Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌നേഹിതയെ വിവാഹം കഴിക്കാന്‍ ശസ്ത്രക്രിയ നടത്തി ആണായി; അവസാനം സ്‌നേഹിത കാലുമാറി, പേരാമ്പ്ര പെരുവെണ്ണാമൂഴി സ്വദേശിനി അര്‍ച്ചനാരാജിന് സംഭവിച്ചത്...

കോഴിക്കോട്: സ്‌നേഹിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആണായി മാറിയപ്പോള്‍ സ്‌നേഹിത കാലുമാറിയതായി പരാതി. പേരാമ്പ്ര പെരുവെണ്ണാമൂഴി സ്വദേശിനി അര്‍ച്ചനാരാജാണ് രണ്ടു ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയ നടത്തി ദീപു ആര്‍ ദര്‍ശനായത്. സ്‌നേഹിച്ച വടകര സ്വദേശിനി പക്ഷെ കാലുമാറിയെന്നാണ് പരാതി.

ശബരിമല യുവതി പ്രവേശനം: മലപ്പുറത്ത് കനകദുര്‍ഗയുടെ തറവാട്ടിലേക്കും ഭര്‍ത്തൃ വീട്ടിലേക്കും പ്രതിഷേധം, ശബരിമല കർമസമിതിയുടെ നേതൃത്വത്തിലാണ് മാർച്ചും പ്രതിഷേധവും നടന്നത്!!

ഹൈക്കോടതി വരെ നിയമയുദ്ധം നടത്തിയിട്ടും ഫലമില്ലാതെ ജീവിതം ദുരിതത്തിലായിരിക്കയാണ്. ഇരുവരും കോഴിക്കോട്ടുള്ള ഒരു കമ്പനിയുടെ രണ്ടു ബ്രാഞ്ചുകളിലായിരുന്നു ജോലി ചെയ്തത്. 2017 നവംബറില്‍ കോഴിക്കോട് നടന്ന കമ്പനി മീറ്റിംഗിലാണ് ഇവര്‍ ആദ്യമായി കണ്ടത്. തുടര്‍ന്ന് സൗഹൃദത്തിലായി. ഇതിനിടെ നേരത്തെ നിശ്ചയിച്ചുറപ്പിച്ച അര്‍ച്ചനയുടെ വിവാഹം നടന്നെങ്കിലും പൊരുത്തക്കേടുകള്‍ കാരണം ബന്ധം അധികനാള്‍ നീണ്ടുനിന്നില്ല. തുടര്‍ന്ന് സൗഹൃദം തുടര്‍ന്നെന്ന് ദീപു പറയുന്നു.

Lady

പിന്നീട് ഒരേ ബ്രാഞ്ചില്‍ ജോലിയായതോടെ ഇവരുടെ ബന്ധം കൂടുതല്‍ ദൃഢമായി. കൂട്ടുകാരിക്ക് വിവാഹാലോചനകള്‍ വന്നതോടെ താനില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന് അവര്‍ പറയുകയായിരുന്നെന്ന് ദീപു പറയുന്നു. ദീപു എന്ന പേര് നിര്‍ദ്ദേശിച്ചതും കൂട്ടുകാരി തന്നെയായിരുന്നു. ഒരുമിച്ച് ജീവിക്കുന്നതിനായി അര്‍ച്ചന ശസ്ത്രക്രിയ നടത്താനും തീരുമാനിച്ചു. കൂട്ടുകാരിക്ക് മറ്റൊരു വിവാഹാലോചന നടക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവളുടെ താത്പര്യപ്രകാരം രണ്ട് ലക്ഷം രൂപ ചെലവഴിച്ച് അര്‍ച്ചന ശസ്ത്രക്രിയ നടത്തി ദീപുവായി മാറി.

ശസ്ത്രക്രിയയുടെ കാര്യം വീട്ടില്‍ അച്ഛന്റെ സഹോദരന് മാത്രമെ അറിയുമായിരുന്നുള്ളൂ. തന്നെ കെട്ടിയില്ലെങ്കില്‍ മരിക്കുമെന്ന് കൂട്ടുകാരി പറഞ്ഞിട്ടാണ് ഇളയച്ചന്‍ ശസ്ത്രക്രിയയ്ക്ക് സമ്മതിച്ചതെന്ന് ദീപു പറഞ്ഞു. ചെന്നൈ വെങ്കിടേശ്വര ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. എന്നാല്‍ ഇതുകഴിഞ്ഞ് പുതിയൊരാളായി എത്തിയ ദീപുവിനെ കൂട്ടുകാരി അവഗണിക്കാന്‍ തുടങ്ങി. ദീപു സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കൂട്ടുകാരി ബന്ധം നിരസിച്ചു.

ഇതോടെ ആളുകളെല്ലാം തനിക്കെതിരായി. ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്‌തെങ്കിലും കൂട്ടുകാരി കോടതിയിലും തന്നെ നിഷേധിക്കുകയായിരുന്നു. സാധാരണ പെണ്‍കുട്ടിയായി ജീവിച്ച തന്നെ എല്ലാവരുമിപ്പോള്‍ ട്രാന്‍സ്‌ജെന്ററായി വിശേഷിപ്പിക്കുന്നു. പരിഹാസങ്ങള്‍ സഹിക്കാന്‍ പറ്റുന്നില്ലെന്നും ഇത്തരമൊരു അനുഭവം മറ്റാര്‍ക്കും ഉണ്ടാവരുതെന്നും ദീപു ആര്‍ ദര്‍ശന്‍ കണ്ണീരോടെ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+