സിപിഎമ്മിന്റെ ഉന്മൂലന രാഷ്ട്രീയം അതിരുവിടുന്നു: പോലീസിന്റെ ഒത്താശ, സമാധാനശ്രമത്തിന് തങ്ങള്‍ ഒരുക്കമല്ലെന്ന പ്രഖ്യാപനമാണ് സിപിഎമ്മിന്റേതെന്ന് ആര്‍എസ്എസ്
കോഴിക്കോട്: സിപിഎമ്മിന്റെ ഉന്മൂലന രാഷ്ട്രീയം ഏതറ്റം വരെയും പോവുമെന്നതിന്റെ തെളിവാണ് സര്‍വ്വാദരണീയനും വയോവൃദ്ധനുമായ കൊളക്കോട് ചന്ദ്രശേഖരനെ സിപിഎം സംഘം വധിക്കാന്‍ ശ്രമിച്ചതും വീട് തല്ലിത്തകര്‍ക്കുകയും ചെയ്തതെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍ കുട്ടി മാസ്റ്റര്‍ പറഞ്ഞു. ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സംഘചാലകനായ ചന്ദ്രശേഖരന്‍ രാഷ്ട്രീയ എതിരാളികള്‍ പോലും ബഹുമാനിക്കുന്ന വ്യക്തിത്വമാണ്. ചന്ദ്രശേഖരന്റെ വീട് ആക്രമിക്കുക വഴി സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം എല്ലാ അതിരുകളും ഭേദിച്ചിരിക്കുകയാണ്.
മന്ത്രി ജലീലിനെ മഞ്ചേരിയില്‍ കരിങ്കൊടി കാണിക്കുകയും ചീമുട്ടയെറിയുകയും ചെയ്ത മൂന്ന് പേര്‍കൂടി പിടിയില്‍; പിടിയിലായത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ!!
സമാധാനശ്രമങ്ങള്‍ക്ക് മുന്‍പന്തിയിലുണ്ടാകുന്ന വ്യക്തിയെയാണ് സിപിഎം ഇല്ലാതാക്കാന്‍ ശ്രമിച്ചത്. സമാധാനശ്രമത്തിന് തങ്ങള്‍ ഒരുക്കമല്ലെന്ന പ്രഖ്യാപനമാണ് എന്നും സമാധാനത്തിന് മുന്‍കൈയെടുക്കുന്ന ഇദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചതിലൂടെ സിപിഎം വ്യക്തമാക്കിയിരിക്കുന്നത്.വയനാട്ടിലെ വനവാസികള്‍ക്ക് വേണ്ടിയുള്ള സേവനമേഖലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച പാരമ്പര്യമാണ് അദ്ദേഹത്തിനുള്ളത്. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും അറിയാതെ അക്രമം നടക്കില്ല.

സിപിഎം എംഎല്‍എ എ.എന്‍ ഷംസീര്‍ ഈ മേഖലയിലെ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. ഹര്‍ത്താല്‍ ദിവസം കടകള്‍ തുറന്നുവെക്കണമെന്ന ഭീഷണി വിലപ്പോവാത്തതിനെ തുടര്‍ന്നാണ് ഈ മേഖലയിലും സംഘര്‍ഷങ്ങള്‍ വ്യാപിച്ചത്. സിപിഎം ആജ്ഞ ധിക്കരിച്ച് കടകള്‍ അടച്ചതിലുള്ള നാണക്കേട് മറച്ച് വെക്കാന്‍ ബിജെപി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകള്‍ ആക്രമിക്കുകയായിരുന്നു. 88 വയസ്സായ ചന്ദ്രശേഖരന്റെ വീട് ആക്രമിക്കുകയും മകള്‍ മീനയുടെ കഴുത്തില്‍ വാള്‍വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
മാരക പ്രഹരശേഷിയുള്ള ബോംബ് പൊട്ടാത്തതിനാലാണ് ഇരുവരുടെയും ജീവന്‍ കഷ്ടിച്ച് രക്ഷപ്പെട്ടത്. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും സിപിഎം അക്രമം തുടരുകയാണ്. ആര്‍എസ്എസ് കാര്യാലയങ്ങളും സേവാകേന്ദ്രങ്ങളും പ്രവര്‍ത്തകരുടെ വീടുകളും തകര്‍ക്കുകയാണ്. ക്രമസമാധാനം പാലിക്കേണ്ട പോലീസ് ഉദ്യോഗസ്ഥന്മാര്‍ സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി മാറിയിരിക്കുന്നു. അക്രമിക്കപ്പെട്ടവരുടെ പരാതികള്‍ പോലും പോലീസ് പരിഗണിക്കുന്നില്ല. മാര്‍കിസ്റ്റ് ഭീകരതയ്‌ക്കൊപ്പം ഇസ്ലാമിക തീവ്രവാദ സംഘടനകളും ചേര്‍ന്ന് നടത്തുന്ന അക്രമങ്ങള്‍ക്ക് പോലീസ് ഒത്താശ നല്‍കുകയാണ്.
ശബരിമലയില്‍ യുവതികളെ ഒളിപ്പിച്ചു കടത്തി ആചാരലംഘനം നടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെട്ടതിനെ തുടര്‍ന്ന് സിപിഎമ്മില്‍ അണികളില്‍ ഉണ്ടായ കടുത്ത പ്രതിഷേധം മറച്ചുവെക്കാനാണ് വ്യാപകമായ അക്രമം അഴിച്ചുവിട്ടത്. സിപിഎമ്മിലെ പ്രതിസന്ധി തീര്‍ക്കാന്‍വമറ്റു സംഘടനകളെ ആക്രമിക്കുമെന്ന സിപിഎമ്മിന്റെ നിലപാട് തിരുത്തണം.
മുഖ്യമന്ത്രി വിചാരിച്ചാല്‍ മാത്രമേ കണ്ണൂരിലെ അക്രമം അവസാനിപ്പിക്കാന്‍ കഴിയൂ. സിപിഎം നേതാവില്‍ നിന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരാന്‍ പിണറായി വിജയന് കഴിയണം. ചന്ദ്രശേഖരനെതിരെ ഉണ്ടായ അക്രമത്തിലും കണ്ണൂരിലെ സിപിഎം അക്രമരാഷ്ട്രീയത്തിലും കേരള ജനത ജനാധിപത്യ രീതിയില്‍ പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications