാനുമില്ലാത്ത രീതിയില്‍ എന്തും പറയുന്ന മനുഷ്യനായി അദ്ദേഹംമാറി. മാധ്യമങ്ങളെ വെല്ലുവളിക്കുന്ന സമീപനമാണ് അദ്ദേഹത്തിന്റേത്.
ചരിത്രത്തിലാദ്യമായാണ് ഒരു ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് ഗെറ്റൗട്ട് പറയുന്നത്. ഇരിക്കുന്ന സ്ഥാനത്തിന്റെ വലുപ്പം അദ്ദേഹം അറിയാതെ പോയെന്നും ഒട്ടേറെ പ്രഗത്ഭമതികള്‍ ഇരുന്ന കസേരയാണതെന്ന് ഓര്‍ക്കണമെന്നും എം.കെ.രാഘവന് പറഞ്ഞു.

മീഡിയവണ്‍, കൈരളി ചാനല്‍ ലേഖകരെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് അവഹേളിച്ച് പുറത്താക്കിയ ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്ഭവനില്‍ ഡെന്റല്‍ ക്ലിനിക്കല്ല, മെന്റല്‍ ക്ലിനിക്കാണ് വേണ്ടതെന്ന് യോഗത്തില്‍ സംസാരിച്ച മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍ പറഞ്ഞു. ധനമന്ത്രി ബാലഗോപാലിനെ പുറത്താക്കണമെന്നാണ് ഗവര്‍ണര്‍ പറയുന്നത്. അതിന് കാരണം രാജ്ഭവനില്‍ ഡെന്റല്‍ ക്ലിനിക് തുടങ്ങാന്‍ പണം അനുവദിക്കാത്തതാണ്. ആ പണം അനുവദിക്കണം. എന്നിട്ട് മെന്റല്‍ ക്ലിനിക് തുടങ്ങണം-അദ്ദേഹം പറഞ്ഞു.
ഗവര്‍ണറുടെ മാധ്യമ വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാനുമായി കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടന്ന രാജ്ഭവന് മാര്‍ച്ചിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് ജില്ല ആസ്ഥാനങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തിയത്.
ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ
അതേസമയം കോഴിക്കോട് ജില്ലയില്‍ ഓഫീസറെ പേര് വിളിച്ചെന്ന പേരില്‍ മില്‍മ ജീവനക്കാരന് താക്കീത്. ഒക്ടോബര്‍ 10, 11 തിയ്യതികളിലായി മില്‍മ കോഴിക്കോട് ഡയറി ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന പരിപാടിക്കിടെയാണ് സംഭവം.
പരിശീലന പരിപാടിയില്‍ പങ്കെടുത്ത മില്‍മ വര്‍ക്കേഴ്സ് യൂണിയന് (എഐടിയുസി) അംഗമായ തൊഴിലാളിക്കാണ് നടുവട്ടം ഡയറി ടെക്നിക്കല്‍ ഓഫീസറെ അവരുടെ പേര് വിളിച്ചെന്ന് ആരോപിച്ച് മെമ്മോയും തുടര്‍ന്ന് താക്കീതും നല്‍കിയത്.
ഡ്യൂട്ടി സ്ഥലത്ത് വെച്ചോ ഔദ്യോഗിക കൃത്യനിര്വ്വഹണത്തിനിടയിലോ അല്ല ഇത്തരമൊരു സംഭവം ഉണ്ടായത്. ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമായി സംയുക്തമായി നടത്തിയ പരിശീലന പരിപാടിയായിരുന്നു നടന്നത്. എല്ലാവരും തുല്യരാണെന്നും ക്യാമ്പ് അംഗങ്ങള്‍ പേര് വിളിച്ച് പരസ്പരം സബോധന ചെയ്യണമെന്നും ചിലര്‍ക്കെങ്കിലും അത് ഉള്‍ക്കൊള്ളാന്‍ സാധിക്കുകയില്ലെന്നും പരിശീലകന് ക്യാമ്പില്‍ പരസ്യമായി പറയുകയും ചെയ്തിരുന്നു.
ക്യാമ്പ് അംഗങ്ങളെ ആറ് പേര് വീതമുളള ഗ്രൂപ്പുകളായി തിരിച്ചപ്പോള്‍ താക്കീത് ലഭിച്ച തൊഴിലാളിയും ഓഫീസറും ഒരേ ഗ്രൂപ്പിലെ അംഗങ്ങളായിരുന്നു.
ഗ്രൂപ്പ് ചര്‍ച്ചക്കിടെ പേര് വിളിച്ചുവെന്ന ഓഫീസറുടെ പരാതിയുടെ പേരിലാണ് കോഴിക്കോട് ഡയറി സീനിയര്‍ മാനേജര്‍ തൊഴിലാളിക്ക് മെമ്മോയും താക്കീതും നല്‍കിയത്. ജീവനക്കാരുടെ നേരെ നടത്തുന്ന പ്രതികാര നടപടിയും ഓഫീസര്‍മാരുടെ യജമാന ഭൃത്യ മനോഭാവവും അവസാനിപ്പിക്കണമെന്നും നീതീകരണമില്ലാത്ത മെമമ്മോയും താക്കീതും തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നതായും മില്‍മ വര്‍ക്കേഴ്സ് യൂണിയന് പ്രസിഡന്റ് കെജി പങ്കജാക്ഷന് മാനേജ്മെന്റിനെ രേഖാമൂലം അറിയിച്ചു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications