മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മന്ത്രി ജലീലിനെ മഞ്ചേരിയില്‍ കരിങ്കൊടി കാണിക്കുകയും ചീമുട്ടയെറിയുകയും ചെയ്ത മൂന്ന് പേര്‍കൂടി പിടിയില്‍; പിടിയിലായത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: മന്ത്രി ജലീലിനെ മഞ്ചേരിയില്‍ കരിങ്കൊടി കാണിക്കുകയും ചീമുട്ടയെറിയുകയും ചെയ്ത മൂന്ന് പേര്‍കൂടി പിടിയില്‍. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല നോര്‍ത്ത് സോണ്‍ കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ വാഹനത്തിനു നേരെ കരിങ്കൊടി കാണിക്കുകയും ചീമുട്ടയെറിയുകയും ചെയ്ത സംഭവത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി.

<strong>സാമ്പത്തിക സംവരണം നല്ല കാര്യം; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി,കണ്ണിൽ പൊടിയിലാനെന്ന് കോൺഗ്രസ്!!</strong>സാമ്പത്തിക സംവരണം നല്ല കാര്യം; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി,കണ്ണിൽ പൊടിയിലാനെന്ന് കോൺഗ്രസ്!!

ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കരുവമ്പ്രം പുല്ലൂര്‍ കൊടവണ്ടി മുഹമ്മദ് ഷാന്‍ (26), മഞ്ചേരി പുല്ലഞ്ചേരി കുവ്വക്കാടന്‍ ഹംസ (28), നറുകര വട്ടപ്പാറ കുണ്ടുപറമ്പില്‍ മുഹമ്മദ് റാഷിദ് (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്നലെ മഞ്ചേരി സി ജെ എം കോടതി മുമ്പാകെ ഹാജരാക്കി.

KT Jaleel

ഇക്കഴിഞ്ഞ അഞ്ചിന് വൈകീട്ട് നാലു മണിയോടെ മഞ്ചേരി വായ്പാറപ്പടിയിലാണ് സംഭവം. കച്ചേരിപ്പടി ബൈപ്പാസ് ജംഗ്ഷനില്‍ എത്തിയ മന്ത്രിയുടെ വാഹന വ്യൂഹത്തിനു നേരെ യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ഓടിയെത്തുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പോലിസ് സംഘം പ്രവര്‍ത്തകരെ തടയുന്നതിനിടെ മന്ത്രിയുടെ വാഹനത്തിനു നേരെ ചീമുട്ടയുമെറിഞ്ഞു.

യൂത്ത് ലീഗ് പ്രവര്‍ത്തകരായ ആമയൂര്‍ സ്വദേശി ഷൈജല്‍ (36), മുട്ടിപ്പാലം സ്വദേശി കൂളമഠത്തില്‍ സാദിഖ് (30), പയ്യനാട് മുരിങ്ങത്ത് നിഷാദ് (32), മഞ്ചേരി നൈനാം വളപ്പില്‍ മുഹമ്മദ് അര്‍ഷിദ് (29), യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പട്ടര്‍കുളം സ്വദേശി തുപ്പത്ത് ഷബീര്‍ കുരിക്കള്‍(34) എന്നിവരാണ് സംഭവ സ്ഥലത്തുവെച്ചു തന്നെ പൊലീസ് പിടികൂടിയിരുന്നു. അറസ്റ്റിലായവര്‍ക്ക് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ടി മധുസൂദനന്‍ താത്കാലിക ജാമ്യം അനുവദിച്ചിരുന്നു. ഇവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

Malappuram
English summary
Three Youth Congress worlers arrested in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X