കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വൈദ്യുതി ബില്ല് അടച്ചില്ലെന്ന് സന്ദേശം, തിരികെ വിളിച്ച വീട്ടമയുടെ 3500 പോയി..തട്ടിപ്പ്

Google Oneindia Malayalam News

കോഴിക്കോട്:വൈദ്യുതി ബില്ല് അടച്ചില്ലെന്ന് പറഞ്ഞ് തട്ടിപ്പ്. ഫോണില്‍ അയച്ച സന്ദേശം വിശ്വസിച്ച വീട്ടമ്മയുടെ പണമാണ് നഷ്ടപ്പെട്ടത്. പറശ്ശേരിപ്പറമ്പില്‍ കല്ലൂര്‍ വീട്ടില്‍ ഷിജിയ്ക്കാണ് പണം നഷ്ടപ്പെട്ടത്. മുക്കം നഗരസഭയിലെ കാഞ്ഞിരമുഴിയിലാണ് സംഭവം.

വൈദ്യുതി ബില്‍ അടച്ചിട്ടില്ലെന്നും പണമടയ്ക്കണമെന്നും ചൂണ്ടിക്കാട്ടി വീട്ടമ്മയുടെ മൊബൈലിലേക്ക് സന്ദേശം വന്നതോടെയാണ് തട്ടിപ്പ് തുടങ്ങിയത്. പണമടയ്ക്കാൻ ഒരു നമ്പറില്‍ വിളിക്കണമെന്നും സന്ദേശത്തിലുണ്ടായിരുന്നു. മെസേജ് കണ്ടതോടെ ഷിജി ആ നമ്പറിലേക്ക് തിരിച്ച് വിളിച്ചു.
ഒരു അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനും അതിലൂടെ പത്ത് രൂപ അയക്കാനുമായിരുന്നു മറുഭാഗത്തെ മറുപടി. പണം നല്‍കിയതോടെ ഫോണിലേക്ക് വന്ന ഒടിപി ഷെയര്‍ ചെയ്യണമെന്നായി ആവശ്യം. കാര്യം വിശ്വസിച്ച വീട്ടമ ഒടിപി പറഞ്ഞു കൊടുക്കുകയായിരുന്നു.

online

'വ്യാജൻമാര്‍ പെരുകുന്നു', മുഖ്യമന്ത്രിയുടെ പേരിലും തട്ടിപ്പ്..പണം വേണമെന്ന് ഉദ്യോഗസ്ഥന് സന്ദേശം'വ്യാജൻമാര്‍ പെരുകുന്നു', മുഖ്യമന്ത്രിയുടെ പേരിലും തട്ടിപ്പ്..പണം വേണമെന്ന് ഉദ്യോഗസ്ഥന് സന്ദേശം

എന്നാല്‍ ഈ സമയം തട്ടിപ്പിനിരയായ വിവരം വീട്ടമ്മ അറിഞ്ഞിരുന്നില്ല.തുടര്‍ന്ന് ഈ നമ്പറില്‍ നിന്ന് വീണ്ടും സന്ദേശങ്ങള്‍ വരാൻ തുടങ്ങി. ആദ്യം കാര്യമാക്കിയില്ലെങ്കിലും തുടരെ തുടരെ മെസേജ് ലഭിച്ചതോടെ ഷിജിക്ക് സംശയം തോന്നുകയായിരുന്നു.പിന്നാലെ ബന്ധുവിനോട് വിവരം പറഞ്ഞു. ഇവരുടെ നിര്‍ദേശപ്രകാരം ബാലൻസ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായ വിവരം മനസിലായത്. 3500 രൂപയാണ് ഷിജിക്ക് നഷ്ടപ്പെട്ടത്. തുടര്‍ന്ന് മുക്കം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഷിജിയുടെ പരാതിയില്‍ മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സാരിയില്‍ മിന്നിത്തിളങ്ങി ഗോപിക, ഇത് പൊളി ലുക്കെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

Kozhikode
English summary
cheating on the name of electricity bill money lost from house wife account online money cheating kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X