Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല യുവതി പ്രവേശനം: മലപ്പുറത്ത് കനകദുര്‍ഗയുടെ തറവാട്ടിലേക്കും ഭര്‍ത്തൃ വീട്ടിലേക്കും പ്രതിഷേധം, ശബരിമല കർമസമിതിയുടെ നേതൃത്വത്തിലാണ് മാർച്ചും പ്രതിഷേധവും നടന്നത്!!

മലപ്പുറം: ശബരിമല ദര്‍ശനത്തിന് കോഴിക്കോട് സ്വദേശി ബിന്ദുവിനൊപ്പം എത്തിയ കനകദുര്‍ഗയുടെ മലപ്പുറത്തെ തറവാട് വീട്ടിലേക്കും, ഭര്‍തൃവീട്ടിലേക്കും ശബരിമല കര്‍മസമിതിയുടെയും ബിജെപി പ്രവര്‍ത്തകരുടെ മാര്‍ച്ചും പ്രതിഷേധവും. അരീക്കോട്ടെ കൊഴക്കോട്ടുരിലെ തറവാട് വീടായ പൂത്തൊടിക വീട്ടിലേക്കും, അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടിലേക്കുമാണ് പ്രതിഷേധം നടത്തിയത്.

സിപിഎം ബ്രാഞ്ച് അംഗത്തിനും രക്ഷയില്ല; കോഴിക്കോട് നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ അപമാനിച്ച് ഇറക്കിവിട്ടതായി പരാതി

രാവിലെ എട്ടുമണിയോടെ അങ്ങാടിപ്പുറത്തെ ഭര്‍തൃ വീടിന് മുന്നിലെത്തിയ പ്രതിഷേധക്കാര്‍ നാമജപം നടത്തി. തുടര്‍ന്നു നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്നു 10മണിയോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. കനകദുര്‍ഗയുടെ അരീക്കോട്ടെ കൊഴക്കോട്ടുരിലെ പൂത്തൊടിക വീട്ടിലേക്കാണ് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ബി.ജെ.പി, ആര്‍.എസ്.എസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ചും നാമജപയാത്രയും നടത്തിയത്.

Kanaka Durgas home

പന്ത്രണ്ട് വര്‍ഷം മുമ്പാണ് അങ്ങാടിപ്പുറം ഭാഗത്തേക്ക് വിവാഹം ചെയ്തത്. സിവില്‍ സപ്ലൈസ് വകുപ്പ് ജീവനക്കാരിയായ കനക ദുര്‍ഗ തിരുവനന്തപുരത്ത് മീറ്റിങുണ്ട് എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അരീക്കോട് രാവിലെ 10ന് മാര്‍ച്ചുമായി എത്തിയ പ്രവര്‍ത്തകരെ വീടിന്റെ പരിസരത്ത് അരീക്കോട് പൊലീസ് തടഞ്ഞു. തുടര്‍ന്ന് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ കൊഴക്കോട്ടൂര്‍ അങ്ങാടിയില്‍ നാമജപവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.

ബി.ജെ.പി ഏറനാട് മണ്ഡലം പ്രസിഡന്റ് പി. സോമസുന്ദരന്‍, കര്‍മസമിതി ഭാരവാഹി ചീരോളി ചന്ദ്രന്‍, ചന്ദ്രന്‍ പറവൂര്‍, യുവമോര്‍ച്ച ഏറനാട് മണ്ഡലം പ്രസിഡന്റ് പി.കെ. അഭിജിത്ത്, ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് കമ്മിറ്റി ബി.ജെ.പി പ്രസിഡന്റ് വിനോദ് പൂവത്തിക്കല്‍ നേതൃത്വം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+